Monday, November 25, 2024

ഐ. വി. ശശി അന്തരിച്ചു

ചെന്നൈ: സംവിധായകന്‍ ഐ. വി. ശശി (69) അന്തരിച്ചു. രാവിലെ 11 മണിയോടെ ചെന്നൈയിലെ സ്വവസതിയില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് പോകും വഴിയായിരുന്നു അന്ത്യം. ചലച്ചിത്ര നടി സീമയാണ് ഭാര്യ. 150 ലേറെ സിനിമകള്‍...

പാര്‍ട്ടിയില്‍ ചേരാന്‍ കോഴ: ബി.ജെ.പി യുടെ തനിനിറം പുറത്ത് വന്നുവെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ബി.ജെ.പിയില്‍ ചേരുന്നതിന് ഒരു കോടി വാഗ്ദാനം ചെയ്തുവെന്ന പട്ടേല്‍ സംവരണ നേതാവ് ഹാര്‍ദ്ദിക് പട്ടേലിന്റെ അടുത്ത അനുയായി നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബി.ജെ.പി യുടെ തനിനിറം പുറത്ത് കൊണ്ടുവന്നുവെന്ന് പ്രതിപക്ഷ നേതാവ്...

സ്‌കൂള്‍ കെട്ടിട്ടത്തില്‍ നിന്ന് വീണ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ അന്വേഷണം വേണം: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളില്‍ മൂന്നാം നിലയില്‍ നിന്ന് വീണ് പെണ്‍കുട്ടി മരണമടഞ്ഞ ദാരുണ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. അദ്ധ്യാപികമാര്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് സംഭവമുണ്ടായത് എന്നാണ്...

ഗുജറാത്ത്: തെരെഞ്ഞെടുപ്പു കമ്മീഷനെതിരെ നിശിത വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കാത്ത തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാടിനെതിരെ അതിരൂക്ഷവിമര്‍ശനമുന്നയിച്ച്് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യത്തിന്റെ കാവലാളാകേണ്ട കമ്മീഷന്‍ സംശയത്തിനതീതമായിരിക്കണമെന്നും ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ അതിന്റെ പ്രവര്‍ത്തനവും സുതാര്യമാകണമെന്നും...

കൊല്ലത്ത് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച ഗൗരിക്ക് ചികിത്സ നിഷേധിച്ചു

കൊല്ലം: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച ഗൗരിക്ക് ചികിത്സ നിഷേധിക്കപ്പെട്ടതായി പോലീസ്. ഗൗരിയെ ആദ്യം എത്തിച്ച കൊല്ലത്തെ ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെത്തിച്ച ഗൗരിക്ക് നാല് മണിക്കൂര്‍ ചികിത്സ നല്‍കിയില്ലെന്നാണ് വിലയിരുത്തല്‍....

കോളനി വാഴ്ച്ചയുടെ പ്രേതങ്ങള്‍ വിട്ടൊഴിയാത്ത കോടതികളുടെ അന്തരീക്ഷത്തെ ജനങ്ങള്‍ക്ക് ഭയം: സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍

തിരുവനന്തപുരം: ബ്രിട്ടിഷ് കോളനിവാഴ്ചയുടെ പ്രേതങ്ങള്‍ വിട്ടൊഴിയാത്ത അന്തരീക്ഷമുള്ള കോടതികളെ ജനങ്ങള്‍ ഭയക്കുന്നുവെന്ന് സപീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. കേരള ലെജിസ്‌ലേച്ചര്‍ സെക്രട്ടറിയേറ്റ് സ്റ്റാഫ് അസോസിയേഷന്‍ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച നിയമസഭയും നിയമസഭാ സെക്രട്ടറിയേറ്റും സ്വതന്ത്രപദവിയും...

എറണാകുളത്തിന് കിരീടം; മാര്‍ ബേസില്‍ ചാമ്പ്യന്മാര്‍

പാലാ: അറുപത്തിയൊന്നാമത് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പാലക്കാടിനെ ബഹുദൂരം പിന്നിലാക്കി എറണാകുളത്തിന് കിരീടം. 252 പോയിന്റുമായാണ് എറണാകുളത്തിന്റെ നേട്ടം. രണ്ടാമതുള്ള പാലക്കാട് 175 പോയിന്റും മൂന്നാമതെത്തിയ കോഴിക്കോട് 107 പോയിന്റും കരസ്ഥമാക്കി. സ്‌കൂളുകളില്‍ മാര്‍ബേസില്‍...

കളക്ടറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ മന്ത്രി തോമസ് ചാണ്ടി ശ്രമം തുടങ്ങി

തിരുവനന്തപുരം: മന്ത്രി തോമസ്ചാണ്ടി മാര്‍ത്താണ്ഡം കായലിലും റിസോര്‍ട്ടിലുമടക്കം കയ്യേറ്റവും നിയമലംഘനവും നടത്തിയെന്ന ആലപ്പുഴ ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് അട്ടിമറിക്കാന്‍ ശ്രമം തുടങ്ങി. കളക്ടറുടെ റിപ്പോര്‍ട്ടിനെതിരെ തോമസ്ചാണ്ടിയുടെ കമ്പനി റവന്യൂസെക്രട്ടറിക്ക് കത്ത് നല്‍കി. റിപ്പോര്‍ട്ടില്‍...

തോമസ് ചാണ്ടിക്കു കയ്യേറാന്‍ ഇനി കടലു മാത്രമേ ഉള്ളൂ: കെ. മുരളീധരന്‍ എം.എൽ.എ

തിരുവനന്തപുരം: ഭൂമിയും കായലും കയ്യേറിയ മന്ത്രി തോമസ് ചാണ്ടിക്കു ഇനി കയ്യേറാന്‍ കടലു മാത്രമേ ഉള്ളൂവെന്ന് കെ. മുരളീധരന്‍ എംഎല്‍എ. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നിലപാടിനെതിരായി തിരുവനന്തപുരം നഗരസഭയില്‍ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ സംഘടിപ്പിച്ച...

കെപിസിസി പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി; വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യം

ന്യൂ ഡല്‍ഹി: കെപിസിസി അംഗങ്ങളുടെ പുതുക്കിയ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറി. ഹൈക്കമാന്‍ഡ് നിര്‍ദ്ദേശിച്ച മാറ്റങ്ങള്‍ വരുത്തിയാണ് പുതുക്കിയ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. പട്ടികയില്‍ വനിതകള്‍ക്കും ദലിത് വിഭാഗങ്ങള്‍ക്കും കൂടുതല്‍ പ്രാതിനിധ്യമുണ്ട്. ഇരുപതോളം പേരെ പട്ടികയില്‍നിന്ന്...