വയനാടും വടകരയുമില്ലാതെ കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി
ദില്ലി:കോണ്‍ഗ്രസിന്റെ പതിനൊന്നാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയുമില്ല. ഇതുവരെ 258 സീറ്റില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇന്നു തീരുമാനം പറയുമെന്ന് കേരളനേതാക്കള്‍ പ്രചരിപ്പിച്ചെങ്കിലും പ്രകടനപത്രികയിലെ പ്രധാന...
ദരിദ്രകുടുംബങ്ങള്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുന്ന പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി;വയനാട്ടില്‍ മല്‍സരിക്കുന്ന കാര്യത്തില്‍ പ്രതികരിച്ചില്ല
ഡല്‍ഹി: ഇന്ത്യയിലെ ദാരിദ്രരേഖയ്ക്ക് താഴെയുള്ള എല്ലാ കുടുംബങ്ങള്‍ക്കും മാസം 12000 രൂപ മിനിമം വരുമാനം ഉറപ്പാക്കുന്ന ന്യായ് പദ്ധതി പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി.എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും കാത്തിരിക്കുന്ന വയനാട്ടിലെ...
നയന്‍താരയ്‌ക്കെതിരെ പൊതുവേദിയില്‍ മോശം പരാമര്‍ശം:നടന്‍ രാധാ രവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു
ചെന്നെ:നടി നയന്‍താരയെ പൊതുവേദിയില്‍വച്ച് അധിക്ഷേപിച്ച് സംസാരിക്കുകയും പൊള്ളാച്ചി പീഡനത്തെക്കുറിച്ച് മാന്യതയ്ക്കു നിരക്കാത്ത പ്രതികരണം നടത്തുകയും ചെയ്ത നടന്‍ രാധാരവിയെ ഡിഎംകെ സസ്പെന്‍ഡ് ചെയ്തു.പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിനാല്‍ പ്രാഥമിക അംഗത്വത്തില്‍നിന്നും എല്ലാ...
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി:ശബരിമല റിട്ട് ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന ഹര്‍ജി തള്ളി
ന്യൂഡല്‍ഹി:ശബരിമല കേസില്‍ സര്‍ക്കാരിന് സുപ്രീംകോടതിയില്‍ നിന്നും തിരിച്ചടി.ശബരിമല റിട്ട്ഹര്‍ജികള്‍ ഹൈക്കോടതിയില്‍ നിന്നും സുപ്രീംകോടതിയിലേക്കു മാറ്റണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി തള്ളി.നിരീക്ഷകസമിതിയെ നിയമിച്ച കാര്യത്തില്‍ ഇടപെടണമെന്ന ഹര്‍ജിയും പരിഗണിച്ചില്ല.നിരീക്ഷക സമിതിയെ നിയോഗിച്ചതില്‍...
മോദി പണക്കാരുടെ മാത്രം കാവല്‍ക്കാരനെന്ന് പ്രിയങ്കാഗാന്ധി;ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചുവെന്നും ആരോപണം
ഡല്‍ഹി:നരേന്ദ്രമോദി പണക്കാരുടെ മാത്രം കാവല്‍ക്കാരനെന്നും പാവങ്ങളെപ്പറ്റി മോദി ചിന്തിക്കാറില്ലെന്നും എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി.ഉത്തര്‍ പ്രദേശിലെ കരിമ്പ് കര്‍ഷകര്‍ക്കുള്ള കുടിശിക നല്‍കുന്നതില്‍ വീഴ്ച...
കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയിലും വയനാടും വടകരയുമില്ല;തീരുമാനം വൈകരുതെന്ന് രാഹുല്‍ ഗാന്ധിയോട് നേതാക്കള്‍
ന്യൂഡല്‍ഹി: വയനാട്ടിലേയും വടകരയിലേയും സ്ഥാനാര്‍ത്ഥികളില്ലാതെ കോണ്‍ഗ്രസിന്റെ ഒമ്പതാം സ്ഥാനാര്‍ത്ഥിപ്പട്ടികയും പുറത്തിറങ്ങി. തമിഴ്നാട്,കര്‍ണാടക,ബീഹാര്‍, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ 10 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയാണ് ഇന്ന് പ്രഖ്യാപിച്ചത്. ...
ശത്രുഘ്നൻ സിൻഹയെ വെട്ടി നിരത്തി ബി ജെ പി.
ശത്രുഘ്നൻ സിൻഹയെ വെട്ടി നിരത്തി ബി ജെ പി
ബി ജെ പി കേന്ദ്ര നേതൃത്വത്തിന്റെ കണ്ണിലെ കരടായ മുൻസിനിമാതാരം ശത്രുഘ്നൻ സിൻഹയ്ക്ക് ഇത്തവണ ...
നടന്‍ പ്രകാശ്‌രാജ് ബെംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചു
ബംഗളൂരു:കര്‍ണ്ണാടകയിലെ ബംഗളൂരു സെന്‍ട്രല്‍ മണ്ഡലത്തില്‍ നടന്‍ പ്രകാശ്‌രാജ് പത്രിക സമര്‍പ്പിച്ചു.സ്വതന്ത്രനായാണ് മല്‍സരം.ആം ആദ്മി പാര്‍ട്ടിയുടേയും സാഹിത്യസാംസ്‌കാരിക രംഗത്തുള്ളവരുടേയും പിന്‍തുണയുണ്ടെന്ന് പ്രകാശ് രാജ് പറയുന്നു.സംഘപരിവാരിന്റെ വിമര്‍ശകനായ...
കോഴ ആരോപണം നിഷേധിച്ച് യദ്യൂരപ്പയും ബിജെപിയും
ന്യൂഡല്‍ഹി:മുഖ്യമന്ത്രിയാവാന്‍ യദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് കോടികള്‍ കോഴ നല്‍കിയെന്ന ആരോപണം ബിജെപി നിഷേധിച്ചു.ഡയറിയിലെ കൈയക്ഷരം തന്റേതല്ലെന്നും കോണ്‍ഗ്രസ് വ്യാജരേഖയുണ്ടാക്കിയതാണെന്നും യദ്യൂരപ്പയും പറഞ്ഞു. കോണ്‍ഗ്രസ് പുറത്തുവിട്ടത് നുണകളുടെ ഡയറിയാണെന്നും ഒരു...
ബിജെപിക്കെതിരെ വന്‍ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് :കര്‍ണ്ണാടക മുഖ്യമന്ത്രിയാവാന്‍ യെദ്യൂരപ്പ ബിജെപി നേതാക്കള്‍ക്ക് 1800 കോടി കോഴ നല്‍കി
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് കാലത്ത് ബിജെപിയെ വലിയ പ്രതിസന്ധിയിലാക്കി കോടികളുടെ അഴിമതിയാരോപണവുമായി കോണ്‍ഗ്രസ് .മുന്‍ കര്‍ണ്ണാടക മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി എസ് യെദ്യൂരപ്പ 1800 കോടി രൂപയോളം വിവിധ നേതാക്കള്‍ക്ക്...