ഇന്‍ഡ്യ-വിന്‍ഡീസ് ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം;പരമ്പരയും ഇന്ത്യ സ്വന്തമാക്കി
തിരുവനന്തപുരം:വെസ്റ്റ് ഇന്‍ഡീസിനെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം.ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ വിന്‍ഡീസിനെ തറപറ്റിച്ചത്.ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിന്റെ ഇന്നിംഗ്‌സ് 104 ല്‍ അവസാനിച്ചു.105 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14.5 ഓവറില്‍...
സത്യമാണ് സൗന്ദര്യം
വാക്കുകള്‍ എത്ര ഭംഗിയുള്ളതായാലും അക്ഷരങ്ങള്‍ എത്ര വടിവൊത്തതായാലും സത്യം പറയുവാനല്ലെങ്കില്‍ അവ ഉപയോഗശൂന്യമാണ്. അവനവനുമതെ സമൂഹത്തിനുമതെ. സൗന്ദര്യമല്ല സത്യം! സത്യമാണ് സൗന്ദര്യം! ഉള്ളിലാരാധിക്കുന്നതും പുറത്ത് ആവിഷ്കരിക്കുന്നതും സത്യസൗന്ദര്യത്തെയാകട്ടെ!
കര്‍ണ്ണാടക പ്രതിസന്ധി:വിമത എംഎല്‍എമാരുടെ രാജിയില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി;വിശ്വാസവോട്ടെടുപ്പിന് നിര്‍ബന്ധിക്കരുതെന്നും നിര്‍ദേശം
ദില്ലി:കര്‍ണ്ണാടക പ്രതിസന്ധിയില്‍ സുപ്രീം കോടതി വിധി.വിമത എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്ന് സുപ്രീംകോടതി. അനുയോജ്യമായ സമയത്തിനകം തീരുമാനമെടുക്കണം.എന്നാല്‍ വിശ്വാസവോട്ടെടുപ്പിനായി എംഎല്‍എ മാരെ നിര്‍ബന്ധിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.തങ്ങളുടെ...
കേരളത്തിന് നെതര്‍ലന്റില്‍ നിന്നും സഹായം സ്വീകരിക്കാമെന്ന് കേന്ദ്രം
ദില്ലി:കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി നെതര്‍ലന്റ് വാഗ്ദാനം ചെയ്ത സഹായം സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ അനുമതി.വിദേശകാര്യ മന്ത്രാലയമാണ് അനുമതി നല്‍കിയത്.ന്യൂയോര്‍ക്കിലുള്ള കേന്ദ്രമന്ത്രി സുഷമ സ്വരാജ് അടിയന്തരമായി വിഷയത്തില്‍ ഇടപെടുകയായിരുന്നു.
കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തെ കുറിച്ച് പഠിക്കാന്‍ വിദഗ്ധ സംഘത്തെ അയക്കാമെന്നും...
പാലാരിവട്ടം പാലം അഴിമതി:ഉദ്യോഗസ്ഥരുടെ വഴിവിട്ട നടപടികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിജിലന്‍സ്
കൊച്ചി: പാലാരിവട്ടം മേല്‍പ്പാലം നിര്‍മ്മാണ അഴിമതിയില്‍ പ്രതികള്‍ സര്‍ക്കാരിന് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയെന്ന് വിജിലന്‍സ്. മൂവാറ്റുപുഴ കോടതിയില്‍ സമര്‍പ്പിച്ച എഫ്‌ഐആറിലാണ് പാലം നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതരമായ...
കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു;അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തൊട്ടാകെ ബിജെപി റോഡ് ഉപരോധിക്കുന്നു
പത്തനംതിട്ട:ഇന്നലെ നിലയ്ക്കലില്‍ അറസ്റ്റ് ചെയ്ത ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.കൊട്ടാരക്കര സബ്ജയിലിലേക്കാണ് സുരേന്ദ്രനെ കൊണ്ടുപോയത്.അറസ്റ്റില്‍ പ്രതിഷേധിച്ച് ബിജെപി സംസ്ഥാനവ്യാപകമായി റോഡ് ഉപരോധിക്കുന്നു.രാവിലെ 9.30 മുതല്‍ നെയ്യാറ്റിന്‍കരയില്‍ ബിജെപി റോഡ്...
രാജസ്ഥാനില്‍ രാമായണ പാരായണം നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്നു വീണു 14 പേര്‍ മരിച്ചു; അമ്പതിലധികം പേര്‍ക്ക് പരുക്ക്
ന്യൂഡല്‍ഹി:രാജസ്ഥാനില്‍ രാമായണ പാരായണം നടന്നുകൊണ്ടിരിക്കെ പന്തല്‍ തകര്‍ന്നുവീണ് 14 പേര്‍ മരിച്ചു; അമ്പതോളം പേര്‍ക്കു പരുക്കേറ്റു. വൈകിട്ട നാലരയോടെയായിരുന്നു അപകടം.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ...
കോൺഗ്രസ്സ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ ഞങ്ങളോട് ആലോചിക്കണം എന്ന് ചങ്ങനാശ്ശേരി അതിരൂപത.
സ്ഥാനാർത്ഥികളെ തീരുമാനിക്കുമ്പോൾ കോൺഗ്രസ് സഭയുടെ അഭിപ്രായം തേടണമെന്ന് ചങ്ങനാശേരി അതിരൂപത നിർദ്ദേശിച്ചു .സമുദായത്തോട് കൂറില്ലാത്തവരെ സഭയിലെത്തിക്കരുത് .സമുദായവിരുദ്ധർ സഭയുടെ ലേബലിൽ സ്ഥാനാർത്ഥികളാക്കരുത് എന്നാണ് ആർച് ബിഷപ്പ്...
ഒളിക്യാമറ വിവാദം:എംകെ രാഘവന്റെ മൊഴിയെടുത്തു
കോഴിക്കോട്:ഒളിക്യാമറ വിവാദത്തില്‍ ആരോപണം നേരിടുന്ന കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി.എ സി പി വാഹിദ്,ഡിസിപി ജമാലുദ്ദീന്‍ എന്നിവരാണ് എം.കെ രാഘവന്റെ കോഴിക്കോട്ടെ വസതിയിലെത്തി മൊഴിയെടുത്തത്....
കെ.സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണം തള്ളി മുഖ്യമന്ത്രി;സുരേന്ദ്രനെതിരെ നിലവിലുള്ളത് 15 കേസുകള്‍
തിരുവനന്തപുരം:ബിജെപി നേതാവ് കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.സുരേന്ദ്രന്റെ പേരില്‍ 15 കേസുകള്‍ നിലവിലുണ്ട്.ഇതില്‍ 8 കേസുകള്‍ 2016 ന് മുമ്പുള്ളതാണ്.മൂന്ന് കേസുകള്‍ അന്വേഷണഘട്ടത്തിലും മറ്റുള്ളവ വിചാരണഘട്ടത്തിലുമാണെന്ന്...


















