Friday, November 22, 2024

മല്‍സ്യവില്‍പ്പന നടത്തി ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊടുങ്ങല്ലൂര്‍:യൂണിഫോമില്‍ മല്‍സ്യവില്‍പ്പന നടത്തിയതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളുടെ തല്ലും തലോടലുമേറ്റ വിദ്യാര്‍ത്ഥിനി ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാന്റെ പരിക്ക് ഗുരുതരമല്ല. തൊടുപുഴ...

കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതി:വിചിത്രവാദവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ:പരിഹാസ്യമായ പ്രസ്താവനകള്‍ കൊണ്ട് താരമായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് കുമാര്‍ ഒതുങ്ങിയപ്പോള്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന വിചിത്രമായ ഉപദേശം നല്‍കിയിരിക്കുകയാണ്...

കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് വെല്ലുവിളിയായി പുതിയ എ എപി(ആപ്കി അപ്നി പാര്‍ട്ടി)

ന്യൂഡല്‍ഹി:ചുരുക്കം നാളുകള്‍കൊണ്ട് രാഷ്ട്രീയത്തിന്റെ മുഖ്യധാരയിലേക്ക് എത്തിയ അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് തലവേദനയായി ഡല്‍ഹിയില്‍ മറ്റൊരു എഎപി പാര്‍ട്ടി.ആപ്കി അപ്നി പാര്‍ട്ടി എന്ന് പേരിലുള്ള പുതിയ പാര്‍ട്ടിയും എ എ പി...

വരാപ്പുഴ കസ്റ്റഡി മരണം:സസ്പെന്‍ഷനിലായിരുന്ന മുന്‍ റൂറല്‍ എസ് പി എവി ജോര്‍ജിനെ തിരിച്ചെടുത്തു

കൊച്ചി:വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസില്‍ സസ്പെന്‍ഷനിലായിരുന്ന മുന്‍ ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെ തിരിച്ചെടുത്തു.കസ്റ്റഡി മരണത്തില്‍ ജോര്‍ജിന് പങ്കില്ലെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെത്തുടര്‍ന്നാണ് നടപടി.ഇന്റലിജന്‍സ് എസ്പിയായാണ് പുതിയ നിയമനം. മേയ്...

ദുരിതബാധിതര്‍ക്ക് ധനസഹായം കൂടാതെ സാധന സാമഗ്രികളും:സുപ്രീംകോടതി അഭിഭാഷകരുടെ പ്രവര്‍ത്തനത്തില്‍ പങ്കാളിയായി ചീഫ് ജസ്റ്റിസും

ന്യൂഡല്‍ഹി:പ്രളയക്കെടുതിയില്‍പ്പെട്ട കേരളത്തിലെ ജനങ്ങളെ താങ്ങിനിര്‍ത്താന്‍ ലോകമെമ്പാടുനിന്നും സഹായം ഒഴുകിക്കൊണ്ടിരിക്കുകയാണ്.സുപ്രീം കോടതി അഭിഭാഷകരും പ്രളയബാധിതര്‍ക്ക് സഹായവുമായി രംഗത്തുണ്ട്.സുപ്രീംകോടതി ജഡ്ജിമാര്‍ നേരത്തെ 25,000 രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയിരുന്നു. ഇപ്പോള്‍ ദുരിതബാധിതര്‍ക്കാവശ്യമായ സാധനസാമഗ്രികള്‍ ശേഖരിക്കാനും...

ദുരിതത്തിലും ആശ്വാസം:ഷൈജുവിന്റെ വധുവാകാന്‍ അഞ്ജു ഇറങ്ങിയത് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും

മലപ്പുറം:പ്രളയം തകര്‍ത്തെറിഞ്ഞ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചകള്‍ മാത്രമുള്ള ദുരിതാശ്വാസക്യാമ്പില്‍ നിന്നും ഒരു സന്തോഷവാര്‍ത്ത.വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്നും മലപ്പുറത്തെ എംഎസ്പിഎല്‍പി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പിലെത്തിയ അഞ്ജു ഇന്ന് വിവാഹിതയായി.ഉച്ചയ്ക്ക് 11 ന് മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍...

അതിരപ്പിള്ളിക്കടുത്ത് കാട്ടാന പുഴയിലെ വെള്ളപ്പൊക്കത്തില്‍ കുടുങ്ങി;ഒടുവില്‍ ഡാമിന്റെ ഷട്ടര്‍ താഴ്ത്തി ജലനിരപ്പ് കുറച്ച് രക്ഷപ്പെടുത്തി

അതിരപ്പിള്ളി:മറുകരയെത്താനായി ചാലക്കുടി പുഴയിലിറങ്ങിയ കാട്ടാന മണിക്കുറുകളോളം പുഴയില്‍ കുടുങ്ങി.പുഴയില്‍ പെട്ടെന്ന് ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്നാണ് ആനയ്ക്ക് മുന്നോട്ടുപോകാനാവാതെ വന്നത്.അതിരപ്പിള്ളിക്കടുത്ത് ചാര്‍പ്പ വെള്ളച്ചാട്ടത്തിനു സമീപത്ത് പുഴയിലാണ് നാട്ടുകാര്‍ രാവിലെ കാട്ടാനയെ കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പെരിങ്ങല്‍ക്കുത്ത്,...

കൊല്ലത്ത് കെ എസ്ആര്‍ ടി സി ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് മരണം

കൊട്ടിയം:കൊല്ലം കൊട്ടിയം ഇത്തിക്കരയില്‍ കെഎസ്ആര്‍ടിസി സൂപ്പര്‍ എക്സ്പ്രസ് ബസും ട്രക്കും കൂട്ടിയിടിച്ച് മൂന്ന് പേര്‍മരിച്ചു.24 പേര്‍ക്ക് പരിക്കേറ്റു.6 പേരുടെ നില ഗുരുതരമാണ്.കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ മലപ്പുറം മലയാന്മ സ്വദേശി കല്ലില്‍ പുത്തന്‍വീട് അബ്ജുല്‍ അസീസ്...

സാഹിത്യ നൊബേല്‍ ജേതാവ് വി.എസ്.നെയ്‌പോള്‍ അന്തരിച്ചു

ലണ്ടന്‍:പ്രശസ്ത ബ്രിട്ടീഷ് സാഹിത്യകാരനും നൊബേല്‍ ജേതാവുമായ വി.എസ് നെയ്‌പോള്‍(85)അന്തരിച്ചു.ഇന്ത്യന്‍ വംശജനായ അദ്ദേഹത്തിന്റെ അന്ത്യം ലണ്ടനിലെ വീട്ടില്‍ വെച്ചായിരുന്നു.മരണകാരണം വ്യക്തമല്ല. 1932 ആഗസ്ത് 17-ന് ട്രിനിഡാഡ് ടൊബാഗോയിലെ ചഗ്വാനാസിലാണ് വി എസ് നെയ്‌പോള്‍ ജനിച്ചത്.അദ്ദേഹത്തിന്റെ മുതുമുത്തച്ഛന്‍മാര്‍...

തിരുവനന്തപരം അഞ്ചുതെങ്ങില്‍ വള്ളം മറിഞ്ഞ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

തിരുവനന്തപുരം:തിരുവനന്തപുരത്ത് അഞ്ചുതെങ്ങില്‍ മല്‍സ്യബന്ധത്തിനുപോയ വള്ളം മറിഞ്ഞ് രണ്ട് പേര്‍ മരിച്ചു.നാലുപേര്‍ക്ക് പരുക്കേറ്റു.അഞ്ചുതെങ്ങ് ചീലാന്തിമൂട്ടില്‍ സഹായരാജു (57),അഞ്ചുതെങ്ങ് മുണ്ടുതുറ വീട്ടില്‍ കാര്‍മല്‍ ലാസര്‍ (70) എന്നിവരാണ് മരിച്ചത്. ആറു പേരാണ് അപകടത്തില്‍പ്പെട്ട വള്ളത്തില്‍ ഉണ്ടായിരുന്നത്.രാവിലെ 6-10...