മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു
കാസര്‍കോട്:ബദിയടുക്കയില്‍ മുള്ളന്‍ പന്നിയെ പിടിക്കാന്‍ ഗുഹയില്‍ കയറിയ യുവാവ് മരിച്ചു.ബായാര്‍ ധര്‍മ്മത്തടുക്ക ബാളികയിലെ രമേശ എന്നു വിളിപ്പേരുള്ള നാരായണന്‍ നായ്ക്ക് (35)ആണ് മരിച്ചത്.യുവാവിന്റെ തലയുള്‍പ്പെടെ ഗുഹക്കുള്ളിലെ മണ്ണില്‍ പുതഞ്ഞു കിടക്കുകയായിരുന്നു.22 മണിക്കൂര്‍ നീണ്ട...
ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്
തിരുവനന്തപുരം:മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്.തുറമുഖ ഡയറക്ടറായിരിക്കെ ജേക്കബ് തോമസ് സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന് ധനകാര്യ പരിശോധന വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.ഡ്രഡ്ജിങ് ഉപകരണങ്ങള്‍ വാങ്ങിയതില്‍ കോടിക്കണക്കിന് രൂപയുടെ...
സെന്‍കുമാറിനെതിരെ പുതിയ കുരുക്കുമായി സര്‍ക്കാര്‍;നമ്പി നാരായണനെ ദ്രോഹിക്കാന്‍ ശ്രമിച്ചെന്ന് ഹൈക്കോടതിയില്‍ സത്യവാങ്മൂലം
കൊച്ചി:മുന്‍ പോലീസ് മേധാവി സെന്‍കുമാറിനെ വിടാതെ പണികൊടുത്ത് സര്‍ക്കാര്‍. ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ നമ്പി നാരായണനെ ദ്രോഹിക്കാന്‍ സെന്‍കുമാര്‍ ശ്രമിച്ചുവെന്ന് പരാതിയുണ്ടെന്നാണ് പുതിയ ആരോപണം.സെന്‍കുമാറിനെതിരെ ചുമത്തിയ മൂന്നുകേസുകള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ട് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ്...
സ്‌കൂളില്‍ നിന്നും വീട്ടിലേക്കു മടങ്ങവേ ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു;രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു
മലപ്പുറം:ഇടിമിന്നലേറ്റ് വിദ്യാര്‍ത്ഥിനി മരിച്ചു.കൈതക്കോട് സ്വദേശിനിയായ ഫാത്തിമ ഫര്‍സാന (15) യാണ് മരിച്ചത്.പി പി എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. ഫാത്തിമ ഫര്‍സാനയ്‌ക്കൊപ്പമുണ്ടായിരുന്ന 2 വിദ്യാര്‍ത്ഥികള്‍ക്കു ഗുരുതരമായി പരിക്കേറ്റു.
വിദ്യാര്‍ത്ഥികള്‍ സ്‌കൂള്‍...
പാനൂരില്‍നിന്നും കാണാതായ വിദ്യാര്‍ത്ഥിനികളെ കണ്ടെത്തി
കണ്ണൂര്‍:കണ്ണൂരിലെ പാനൂരില്‍ നിന്ന് കാണാതായ രവിദ്യാര്‍ത്ഥിനികളെ കണ്ടെത്തി.സയന (20), ദൃശ്യ (20) എന്നീ പെണ്‍കുട്ടികളെ മലപ്പുറം താനൂരിലെ ലോഡ്ജില്‍ നിന്നുമാണ് കണ്ടെത്തിയത്.അയല്‍വാസികളും സുഹൃത്തുക്കളുമായ ഇരുവരെയും കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് കാണാതായത്. മലപ്പുറത്തെ ഒരു...
ജമ്മു കാശ്മീര്‍ നിയമസഭ പിരിച്ചുവിട്ടു
ശ്രീനഗര്‍:രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ നിയമസഭ പിരിച്ചു വിട്ടു ഗവര്‍ണര്‍ ഉത്തരവിറക്കി.പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കോണ്‍ഗ്രസ് പാര്‍ട്ടിയും ചേര്‍ന്ന് ജമ്മു കശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ നീക്കം തുടങ്ങിയതിന് പിന്നാലെയാണ് ഗവര്‍ണറുടെ നടപടി.സര്‍ക്കാര്‍ രൂപീകരണത്തിന്...
സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യത;ഇടുക്കി,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖയ്ക്കും അടുത്ത് ന്യൂനമര്‍ദ്ദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണമാകുന്നത്.
നാളെ സംസ്ഥാനത്തുടനീളം ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും...
പഠന ക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് 70 പൊലീസുകാര്‍ക്ക് പരുക്ക്
കണ്ണൂര്‍:കണ്ണൂര്‍ കീഴുന്നപാറയില്‍ പൊലീസുകാര്‍ക്കായി നടത്തിയ പഠനക്യാമ്പിനിടെ കെട്ടിടം തകര്‍ന്നു വീണ് 70 പൊലീസുകാര്‍ക്ക് പരുക്ക് പറ്റി.രണ്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്.ഒരു സ്വകാര്യ റിസോര്‍ട്ടിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.പൊലീസ് അസോസിയേഷന്‍ നടത്തിയ ജില്ലാ പഠനക്യാമ്പില്‍...
നഗരത്തിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇനി സുരക്ഷിതമായി ചേക്കേറാം;തമ്പാനൂരിലെ ‘എന്റെ കൂടി’ലേക്ക്
തിരുവനന്തപുരം:ഇനി തിരുവനന്തപുരത്ത് ആശ്രയമില്ലാതെ എത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിതമായി അന്തിയുറങ്ങാം.അതും സൗജന്യമായി.തമ്പാനൂരില്‍ ഇന്നു മുതല്‍ അതിനായി 'എന്റെ കൂട്' തുറന്നിടുകയാണ്.നഗരങ്ങളിലെത്തുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സുരക്ഷിത താവളമൊരുക്കുക എന്ന ലക്ഷ്യത്തോടെ കേരള സര്‍ക്കാര്‍ സാമൂഹിക...
ദില്ലിയില്‍ വായുമലിനീകരണം രൂക്ഷം:കൃത്രിമ മഴ പെയ്യിക്കാന്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ്
ദില്ലി:രാജ്യതലസ്ഥാനം വായു മലിനീകരണത്തില്‍ വീര്‍പ്പുമുട്ടുന്നു.
കടുത്ത വായു മലനീകരണം നിലനില്‍ക്കുമ്പോള്‍ ദീപാവലി ആഘോഷങ്ങളും നടന്നതിനാല്‍ അതിനുശേഷം കൃത്രിമ മഴ പെയ്യിക്കാനാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഒരുങ്ങുന്നത്.മഴ പെയ്യിച്ച് അന്തരീക്ഷത്തിലെ മാലിന്യത്തിലെ അളവ് കുറയ്ക്കാം...