മുഖ്യമന്ത്രിയുടെ വിദേശയാത്രയില്‍ കര്‍ശന വ്യവസ്ഥകളുമായി കേന്ദ്രം:വിദേശഫണ്ടിനായി മന്ത്രിമാര്‍ക്ക് പോകാനും അനുമതിയില്ല
ദില്ലി:മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വിദേശയാത്രകള്‍ക്ക് നിയന്ത്രണവുമായി കേന്ദ്രം.മുഖ്യമന്ത്രിക്ക് മാത്രം വിദേശയാത്രയ്ക്ക് അനുമതി നല്‍കിക്കൊണ്ടാണ് കേന്ദ്രത്തിന്റെ ഉത്തരവ്.അതും വിദേശ പ്രതിനിധികളുമായി ചര്‍ച്ച നടത്തരുതെന്നും വിദേശഫണ്ട് സ്വീകരിക്കരുതെന്നുമുള്ള കര്‍ശന നിബന്ധനകളോടെയാണ് അനുമതി.ദുരിതാശ്വാസവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ മാത്രം പങ്കെടുക്കാം.
മുഖ്യമന്ത്രിയും...
‘മീ ടൂ’വെളിപ്പെടുത്തലുകളില്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചു
ദില്ലി:അധികാരകേന്ദ്രങ്ങളെപ്പോലും പിടിച്ചുകുലുക്കി രാജ്യമൊന്നാകെ മീടൂ തരംഗം ആഞ്ഞടിക്കുമ്പോള്‍ കേന്ദ്ര വനിതാ ശിശുക്ഷേമമന്ത്രാലയം ഇടപെടുന്നു.മീടൂ വെളിപ്പെടുത്തലുകളെ കുറിച്ചന്വേഷിക്കാന്‍ വനിതാ ശിശുക്ഷേമമന്ത്രാലയം ജുഡീഷ്യല്‍ സമിതിയെ നിയോഗിക്കും. വിരമിച്ച നാല് ജഡ്ജിമാര്‍ക്കായിരിക്കും അന്വേഷണച്ചുമതല. ...
വീണ്ടും വിവാദനായകനായി ശ്രീശാന്ത്:ഭുവന്വേശ്വരിയെ ഏഴു വര്‍ഷം പ്രണയിച്ചു എന്നു ബിഗ്‌ബോസില്‍ പറഞ്ഞത് ഏറ്റുപിടിച്ച് മുന്‍ കാമുകി;ആ സമയത്ത് താനും...
മുംബൈ:പ്രശസ്തിക്കൊപ്പം കളിക്കളത്തിലും വ്യക്തി ജീവിതത്തിലും എപ്പോഴും വിവാദങ്ങള്‍ പിന്‍തുടര്‍ന്ന ആളാണ് ക്രിക്കറ്റ് താരം ശ്രീശാന്ത്.ഇപ്പോള്‍ ബിഗ്‌ബോസ് ഹിന്ദി പതിപ്പില്‍ പങ്കെടുക്കുന്ന ശ്രീശാന്ത് ഷോയുടെ തുടക്കം മുതല്‍ തന്നെ തന്റെ അതി വൈകാരിക പ്രകടനങ്ങള്‍...
മോദി അഴിമതിക്കാരനെന്ന് ആവര്‍ത്തിച്ച് രാഹുല്‍ ഗാന്ധി;നിര്‍മ്മല സീതാരാമന്‍ ഫ്രാന്‍സിലേക്കു പോയതില്‍ ദുരൂഹതെയന്നും കോണ്‍ഗ്രസ് അധ്യഷന്‍
ന്യൂഡല്‍ഹി:നരേന്ദ്ര മോദി അഴിമതിക്കാരനെന്നും അംബാനിയുടെ പ്രധാനമന്ത്രിയാണെന്നും കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.റാഫേല്‍ വിമാന ഇടപാടില്‍ അനില്‍ അംബാനിക്ക് 30,000 കോടിയുടെ ലാഭമുണ്ടാക്കി കൊടുത്തതായും രാഹുല്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.മോദി അംബാനിയുടെ ജോലിക്കാരനായി മാറി. റാഫേല്‍...
മീ ടു ആരോപണത്തില്‍പ്പെട്ട കേന്ദ്ര മന്ത്രി എംജെ അക്ബറിന്റെ മന്ത്രി സ്ഥാനം തുലാസില്‍:വിദേശയാത്ര വെട്ടിച്ചുരുക്കി തിരിച്ചെത്താന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം
ന്യൂഡല്‍ഹി:മീടൂ കാമ്പയിന്റെ ഭാഗമായി ഒന്നിലധികം സ്ത്രീകള്‍ ലൈംഗികാരോപണം ഉന്നയിച്ച വിദേശ കാര്യസഹമന്ത്രി എം.ജെ.അക്ബറിനെതിരെ നടപടിയുണ്ടായേക്കും.വിഷയം ബിജെപി വളരെ ഗൗരവത്തോടെയാണ് കാണുന്നത്.ഇപ്പോള്‍ നൈജീരിയന്‍ യാത്രയിലായിരുന്ന അക്ബറിനോട് എത്രയും വേഗം ഡല്‍ഹിയിലെത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി...
തിത്ലി ചുഴലിക്കാറ്റ് :ആന്ധ- ഒഡീഷ തീരത്ത് കനത്ത നാശനഷ്ടം;18 ജില്ലകളില്‍ റെഡ് അലര്‍ട്ട്
ഒഡീഷ:ആന്ധ- ഒഡീഷ തീരത്ത് വീശിയടിച്ച തിത്‌ലി ചുഴലിക്കാറ്റില്‍ രണ്ട് മരണം. ആന്ധ്രയിലും ഒഡീഷയിലും കനത്ത നാശനഷ്ടമുണ്ടായി.പലയിടത്തും വൈദ്യുതിബന്ധം താറുമാറായി.18 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു.ഒഡീഷയില്‍ 879 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു.5 തീരദേശ ജില്ലകളില്‍...
ഐഎന്‍എക്‌സ് മീഡിയ കേസ്:കാര്‍ത്തി ചിദംബരത്തിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ചെന്നൈ:ഐഐഎന്‍എക്‌സ മീഡിയ കേസില്‍ കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി.കാര്‍ത്തിയുടെ വിദേശത്തുള്ള വസതിയടക്കം 54 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
ഇന്ദ്രാണി മുഖര്‍ജി,പീറ്റര്‍ മുഖര്‍ജി എന്നിവരുടെ ഉടമസ്ഥയിലുള്ള ഐ.എന്‍.എക്‌സ്...
മീടൂവില്‍ കുരുങ്ങി നാനാ പടേക്കര്‍:നടി തനുശ്രീ ദത്തയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെ കേസെടുത്തു
മുംബൈ:മീടൂ കാമ്പെയിനിലൂടെ നടി തനുശ്രീ ദത്ത നടത്തിയ വെളിപ്പെടുത്തല്‍ നടന്‍ നാനാപടേക്കറിനു കുരുക്കാകുന്നു.തനുശ്രീയുടെ പരാതിയില്‍ നാനാപടേക്കര്‍ക്കെതിരെ പൊലീസ് കേസെടുത്തു.തനുശ്രീയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു.
സിനിമാഷൂട്ടിംഗ് സെറ്റില്‍വെച്ച് നാനാപടേക്കര്‍ ലൈംഗീകാതിക്രമം നടത്തിയെന്നും എതിര്‍ത്തപ്പോള്‍ ആളെ ഉപയോഗിച്ച്...
കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരെ ലൈംഗീകാരോപണവുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്ത്;അക്ബര്‍ രാജിവയ്ക്കണമെന്ന് കോണ്‍ഗ്രസ്
ദില്ലി:മീടൂ കാമ്പയിനില്‍ കേന്ദ്രവിദേശകാര്യ സഹമന്ത്രി എംജെ അക്ബര്‍ കൂടുതല്‍ കുരുക്കിലേക്ക്.പ്രിയരമണിക്കു പിന്നാലെ അക്ബറിനെതിരെ കൂടുതല്‍ വെ
വെളിപ്പെടുത്തലുമായി ഒരു മാധ്യമപ്രവര്‍ത്തക കൂടി രംഗത്തെത്തിയിരിക്കുകയാണ്. ഏഷ്യന്‍ ഏജിലെ മുന്‍ മാധ്യമപ്രവര്‍ത്തകയാണ് അക്ബര്‍ തനിക്കു നേരെ ലൈംഗീകാതിക്രമം...
റഫാല്‍ ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി:റഫാല്‍ യുദ്ധവിമാന ഇടപാടിലെ വിവരങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തുവിടണമെന്ന് സുപ്രിം കോടതി.എന്നാല്‍ പ്രധാനമന്ത്രി എതിര്‍ കക്ഷി ആയതിനാല്‍ നോട്ടീസ് അയക്കരുതെന്നും സുപ്രീം കോടതി പറഞ്ഞു.പ്രധാനമന്ത്രിക്ക് നേരിട്ട് നോട്ടീസ് കിട്ടുന്നത് തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയമായി ഉപയോഗിക്കാനാണെന്ന്...