Wednesday, March 11, 2026

കസ്തൂരിരംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അംഗീകാരം

ദില്ലി:കസ്തൂരി രംഗന്‍ കരട് വിജ്ഞാപനത്തിന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അംഗീകാരം നല്‍കി.കേരളം ആവശ്യപ്പെട്ട മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള കരട് വിജ്ഞാപനത്തിനാണ് അംഗീകാരം നല്‍കിയത്.കസ്തൂരി രംഗന്‍ ശുപാര്‍ശകള്‍ അതേപടി നടപ്പാക്കാനാകില്ലെന്ന് മന്ത്രാലയം വിശദമാക്കി.കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍...

ഇന്ന് തിരുവനന്തപുരം ഡിവിഷനില്‍നിന്നും പുറപ്പെടേണ്ട 10 ട്രെയിനുകള്‍ റദ്ദാക്കി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് പത്ത് ട്രെയിന്‍ സര്‍വ്വീസുകള്‍ റദ്ദാക്കി.ലോക്കോ പൈലറ്റുമാരുടെ തസ്തികകളിലെ ഒഴിവുകള്‍ നികത്താന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ട്രെയിനുകള്‍ ഓടിക്കാന്‍ ലോക്കോ പൈലറ്റില്ലാത്തതാണ് ട്രെയിനുകള്‍ റദ്ദാക്കാനുള്ള പ്രധാന കാരണം.മാത്രമല്ല, പലയിടങ്ങളിലും ട്രാക്കുകളുടെ അറ്റകുറ്റപ്പണി നടക്കുന്നതും...

മല്‍സ്യവില്‍പ്പന നടത്തി ശ്രദ്ധേയയായ വിദ്യാര്‍ത്ഥിനി ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

കൊടുങ്ങല്ലൂര്‍:യൂണിഫോമില്‍ മല്‍സ്യവില്‍പ്പന നടത്തിയതിനെത്തുടര്‍ന്ന് സമൂഹമാധ്യമങ്ങളുടെ തല്ലും തലോടലുമേറ്റ വിദ്യാര്‍ത്ഥിനി ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു.കൊടുങ്ങല്ലൂരില്‍ വെച്ചായിരുന്നു അപകടം.നിയന്ത്രണം വിട്ട കാര്‍ വൈദ്യുതി പോസ്റ്റില്‍ ഇടിക്കുകയായിരുന്നു.കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹനാന്റെ പരിക്ക് ഗുരുതരമല്ല. തൊടുപുഴ...

മലപ്പുറത്ത് നവജാത ശിശുവിനെ അമ്മ കഴുത്തറുത്ത് കൊന്നു

മലപ്പുറം:ബാലുശ്ശേരിയില്‍ നവജാതശിശുവിനെ അമ്മ കഴുത്തറുത്തു കൊന്ന സംഭവത്തിന്റെ ഞെട്ടല്‍ മാറുംമുന്‍പേ മലപ്പുറത്തും സമാനമായ ക്രൂരത.കൂട്ടിലങ്ങാടി ചേരൂരില്‍ നവജാത ശിശുവിനെ കഴുത്തറുത്ത് കൊന്ന ചേരുര്‍ സ്വദേശി നബീലയേയും ഇവരെ കൊലപാതകം നടത്താന്‍ പ്രരിച്ചിച്ച സഹോദരന്‍...

കൊല്‍ക്കത്തയില്‍ ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതശരീരങ്ങള്‍ കണ്ടെത്തി

കൊല്‍ക്കത്ത:കൊല്‍ക്കത്തയിലെ ഒരു ഒഴിഞ്ഞ പറമ്പില്‍ നിന്ന് 14 നവജാത ശിശുക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.ഹരിദേബ്പുരിലെ രാജാ റാം മോഹന്‍ സരണിക്കടുത്ത് കാടുപിടിച്ച് കിടക്കുന്ന സ്ഥലം വൃത്തിയാക്കുമ്പോഴാണ് പ്ലാസ്റ്റിക്ക് ബാഗില്‍ പൊതിഞ്ഞനിലയില്‍ മൃതശരീരങ്ങള്‍ കണ്ടെത്തിയത്. അബോര്‍ഷന്‍ മാഫിയയായിരിക്കും...

മുഖ്യമന്ത്രി പോയതുകൊണ്ട് ഭരണസ്തംഭനം ഉണ്ടാകില്ലെന്ന് മന്ത്രി ഇ പി ജയരാജന്‍

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ വൈദ്യപരിശോധനയ്ക്ക് പോയതാണെന്നും അതുകൊണ്ട് ഭരണസ്തംഭനമുണ്ടാകില്ലെന്നും വ്യവസായമന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു.എല്ലാ ജില്ലകളിലും ഓരോ മന്ത്രിമാരെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനും ആവശ്യമായ സഹായം നല്‍കാനും സര്‍ക്കാര്‍ നിയമിച്ചിട്ടുണ്ടെന്നും മന്ത്രി...

കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതി:വിചിത്രവാദവുമായി യോഗി ആദിത്യനാഥ്

ലഖ്നൗ:പരിഹാസ്യമായ പ്രസ്താവനകള്‍ കൊണ്ട് താരമായ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ്കുമാര്‍ ദേബ് കുമാര്‍ ഒതുങ്ങിയപ്പോള്‍ മറ്റൊരു ബിജെപി മുഖ്യമന്ത്രി രംഗത്തെത്തിയിരിക്കുകയാണ്.കുരങ്ങന്റെ ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ ഹനുമാന്‍ മന്ത്രം ചൊല്ലിയാല്‍ മതിയെന്ന വിചിത്രമായ ഉപദേശം നല്‍കിയിരിക്കുകയാണ്...

സംസ്ഥാനത്ത് എലിപ്പനി ബാധിതരുടെ എണ്ണം കൂടുന്നു;ഇതുവരെ മരിച്ചത് 54 പേര്‍;അതീവ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം:പ്രളയദുരിതത്തില്‍ നിന്നും കരകയറിക്കൊണ്ടിരിക്കുന്ന സംസ്ഥാനം പകര്‍ച്ചവ്യാധി ഭീഷണിയില്‍.എലിപ്പനിക്കെതിരെ സര്‍ക്കാര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.എലിപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇതേവരെ 54 പേരാണ് മരിച്ചത്. ഇന്നലെ മാത്രം 92 പേര്‍ രോഗലക്ഷണങ്ങളോടെ ചികില്‍സ തേടി...

കോഴിക്കോട് ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു

കോഴിക്കോട്:ബാലുശ്ശേരിയില്‍ നവജാത ശിശുവിനെ അമ്മ കഴുത്തറുത്തു കൊന്നു.ബാലുശ്ശേരി നിര്‍മ്മല്ലൂര്‍ പാറമുക്ക് വലിയമലക്കുഴി കോളനിയില്‍ താമസിക്കുന്ന റിന്‍ഷയാണ് സ്വന്തം കുഞ്ഞിനോട് കണ്ണില്ലാത്ത ക്രൂരത കാണിച്ചത്.ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് കൊലപാതകം നടന്നത്.റിന്‍ഷയെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു.പ്രസവശേഷമുള്ള...

ദുരിതാശ്വാസനിധിയിലേക്ക് ധനസഹായം:മലയാളത്തിലെ നടന്‍മാര്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം:മലയാളത്തിലെ നടന്‍മാര്‍ തെലുങ്ക് നടന്‍ പ്രഭാസിനെ മാതൃകയാക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പ്രഭാസ് ഒരു കോടി രൂപ നല്‍കിയ കാര്യം പ്രതിപാദിച്ചാണ് മന്ത്രി ഇങ്ങനെ പ്രതികരിച്ചത്.ഒരു സിനിമയ്ക്ക് മാത്രം മൂന്നും...