ഗജാ ചുഴലിക്കാറ്റ് വൈകിട്ടോടെ തമിഴ്നാട് തീരത്തെത്തും;ആറു ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം
ചെന്നൈ:ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട 'ഗജ' ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക്.ഇന്ന് വൈകിട്ടോടെ തമിഴ്നാട് തീരത്തെത്തുന്ന കാറ്റിന്റെ വേഗം മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെയാകാമെന്ന് കാലാവസ്ഥാ നിരീഷണ കേന്ദ്രം അറിയിച്ചു.ശക്തമായ മഴയ്ക്കും...
വാര്‍ത്താവിതരണ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു
ചെന്നൈ:ഇന്ത്യയുടെ അത്യാധുനിക വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 29 വിജയകരമായി വിക്ഷേപിച്ചു.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വൈകിട്ട് 5.08 നാണ് വിക്ഷേപണം നടന്നത്.ഐഎസ്ആര്‍ഒയുടെ ഏറ്റവും ഭാരമേറിയ വാഹനങ്ങളില്‍ ഒന്നായ ജിഎസ്എല്‍വി മാര്‍ക്ക്...
ശബരിമല കേസ്:പുനഃപരിശോധനാ ഹര്‍ജികള്‍ തുറന്ന കോടതിയിലേക്ക്;ജനുവരി 22-ന് വാദം കേള്‍ക്കും;യുവതീ പ്രവേശനവിധിക്ക് സ്‌റ്റേ ഇല്ല
ന്യൂഡല്‍ഹി:ശബരിമല കേസ് തുറന്ന കോടതിയിലേക്ക്.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചാണ് പുനഃപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാന്‍ തീരുമാനിച്ചത്.ജനുവരി 22-ന് തുറന്ന കോടതിയില്‍ പുനഃപരിശോധനാഹര്‍ജികളില്‍ വാദം കേള്‍ക്കും.അടുത്ത മണ്ഡലകാലത്തിനുശേഷമായിരിക്കും വാദം തുടങ്ങുക.യുവതീപ്രവേശനവിധിക്ക്...
ശബരിമല:റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ശബരിമല യുവതീ പ്രവേശനത്തിനെതിരെ സുപ്രീം കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട റിട്ട് ഹര്‍ജികള്‍ പരിഗണിക്കുന്നത് പുനഃപരിശോധനാ ഹര്‍ജികള്‍ക്ക് ശേഷം മാത്രമെന്ന് സുപ്രീം കോടതി.നാല് റിട്ട് ഹര്‍ജികളും പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവെച്ചു.ചൊവ്വാഴ്ച രാവിലെ തന്നെ പരിഗണനയ്‌ക്കെടുത്ത കേസുകള്‍...
ശബരിമല:പുനഃപരിശോധന ഹര്‍ജികള്‍ ഇന്നു സുപ്രീകോടതി പരിഗണിക്കും;റിട്ട് ഹര്‍ജികള്‍ ഉച്ചയ്ക്കു മുന്‍പു പരിശോധിക്കും
ന്യൂഡല്‍ഹി:ശബരിമല യുവതീപ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി ഇന്ന് പരിഗണിക്കും.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചകഴിഞ്ഞു മൂന്നിന് സുപ്രീംകോടതി ചേംബറില്‍ ഹര്‍ജികള്‍ പരിശോധിക്കും.48 പുനഃപരിശോധന...
അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയ്ക്കും മകനും നോട്ടുനിരോധനത്തെ കുറ്റപ്പെടുത്താന്‍ അര്‍ഹതയില്ലെന്ന് മോദി
ന്യൂഡല്‍ഹി:നോട്ടുനിരോധനത്തെ വിമര്‍ശിച്ച കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.അഴിമതിക്കേസില്‍ ജാമ്യത്തിലിറങ്ങിയ അമ്മയ്ക്കും മകനും ആരുടേയും സത്യസന്ധത അളക്കാനുള്ള അര്‍ഹതയില്ലെന്ന് മോദി പറഞ്ഞു.ഛത്തീസ്ഗഡില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മോദി.നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ജാമ്യമെടുത്ത രാഹുല്‍...
അയോധ്യ കേസില്‍ നേരത്തേ വാദം കേള്‍ക്കണമെന്ന ഹര്‍ജി സുപ്രിം കോടതി തള്ളി
ദില്ലി:അയോധ്യകേസില്‍ നേരത്തേ വാദം കള്‍ക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രിം കോടതി തള്ളി. നിശ്ചയിച്ചതുപോലെ ജനുവരിയില്‍ കേസ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ് കെ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍...
ഛത്തീസ്ഗഡില്‍ വോട്ടെടുപ്പ് തുടങ്ങി:മാവോയിസ്റ്റ് ഭീഷണിയില്‍ കനത്ത സുരക്ഷ
ന്യൂഡല്‍ഹി:ഛത്തീസ്ഗഡില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങി.18 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.മാവോയിസ്റ്റ് ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കനത്ത സുരക്ഷാസംവിധാനങ്ങളോടെയാണ് വോട്ടെടുപ്പ് നടക്കുന്നത്.ക്രമസമാധാന പാലനത്തിനായി ഒരു ലക്ഷത്തോളം സുരക്ഷാസേനാംഗങ്ങളെ സംസ്ഥാനത്ത് വിന്യസിച്ചു.
ഇന്നലെ അനന്തഗഡ് ഗ്രാമത്തില്‍ നടത്തിയ സ്‌ഫോടന...
കേന്ദ്രമന്ത്രി അനന്ത് കുമാര്‍ അന്തരിച്ചു
ബംഗളൂരു:കേന്ദ്രപാര്‍ലന്‍മെന്ററികാര്യ മന്ത്രി അനന്ത് കുമാര്‍ 59 അന്തരിച്ചു.അര്‍ബുദ ബാധയെത്തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ ബംഗളൂരുവിലെ ആശുപത്രിയില്‍വച്ചായിരുന്നു അന്ത്യം.രാവിലെ 10 മണിമുതല്‍ ബെംഗളൂരു നാഷണല്‍ കോളേജ് ഗ്രൗണ്ടില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വക്കും.സംസ്‌കാരം നാളെ
ചാമരാജ് പേട്ട്...
എം.ഐ.ഷാനവാസിന്റെ ആരോഗ്യനിലയില്‍ പുരോഗതി; മുല്ലപ്പള്ളിയും ഉമ്മന്‍ചാണ്ടിയും ആശുപത്രിയില്‍ സന്ദര്‍ശിച്ചു
ചെന്നൈ:എം.ഐ.ഷാനവാസ് എംപിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയെന്ന് ആശുപത്രി വൃത്തങ്ങള്‍.ചെന്നൈയില്‍ സ്വകാര്യ ആശുപത്രിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയെത്തുടര്‍ന്ന് അണുബാധയുണ്ടായതാണ് ആരോഗ്യനില വഷളാക്കിയത്.ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്നാണറിയുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി...