‘പുല്‍വാമയില്‍ വീരമൃത്യു വരിച്ച ജവാന്‍മാര്‍ക്കായി വോട്ടു ചെയ്യണം’:നരേന്ദ്രമോദിയുടെ ലാത്തൂരിലെ പ്രസംഗം ചട്ടലംഘനമെന്ന്...
ദില്ലി:പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ പേരില്‍ വോട്ടു ചോദിച്ച് പ്രധാനമന്ത്രിയുടെ നടപടി പ്രഥമദൃഷ്ട്യാ ചട്ടലംഘനമാണെന്ന് മഹാരാഷ്ട്ര മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.നരേന്ദ്രമോദി മഹാരാഷ്ട്രയിലെ ലാത്തൂരില്‍ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പ്രസംഗമാണ്...
ലോക്‌സഭാ തെരഞ്ഞെടുപ്പ്:ആദ്യഘട്ട പോളിംഗ് ആരംഭിച്ചു
ദില്ലി:ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പോളിങ്ങ് ആരംഭിച്ചു.91 ലോക്‌സഭാ മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ആന്ധ്രാപ്രദേശ്, സിക്കിം, ഒഡിഷ, അരുണാചല്‍പ്രദേശ് നിയമസഭകളിലേക്കുള്ള വോട്ടെടുപ്പും ഇന്ന് നടക്കും.18 സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്രഭരണ...
‘നമോ ടിവി’ സംപ്രേഷണത്തിനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്
ന്യൂഡല്‍ഹി: പിഎം നരേന്ദ്രമോദി'യുടെ റിലീസ് തടഞ്ഞതിനു പിന്നാലെ ബിജെപിക്കു തിരിച്ചടിയായി നമോ ടിവി ക്കും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി.തെരഞ്ഞെടുപ്പ് കാലത്ത് 'നമോ ടി.വി' പ്രദര്‍ശിപ്പിക്കേണ്ടെന്നാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അടങ്ങിയ...
‘പിഎം നരേന്ദ്രമോദി’ തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍
ദില്ലി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ള 'പിഎം നരേന്ദ്ര മോദി' സിനിമ നാളെ റിലീസ് ചെയ്യാനാവില്ല. തെരഞ്ഞെടുപ്പു കഴിയുന്നതു വരെ ചിത്രം റിലീസ് ചെയ്യരുതെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഉത്തരവിട്ടു.തെരഞ്ഞെടുപ്പ് കഴിയുന്നത്...
രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു
അമേഠി:കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അമേഠിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. സോണിയ ഗാന്ധിക്കും പ്രിയങ്ക ഗാന്ധി റോബര്‍ട്ട് വാധ്ര എന്നിവര്‍ക്കൊപ്പമാണ് രാഹുല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. അമേഠിയെക്കൂടാതെ വയനാട്ടിലും രാഹുല്‍ ഗാന്ധി...
‘വയനാട്ടില്‍ നടന്ന രാഹുല്‍ ഗാന്ധിയുടെ റാലി കണ്ടാല്‍ ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ല’..വിവാദ പരാമര്‍ശവുമായി അമിത്ഷാ
നാഗ്പൂര്‍:രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് വര്‍ഗീയ പരാമര്‍ശവുമായി ബിജെപി അധ്യക്ഷന്‍ അമിത്ഷാ.വയനാട്ടില്‍ നടന്ന റാലി കണ്ടാല്‍ അത് നടക്കുന്നത് ഇന്ത്യയിലാണോ പാകിസ്താനിലാണോ എന്ന് പറയാനാവില്ലെന്ന് അമിത് ഷാ പറയുന്നു....
ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതിവെച്ച് ഹരിദ്വാറില്‍ കര്‍ഷകന്‍ ആത്മഹത്യചെയ്തു
ഡെറാഡൂണ്‍:ബിജെപിയെ പ്രതിക്കൂട്ടിലാക്കി കര്‍ഷകന്റെ ആത്മഹത്യ.ഹരിദ്വാറിലാണ് ബിജെപിക്ക് വോട്ട് ചെയ്യരുതെന്ന് കുറിപ്പെഴുതി വച്ചശേഷം കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്.65-കാരനായ ഈശ്വര്‍ ചന്ദ് ശര്‍മ്മയെന്ന കര്‍ഷകനാണ് വിഷം കുടിച്ച് മരിച്ചത്. തിങ്കളാഴ്ചയാണ് സംഭവം....
വീണ്ടും ബീഫിന്റെ പേരില്‍ ആള്‍ക്കൂട്ട ആക്രമണം: അസമില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കനെ ക്രൂരമായി മര്‍ദിച്ചു;പന്നിയിറച്ചി തീറ്റിച്ചു
അസം:ബീഫിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട ആക്രമണം.അസമില്‍ ബീഫ് വില്‍പ്പന നടത്തിയെന്നാരോപിച്ച് മധ്യവയസ്‌കനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. ബിശ്വനാഥ് ജില്ലയില്‍ കച്ചവടക്കാരനായ ഷൗക്കത്ത് അലി(68) യെയാണ് ആള്‍കൂട്ടം ആക്രമിച്ചത്.മര്‍ദിച്ചശേഷം പന്നിയിറച്ചി തീറ്റിക്കുകയും...
ബിജെപിയുടെ പ്രകടനപത്രിക ‘സങ്കല്‍പ് പത്ര’ പുറത്തിറക്കി;രാമക്ഷേത്രവും പൗരത്വബില്ലുമുള്‍പ്പെടെ 75 വാഗ്ദാനങ്ങള്‍
ന്യൂഡല്‍ഹി:ബിജെപി പ്രകടനപത്രിക 'സങ്കല്‍പ് പത്ര്' പുറത്തിറക്കി.വികസനത്തിനും ദേശസുരക്ഷയ്ക്കുമാണ് ഊന്നല്‍ നല്‍കിയിരിക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലേതുപോലെ രാമക്ഷേത്ര നിര്‍മ്മാണം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ ആവര്‍ത്തിച്ചിട്ടുണ്ട്. 'സങ്കല്‍പിത് ഭാരത് - സശക്ത് ഭാരത്' എന്നാണ് പ്രകടനപത്രികയിലെ...
സ്വന്തം മണ്ഡലത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യയെ അഭിനന്ദിച്ച് രാഹുല്‍ ഗാന്ധി
ദില്ലി:വയനാടിന്റെ അഭിമാനമായി മാറിയ ശ്രീധന്യയ്ക്ക് വയാടിന്റെ സ്വന്തം സ്ഥാനാര്‍ത്ഥിയായ രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം.സിവില്‍ സര്‍വീസ് പരീക്ഷയില്‍ മികച്ച വിജയം നേടിയ വയനാട്ടുകാരി ശ്രീധന്യ സുരേഷിന് കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടെ...