Friday, November 22, 2024

സ്വാതന്ത്ര്യദിനത്തില്‍ നടത്താനിരുന്ന സല്‍ക്കാരം വേണ്ടെന്നു വച്ചു:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 1 ലക്ഷം നല്‍കി ഗവര്‍ണര്‍

തിരുവനന്തപുരം:സ്വാതന്ത്ര്യദിന സല്‍ക്കാരം ഒഴിവാക്കി ദുരിതബാധിതര്‍ക്കൊപ്പം ഗവര്‍ണര്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സ്വന്തം ശമ്പളത്തില്‍ നിന്നും ഒരു ലക്ഷം രൂപ നല്‍കുമെന്നും ജസ്റ്റിസ് സദാശിവം പറഞ്ഞു.                     ...

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് നിര്‍ത്തിവച്ചു

അങ്കമാലി:ഇടുക്കി,ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു.ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം.ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് സമീപത്തെ ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞു. റണ്‍വേയില്‍...

നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു:തീരുമാനം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍

ആലപ്പുഴ:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു.പുതുക്കിയ തിയ്യതി പിന്നീടറിയിക്കും. 20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തില്‍...

ഇ.പി.ജയരാജനെ വീണ്ടും മന്ത്രിയാക്കാന്‍ ധാരണ

തിരുവനന്തപുരം:ബന്ധുനിയമന വിവാദത്തേത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവെച്ച മുതിര്‍ന്ന സി.പി.എം നേതാവ് ഇ.പി ജയരാജന്‍ മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നു. ഇതു സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് സൂചന.എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമായില്ല.ബന്ധുനിയമന വിവാദവുമായി ബന്ധപ്പെട്ട കേസില്‍...

കുട്ടികളെയെങ്കിലും പെട്ടിക്കുമുന്നിലെ വിഡ്ഢികളാക്കരുത്:കെ.ജയകുമാര്‍ ഐഎഎസ്

തിരുവനന്തപുരം:ടെലിവിഷന്‍ ചാനലുകളിലെ സീരിയലുകളും ചര്‍ച്ചകളും കണ്ടു കുട്ടിളെങ്കിലും വിഡ്ഢികളാവരുതെന്ന് ഐംഎംജി ഡയറക്ടറും മുന്‍ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാര്‍ ഐഎഎസ്.കുട്ടികള്‍ വിജ്ഞാനപ്രദമായ പ്രസിദ്ധീകരണങ്ങളും പത്രമാധ്യമങ്ങളും വായിച്ച് അറിവു നേടണമെന്നും അദ്ദേഹം പറഞ്ഞു.നേമം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ഫ്രാന്‍സ്'ന്റെ...

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവനന്തപുരം:തിരുവനന്തപുരത്ത് വിദ്യാര്‍ഥിനിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി.തിരുവനന്തപുരംകളിപ്പാന്‍കുളം കാര്‍ത്തിക നഗര്‍ ടിസി 69- 1144 ല്‍ വിജയകുമാറിന്റെ മകള്‍ അപര്‍ണ (17) ആണ് മരിച്ചത്.മണക്കാട് കാര്‍ത്തിക തിരുനാള്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ...

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

തൃശൂര്‍:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് (26) അന്തരിച്ചു.പെരുമ്പാവൂര്‍ വെങ്ങോല വളയന്‍ചിറങ്ങര സ്വദേശിനിയാണ് മഞ്ജുഷ.ജൂലൈ 27-ന് കാലടി താന്നിപ്പുഴയില്‍ വച്ച് മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.അപകടത്തില്‍ ഗുരുതരമായി...

ഓണത്തിന് 5.95 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സൗജന്യ കിറ്റ് നല്‍കും

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക.ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം...

‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’;ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല:മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാന്‍

തിരുവനന്തപുരം:'ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്.ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല.മുഖ്യമന്ത്രി തന്നത് ഒരു മകളോടുള്ള പരിഗണന.'മീന്‍ വിറ്റത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ കടന്നാക്രമിച്ച ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതാണിത്.ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ്...

കനത്ത മഴ:നാളെ നടക്കാനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി,ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം:സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ ബുധനാഴ്ച നടത്താനിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി,ഇംപ്രൂവ്‌മെന്റ് /സപ്ലിമെന്ററി പരീക്ഷകള്‍ മാറ്റിവച്ചു.പുതുക്കിയ തീയതി പിന്നീടറിയിക്കും. അതേസമയം വ്യാഴാഴ്ച മുതല്‍ നടക്കാനിരിക്കുന്ന പരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ലെന്ന് ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍ സെക്രട്ടറി വാര്‍ത്താക്കുറിപ്പില്‍...