Wednesday, November 27, 2024

ദില്ലിയില്‍ വീണ്ടും തീപിടുത്തം;പശ്ചിംപുരിയിലെ ചേരിയില്‍ 200 കുടിലുകള്‍ കത്തി നശിച്ചു

ദില്ലി:ദില്ലിയില്‍ വീണ്ടും തീപിടുത്തം.പശ്ചിംപുരിയിലെ ചേരിയില്‍ ഇന്ന് പുലര്‍ച്ചെയുണ്ടായ തീപിടുത്തത്തില്‍ 200 കുടിലുകള്‍ കത്തി നശിച്ചു.അഗ്‌നിശമന സേന യൂണിറ്റുകള്‍ തീ നിയന്ത്രണ വിധേയമാക്കി. ...

കോടതിയലക്ഷ്യം:മുന്‍ സിബിഐ താല്‍കാലിക ഡയറക്ടര്‍ എം നാഗേശ്വര്‍ റാവുവിന് ഒരു ദിവസത്തെ തടവും പിഴയും

ന്യൂഡല്‍ഹി:കോടതിയലക്ഷ്യത്തിന് മുന്‍ സിബിഐ ഡയറക്റ്റര്‍ എം നാഗേശ്വര്‍ റാവുവിന് സുപ്രീം കോടതി ശിക്ഷ വിധിച്ചു.ഒരു ലക്ഷം പിഴയും കോടതി പിരിയുന്നത് വരെ ഒരു ദിവസത്തെ തടവുമാണ് ശിക്ഷ.സുപ്രീം കോടതി ഉത്തരവിന് വിരുദ്ധമായി മുസ്സാഫര്‍പുര്‍...

പ്രധാനമന്ത്രി പങ്കെടുത്ത ചടങ്ങില്‍ ത്രിപുര കായിക മന്ത്രി വനിതാ മന്ത്രിയെ കയറിപ്പിടിച്ചു;ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ മന്ത്രിക്കെതിരെ പ്രതിഷേധം ശക്തം

അഗര്‍ത്തല:പ്രധാനമന്ത്രി നരേന്ദ്ര മോഡി പങ്കെടുത്ത ചടങ്ങില്‍ തിപുരയിലെ മന്ത്രി സഹപ്രവര്‍ത്തകയെ കയറിപ്പിടിച്ച് അപമാനിച്ചു.ത്രിപുരയിലെ കായിക മന്ത്രി മനോജ് കാന്തി ദേബാണ് വനിതാ മന്ത്രിയായ സന്ദന ചക്മയോട് അപമര്യാദയായി പെരുമാറിയത്.ദിവസങ്ങള്‍ക്ക് മുന്‍പ് പ്രധാനമന്ത്രി...

ഡെല്‍ഹിയില്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി; മരിച്ചവരില്‍ ഒരു മലയാളിയും; രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു

ന്യൂഡല്‍ഹി:ഡല്‍ഹിയിലെ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ മരണം 17 ആയി.മരിച്ചവരില്‍ ഒരു മലയാളിയും.കൊച്ചി ചോറ്റാനിക്കര സ്വദേശിനി ജയശ്രീ 53 യാണ് മരിച്ചത്. ജയശ്രീയുടെ അമ്മ നളിനി,വിദ്യാസാഗര്‍ എന്നിവരെയാണ് കാണാതായത്. ഇവര്‍ക്കായി തെരച്ചില്‍ തുടരുന്നു. കരോള്‍ ബാഗിലെ...

ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 9 മരണം;13 അംഗ മലയാളി സംഘത്തിലെ മൂന്നു പേരെ കാണാനില്ല

ദില്ലി:ദില്ലിയില്‍ ഹോട്ടലിലുണ്ടായ തീപിടുത്തത്തില്‍ 9 പേര്‍ മരിച്ചു.കരോള്‍ബാഗിലെ അര്‍പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ 4.30 നാണ് തീപിടുത്തമുണ്ടായത്. ഹോട്ടലിലുണ്ടായിരുന്ന 13 അംഗ മലയാളി സംഘത്തിലെ മൂന്നുപേരെ കാണാതായിട്ടുണ്ട്. പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ...

പൗരത്വബില്ലില്‍ പ്രതിഷേധം:ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു

ഗുവാഹത്തി:പൗരത്വബില്‍ കൊണ്ടുവന്ന കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചുകൊണ്ട് പ്രശസ്ത സംഗീതജ്ഞന്‍ ഭൂപെന്‍ ഹസാരികയുടെ കുടുംബം ഭാരതരത്‌ന നിരസിച്ചു. പൗരത്വബില്ലിനെതിരെ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം നടക്കുന്ന സാഹചര്യത്തിലാണ് ഹസാരികയുടെ കുടുംബത്തിന്റെ തീരുമാനം.കേന്ദ്രസര്‍ക്കാരിനെ...

രാജ്യത്തെ വിഭജിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ചന്ദ്രബാബു നായിഡു;ആന്ധ്രപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ദില്ലിയില്‍ സത്യഗ്രഹം തുടങ്ങി

ദില്ലി:ആന്ധ്രാപ്രദേശിന് പ്രത്യേക പദവി ആവശ്യപ്പെട്ട് ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ച ഏകദിന നിരാഹാര സത്യഗ്രഹം ഡല്‍ഹിയില്‍ തുടങ്ങി.രാത്രി എട്ടിന് സത്യഗ്രഹം അവസാനിക്കും. രാവിലെ 8 ന് രാജ്ഘട്ടില്‍ പ്രാര്‍ത്ഥന നടത്തിയശേഷമാണ്...

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എയുടെ കൊലപാതകം:ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍;രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തു

കൊല്‍ക്കത്ത:സരസ്വതീ പൂജ ആഘോഷത്തിനിടെ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത് ബിശ്വാസ് വെടിയേറ്റു മരിച്ച സംഭവത്തില്‍ ബിജെപി നേതാവ് മുകുള്‍ റോയിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കേസില്‍ ആദ്യം പ്രതിചേര്‍ത്ത രണ്ടുപേരെ പൊലീസ്...

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ വെടിയേറ്റ് മരിച്ചു

കൊല്‍ക്കത്ത:പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു.നദിയ ജില്ലയില്‍ കൃഷ്ണഗഞ്ജ് മണ്ഡലത്തിലെ എംഎല്‍എയായ സത്യജീത് ബിശ്വാസാണ് മരിച്ചത്.സരസ്വതീപൂജ ഉത്സവവുമായി ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിച്ചു വേദിയില്‍ നിന്നിറങ്ങുന്നതിനിടെയാണ് ബിശ്വാസിനു വെടിയേറ്റത്.ഗുരുതരമായി പരിക്കേറ്റ ബിശ്വാസിനെ...

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസ്;യുവാക്കള്‍ക്കും വനിതകള്‍ക്കും കൃത്യമായ പ്രാതിനിധ്യം നല്‍കണം

ന്യൂഡല്‍ഹി:അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിറ്റിംഗ് എംഎല്‍എമാര്‍ മല്‍സരിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം.എന്നാല്‍ സിറ്റിംഗ് എംപിമാര്‍ക്ക് മല്‍സരിക്കാം.അവര്‍ ഒഴിഞ്ഞു നിന്നാല്‍ മറ്റു സ്ഥാനാര്‍ത്ഥികളെ തേടാം. മണ്ഡലങ്ങളില്‍ ജയസാധ്യതയുള്ള മൂന്ന് പേരുടെ പട്ടിക ഹൈക്കമാന്‍ഡിന് സംസ്ഥാന കോണ്‍ഗ്രസ്...