കരുണാനിധിയുടെ നില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍
ചെന്നൈ:തമിഴ്നാട് മുന്‍ മുഖ്യമന്ത്രിയും ഡിഎംകെ അധ്യക്ഷനുമായ കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍.അടുത്ത 24 മണിക്കൂര്‍ നിര്‍ണ്ണായകമാണെന്നും വാര്‍ധക്യ അസുഖങ്ങള്‍ വെല്ലുവിളിയാണെന്നും ചെന്നൈ കാവേരി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.
കരുണാനിധി ആരോഗ്യത്തോടെ തിരിച്ചുവരുമെന്നാണ് കഴിഞ്ഞദിവസം...
ലൈംഗികപീഡനക്കേസ്:ഓര്‍ത്തഡോക്‌സ് സഭാ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി;ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം
ന്യൂഡല്‍ഹി:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ രണ്ട് ഓര്‍ത്തഡോക്സ് വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി.കേസില്‍ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് നാലാം പ്രതി ഫാദര്‍ ജെയിസ് കെ...
ജസ്റ്റിസ് കെ.എം.ജോസഫിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ചതില്‍ പ്രതിഷേധം: ജഡ്ജിമാര്‍ തിങ്കളാഴ്ച ചീഫ് ജസ്റ്റിസിനെ കാണും
ന്യൂഡല്‍ഹി:ജസ്റ്റിസ് കെ.എം.ജോസഫിനായി വീണ്ടും പ്രതിഷേധം.സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചെങ്കിലും അദ്ദേഹത്തിന്റെ സീനിയോറിറ്റി വെട്ടിക്കുറച്ച സംഭവത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വീണ്ടും ജഡ്ജിമാര്‍ പ്രതിഷേധിക്കുന്നു.തിങ്കളാഴ്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെ പ്രതിഷേധമറിയിക്കും. സുപ്രീംകോടതി ജഡ്ജിമാരാകുന്ന ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി,ജസ്റ്റിസ് വിനീത്...
പശുവിനുവേണ്ടി വീണ്ടും ആള്‍ക്കൂട്ടക്കൊലപാതകം: ഹരിയാനയില്‍ ഒരാളെ അടിച്ചു കൊന്നു
ഹരിയാന:പശുവിന്റെ പേരില്‍ രാജ്യത്ത് വീണ്ടും ആള്‍ക്കൂട്ട കൊലപാതകം.ഹരിയാനയിലെ പല്‍വാള്‍ ജില്ലയിലെ ബെഹ്റോള ഗ്രാമത്തില്‍ ഈമാസം രണ്ടിനാണ് സംഭവം നടന്നത്.രാത്രിയില്‍ പശുവിനെ മോഷ്ടിക്കാന്‍ എത്തിയെന്നാരോപിച്ച് സംഘം ചേര്‍ന്നു മര്‍ദിക്കുകയായിരുന്നു.കൈയും കാലും കെട്ടിയിട്ടായിരുന്നു ഇയാളെ ആള്‍ക്കൂട്ടം...
ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്:കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍
കോട്ടയം:പീഡിപ്പിക്കപ്പെട്ട കന്യാസ്ത്രീക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ച് പരാതി നല്‍കിയത് തെറ്റിദ്ധാരണ മൂലമെന്ന് ദമ്പതികള്‍.കന്യാസ്ത്രീയ്‌ക്കെതിരെ മുന്‍പ് പരാതി നല്‍കിയ ബന്ധുവായ സ്ത്രീയും ഭര്‍ത്താവുമാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുമുന്നില്‍ ഇക്കാര്യം പറഞ്ഞത്.വ്യക്തിപരമായ പ്രശ്നങ്ങള്‍ കാരണവും തെറ്റിദ്ധാരണ മൂലവുമാണ് പരാതി...
ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ചു കയറിയയാളെ വെടിവെച്ചുകൊന്നു
ശ്രീനഗര്‍:ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ളയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയയാളെ വെടിവെച്ചു കൊന്നു.എസ്.യു.വി വാഹനത്തിലെത്തിയ ആക്രമി ഭട്ടിണ്ടിയിലെ വസതിയുടെ പ്രധാനഗേറ്റിലൂടെ വീട്ടിലേക്ക് അതിക്രമിച്ച് കയറാന്‍ ശ്രമിക്കുകയായിരുന്നു.തടയാന്‍ ശ്രമിച്ച...
പ്രതിഷേധം ഫലം കണ്ടു;പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ ഇനി ദളിതര്‍ക്കും പ്രവേശിക്കാം
ചെന്നൈ:ദൈവത്തിന് തൊട്ടുകൂടായ്മയില്ലെന്ന് അവര്‍ തെളിയിച്ചു.മാസങ്ങള്‍ നീണ്ട പ്രതിഷേധങ്ങള്‍ക്കൊടുവില്‍ പുതുച്ചേരിയിലെ ദ്രൗപദി അമ്മന്‍ കോവിലില്‍ തങ്ങള്‍ക്കും ആരാധന നടത്താനുള്ള അവകാശം ദളിത് സമുദായം നേടിയെടുത്തു.
നാല് മാസം മുന്‍പേ രാധയെന്ന ദളിത് പെണ്‍കുട്ടി ദ്രൗപദി അമ്മന്‍...
ഡല്‍ഹിയിലെ കേരളഹൗസില്‍ മുഖ്യമന്ത്രിയുടെ മുറിക്കുമുന്നില്‍ കത്തിയുമായി മലയാളിയുടെ ആത്മഹത്യാഭീഷണി:ആലപ്പുഴ സ്വദേശി വിമല്‍രാജ് പോലീസ് കസ്റ്റഡിയില്‍
ദില്ലി:കേരള ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിക്കുന്ന മുറിക്ക് മുന്നില്‍ കത്തിയുമായി മലയാളിയുടെ പ്രതിഷേധം.ആലപ്പുഴ ചെട്ടികുളങ്ങര സ്വദേശി വിമല്‍രാജാണ് കത്തിയുമായി മുഖ്യമന്ത്രി താമസിക്കുന്ന കൊച്ചിന്‍ ഹൗസിലെ മുറിക്ക് മുന്നില്‍ എത്തിയത്.കത്തിവീശി നാടകീയരംഗങ്ങള്‍ സൃഷ്ടിച്ച...
ബന്ദിപ്പൂരിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം
ബെംഗളൂരു:ബന്ദിപ്പൂര്‍ കടുവാസംരക്ഷണകേന്ദ്രത്തിലൂടെയുള്ള രാത്രിയാത്രാ നിരോധനം തുടരുമെന്ന് കര്‍ണാടകം.വനത്തിലൂടെയുള്ള ദേശീയപാതയിലൂടെ രാത്രിയാത്ര അനുവദിക്കുന്നത് സംബന്ധിച്ച യാതൊരു തീരുമാനവും സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നും തീരുമാനം കേന്ദ്രത്തെ അറിയിക്കുമെന്നും കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാസ്വാമി വ്യക്തമാക്കി.
ബന്ദിപ്പുര്‍ വനത്തിലൂടെയുള്ള ദേശീയപാത...
ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയാകും;കൊളീജിയം ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു
ന്യൂഡല്‍ഹി:വിവാദങ്ങള്‍ക്കൊടുവില്‍ ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസായ ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കണമെന്ന കൊളീജിയം നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു.നിയമനം ഉടന്‍ ഉണ്ടാകും.മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജി,ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍...