Friday, April 4, 2025

ബല്‍റാമിനെതിരെ വീണ്ടും മുല്ലപ്പള്ളി;സമൂഹ മാധ്യമങ്ങളില്‍ നിന്നിറങ്ങി ജനങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കണം;മറുപടിയായി ഒരു ദിവസത്തെ പരിപാടികള്‍ ഫേസ്ബുക്കിലിട്ട് ബല്‍റാം

തിരുവനന്തപുരം:സമൂഹമാധ്യമത്തെ ഫലപ്രദമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിനും ഉപയോഗിക്കുന്ന വിടി ബല്‍റാം എംഎല്‍എയ്‌ക്കെതിരെ വീണ്ടും കെപിസിസി അധ്യക്ഷന്‍. സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുമ്പോള്‍ സ്ത്രീത്വത്തെ അപമാനിക്കരുതെന്നും സഭ്യേതരമായ പ്രയോഗങ്ങള്‍ ഒഴിവാക്കി അച്ചടക്കം പാലിക്കണമെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ താക്കീത് നല്‍കി....

എ.കെ.ആന്റണിയ്ക്കെതിരായ കെ എസ് യു പ്രമേയം ശുദ്ധ അസംബന്ധവും വ്യക്തിത്വത്തെ അധിക്ഷേപിക്കലുമെന്ന് കെ.ബാബു

കൊച്ചി:എകെ ആന്റണിക്കെതിരായ കെഎസ്‌യു പ്രമേയം രാഷ്ട്രീയ മാന്യതയ്ക്ക് ചേരുന്നതല്ലെന്ന് മുന്‍ മന്ത്രി കെ.ബാബു.പ്രമേയം ശുദ്ധ അസംബന്ധവും എ.കെ.ആന്റണിയെന്ന വ്യക്തിത്വത്തെ അധിക്ഷേപിക്കലുമാണെന്ന് കെബാബു ഫേസ്ബുക് കുറിപ്പിലൂടെ വിമര്‍ശിക്കുന്നു.ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയെ കെപിസിസി ഡിജിറ്റല്‍...

വിവാഹചിത്രം പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം:ദമ്പതികള്‍ ആശുപത്രിയില്‍

ചെറുപുഴ:വിവാഹചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് സൈബര്‍ ആക്രമണം നടത്തിയതിനെത്തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിന് വിധേയരായ ദമ്പതികള്‍ ആശുപത്രിയില്‍.ചെറുപുഴയില്‍ അനൂപ് ജോസഫും ജൂബിയുമാണ് ആശുപത്രിയില്‍ കഴിയുന്നത്.കടുത്ത ഭാഷയിലുള്ള പരിഹാസവും അധിക്ഷേപവും കേള്‍ക്കേണ്ടിവന്നതിനെത്തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് ഇവരെ...

നാലാം വയസില്‍ സ്‌കിറ്റിനായി കല്യാണം;22 വര്‍ഷം കഴിഞ്ഞ് അന്നത്തെ വരന്‍ വധുവിനോടു ചോദിച്ചു ‘നമുക്ക് ഒന്നുകൂടി വിവാഹം കഴിച്ചാലോ’?…ഹിറ്റായി...

തിരുവനന്തപുരം:സിനിമാക്കഥകളെപ്പോലും വെല്ലുന്ന വ്യത്യസ്തമായ ഒരു കല്യാണത്തെക്കുറിച്ചാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത്.നാലാം വയസ്സില്‍ ഒരു സ്‌കിറ്റിനായി വരനും വധുവുമായി അഭിനയിച്ചവര്‍ ഇപ്പോള്‍ യഥാര്‍ത്ഥജീവിതത്തിലും വിവാഹിതരായിരിക്കുന്നു.അന്നത്തെ നാലു വയസ്സുകാരന്‍ യുവാവായി....പട്ടാളത്തില്‍ ക്യാപ്റ്റനായി..വിവാഹത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍...

അങ്കുശമില്ലാത്ത കാപട്യമേ, മണ്ണില്‍ ആന്റണിയെന്നു വിളിക്കട്ടെ നിന്നെ ഞാന്‍!:എകെ ആന്റണിയുടെ ആദര്‍ശത്തെ പൊളിച്ചടുക്കി അഡ്വ.ജയശങ്കര്‍

തിരുവനന്തപുരം:മക്കള്‍ രാഷ്ട്രീയത്തിന്റ പേരില്‍ എന്നും പഴികേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.പ്രവര്‍ത്തിക്കാന്‍ അണികളും സ്ഥാനമാനങ്ങള്‍ നേടാന്‍ നേതാക്കളുടെ മക്കളും എന്ന രീതി കാലാകാലങ്ങളായി തുടരുന്നു.മക്കള്‍ രാഷ്ട്രീയത്തെ എക്കാലവും എതിര്‍ത്ത,എന്നും കോണ്‍ഗ്രസിന്റെ ആദര്‍ശമുഖമായിക്കാണുന്ന എകെ ആന്റണി ഇപ്പോള്‍...

‘ഞങ്ങടെ സീതേച്ചിയെ പണ്ട് തട്ടിക്കൊണ്ടു പോയി.ഇപ്പം ഞങ്ങടെ അയ്യപ്പന്റെ ബ്രഹ്മചര്യം നശിപ്പിച്ചു’.;സംഗക്കാരയുടെ പേജില്‍ കയറി ട്രോളി മലയാളികള്‍

സോഷ്യല്‍ മീഡിയയിലെ പുലികള്‍ ആരെന്നു ചോദിച്ചാല്‍ അത് മലയാളികള്‍ തന്നെയെന്ന് നിസ്സംശയം പറയാം.സാക്ഷാല്‍ ട്രംപിന്റെ ഫേസ്ബുക്‌പേജില്‍ വരെ...

മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാതെ വിവാഹസല്‍ക്കാരത്തിന് പോയി;പികെ കുഞ്ഞാലിക്കുട്ടിയുടെ നടപടി ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍

തിരുവനന്തപുരം:മുസ്‌ളീം ലീഗിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രാധാന്യമുള്ള മുത്തലാഖ് ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ പികെ കുഞ്ഞാലിക്കുട്ടി എത്താതിരുന്നത് വലിയ രീതിയില്‍ ചര്‍ച്ചയാക്കി നവമാധ്യമങ്ങള്‍.പാര്‍ലമെന്റിലെത്താതെ മലപ്പുറത്ത് ഒരു വിവാഹ സല്‍ക്കാരത്തില്‍ കുഞ്ഞാലിക്കുട്ടി പങ്കെടുക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും പ്രചരിച്ചതോടെയാണ്...

വര്‍ഗീയ മതില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനെന്ന് ഉമ്മന്‍ചാണ്ടി; ദുര്‍ബലരായ സ്ത്രീകളില്‍ നിന്നും പണപ്പരിവ് നടത്തുന്നത് അവസാനിപ്പിക്കണം

തിരുവനന്തപുരം:വനിതാ മതിലിനെതിരെ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വര്‍ഗീയ ജനങ്ങളെ ഭിന്നിപ്പിക്കാനേ സഹായിക്കൂവെന്നും സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ സ്ത്രീകളില്‍നിന്നും പണം പിരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഫേസ്ബുക്കിലൂടെയായിരുന്നു ഉമ്മന്‍ചാണ്ടിയുടെ പ്രതികരണം. ...

കമ്മ്യൂണിസ്റ്റുകാരെന്ന് നടിക്കുന്നവര്‍ സ്വതന്ത്ര ചിന്തയെ ഭയക്കുന്നവര്‍;മതിലിനൊപ്പമല്ല മഞ്ജുവിനൊപ്പമെന്ന് ജോയ്മാത്യു

തിരുവനന്തപുരം:വനിതാമതിലില്‍ നിന്നും പിന്‍മാറിയ മഞ്ജുവാര്യരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നടനും സംവിധായകനുമായ ജോയ്മാത്യു.മഞ്ജുവാര്യര്‍ എന്ന കലാകാരിക്കെതിരെ പാര്‍ട്ടിസൈബര്‍ അടിമകള്‍ എഴുതി വെക്കുന്ന വൃത്തികേടുകള്‍ കാണുബോള്‍ മനസ്സിലാകും ലൈംഗികമായി എത്രമാത്രം പീഡിതരാണ് സൈബര്‍ സഖാക്കളെന്നും ജോയ്മാത്യു വിമര്‍ശിക്കുന്നു.തന്റെ ഫേസ്ബുക്ക്...

‘ലാലേട്ടന്റെ പടം ആയിട്ട് നീ ഒക്കെ ഹര്‍ത്താല്‍ വെക്കും അല്ലേടാ’…ബിജെപിയുടെ ഫേസ്ബുക്ക് പേജില്‍ മോഹന്‍ലാല്‍ ആരാധകരുടെ പൊങ്കാല;ഒടിയന്‍ നാളെത്തന്നെ...

തിരുവനന്തപുരം:''ബിജെപിക്കാരുടെ ശ്രദ്ധയ്ക്ക്...നാളെ ഒടിയന്‍ കാണാന്‍ പോകുന്നവരെ തടഞ്ഞാല്‍ മുഖം നോക്കാതെ തല്ലുമെന്ന് മോഹന്‍ലാല്‍ ഫാന്‍സിന്റെ മുന്നറിയിപ്പ്...''ആരാധകര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്ന ഒടിയന്‍ റിലീസ് ചെയ്യുന്ന നാളെ ഹര്‍ത്താല്‍ വച്ച ബിജെപിയെ പൊങ്കാലയിട്ട് കലിപ്പ്‌ തീര്‍ത്ത് മോഹന്‍ലാല്‍ ആരാധകര്‍.ബിജെപിയുടെ...