Tuesday, November 26, 2024

രാജ്യം ഇന്ന് എഴുപതാം റിപ്പബ്ലിക് ദിനാഘോഷത്തില്‍;ദില്ലിയില്‍ കനത്ത സുരക്ഷ;ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമഫോസ മുഖ്യാതിഥി

ദില്ലി:രാജ്യം ഇന്ന് എഴുപതാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുകയാണ്.മുന്‍ വര്‍ഷങ്ങളേക്കാള്‍ ശക്തമായ സുരക്ഷാ സന്നാഹങ്ങളോടെയാണ് ദില്ലിയില്‍ റിപ്പബ്ലിക്ദിന പരേഡ് നടക്കുക.ദക്ഷിണാഫ്രിക്കയുടെ പ്രസിഡന്റ് സിറില്‍ റമഫോസയാണ് റിപ്പബ്ലിക്ദിനാഘോഷത്തിന്റെ മുഖ്യാതിഥിയാവും.കശ്മീരില്‍ തീവ്രവാദികളോടേറ്റുമുട്ടുന്നതിനിടെ കൊല്ലപ്പെട്ട ലാന്‍സ് നായിക് നസീര്‍...

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു:മോഹന്‍ലാലിനും നമ്പിനാരായണനും പത്മഭൂഷണ്‍;കുല്‍ദീപ് നയ്യാര്‍ക്ക് പത്മശ്രീ

ന്യൂഡല്‍ഹി:ഈ വര്‍ഷത്തെ പത്മ പുസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.നടന്‍ മോഹന്‍ലാലും ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പിനാരായണനും പത്മഭൂഷണ്‍ ബഹുമതിക്ക് അര്‍ഹരായി. അന്തരിച്ച പ്രമുഖ പത്രപ്രവര്‍ത്തകന്‍ കുല്‍ദീപ് നയ്യാര്‍ക്ക് മരണാനന്തര ബഹുമതിയായി പത്മശ്രീ നല്‍കും. ...

പ്രണബ് കുമാര്‍ മുഖര്‍ജി,നാനാജി ദേശ്മുഖ്, ഭൂപന്‍ ഹസാരിക എന്നിവര്‍ക്ക് ഭാരതരത്‌ന പുരസ്‌കാരം

ദില്ലി:മുന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി, ജനസംഘം നേതാവായിരുന്ന നാനാജി ദേശ്മുഖ്,സംഗീതജ്ഞന്‍ ഭൂപന്‍ ഹസാരിക എന്നിവര്‍ രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന പുരസ്‌കാരത്തിന് അര്‍ഹരായി.റിപ്പബ്‌ളിക് ദിനത്തോടനുബന്ധിച്ചാണ് പുരസ്‌കാര പ്രഖ്യാപനം.നാനാജി ദേശ്മുഖിനും ഭൂപന്‍...

പ്രളയ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് ധീരതയ്ക്കുള്ള മെഡല്‍;നാവികന്‍ അഭിലാഷ് ടോമിക്കും അംഗീകാരം

തിരുവനന്തപുരം:പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ മലയാളി ഉദ്യോഗസ്ഥന് പുരസ്‌കാരം രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള മെഡല്‍ ലഭിച്ചത് മലയാളികള്‍ക്ക് അഭിമാന മുഹൂര്‍ത്തമായി. തൃശ്ശൂരില്‍ പ്രളയത്തില്‍ വെള്ളം കയറിയ വീട്ടിലകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ധീരമായി രക്ഷിച്ച വ്യോമസേനാ വിങ്...

ഇനി തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം മാത്രം:ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍

ദില്ലി:ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് ഇനി മടങ്ങിപ്പോകില്ലെന്നു മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ.വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിംഗ് യന്ത്രം ഉപയോഗിച്ചുതന്നെ യായിരിക്കും വോട്ടെടുപ്പ് നടക്കുകയെന്ന് അദ്ദേഹം പറഞ്ഞു.വോട്ടിംഗ് യന്ത്രങ്ങളില്‍ തിരിമറി നടത്തിയെന്ന ഹാക്കറുടെ...

പ്രിയങ്കയുടെ കടന്നുവരവിനെ വിമര്‍ശിച്ച മോദി:ചിലര്‍ക്ക് രാജ്യമല്ല കുടുംബമാണ് പ്രധാനം

ന്യൂഡല്‍ഹി:കോണ്‍ഗ്രസിന്റെ നേതൃനിരയിലേക്ക് അപ്രതീക്ഷിതമായി പ്രിയങ്കാ ഗാന്ധിയുടെ കടന്നുവരവിനെ വിമര്‍ശിച്ചും പരിഹസിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രീയമെന്നാല്‍ ചിലര്‍ക്ക് കുടുംബം മാത്രമെന്നാണ് കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ വിമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞ്.ബിജെപിക്ക് പാര്‍ട്ടിയാണ് കുടുംബമെന്നും എന്നാല്‍,മറ്റ് ചിലര്‍ക്ക്...

പ്രിയങ്കാ ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്:എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമനം;കെസി വേണുഗോപാലിന് സംഘടനാച്ചുമതല

ദില്ലി:പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ സജീവമാകുന്നു.പ്രിയങ്കയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ തന്നെ വന്‍ അഴിച്ചു പണിയാണ് നടത്തിയിരിക്കുന്നത്.ലോക് സഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് നേതൃനിരയില്‍ മാറ്റങ്ങള്‍ വരുത്തിയത്.പ്രിയങ്ക ഗാന്ധിയെ നേതൃനിരയിലേക്ക്...

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ഹര്‍ജി പരിഗണിക്കുന്നത് ഫെബ്രുവരി അവസാന ആഴ്ചയിലേക്കു മാറ്റി

ന്യൂഡല്‍ഹി:നടിയെ അക്രമികേസില്‍ ദൃശ്യങ്ങളടങ്ങിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് പ്രതി ദിലീപ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി ഫെബ്രുവരി അവസാന വാരത്തിലേക്കു മാറ്റി. സംസ്ഥാന സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ ഒരാഴ്ചത്തെ സമയം...

വോട്ടിങ് മെഷീനുകളില്‍ തിരിമറി:ഹാക്കര്‍ക്കെതിരെ പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ; മുണ്ടെയുടെ മരണത്തില്‍ അന്വേഷണം വേണമെന്ന് കുടുംബം

ന്യൂഡല്‍ഹി:ഇന്ത്യയിലെ വോട്ടിങ് മെഷീനുകളില്‍ തിരിമറി നടന്നിട്ടുണ്ടെന്ന യുഎസ് ഹാക്കറുടെ വെളിപ്പെടുത്തലില്‍ ഡല്‍ഹി പോലീസിന് പരാതി നല്‍കി തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഇന്നലെ പരിപാടിയില്‍ വച്ച് ഹാക്കര്‍ സയ്യിദ് ഷൂജ സംസാരിച്ചത് മൊഴിയായി രേഖപ്പെടുത്തണമെന്നും,ഇ വി...

തമിഴിലും ഗംഭീര തുടക്കം:വെട്രിമാരന്‍ ചിത്രത്തില്‍ ധനുഷിന്റെ നായികയായി മഞ്ജു വാര്യര്‍

ചെന്നെ:തമിഴിലും തിളങ്ങാന്‍ മഞ്ജു വാര്യര്‍.വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന അസുരന്‍ എന്ന ചിത്രത്തില്‍ ധനുഷിന്റെ നായികയായാണ് മഞ്ജു തമിഴിലെ അരങ്ങേറ്റം ഗംഭീരമാക്കാനൊരുങ്ങുന്നത്.ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ മഞ്ജു അവതരിപ്പിക്കുമെന്നു ധനുഷ് തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.മഞ്ജുവും...