Wednesday, March 11, 2026

മണിയാര്‍ ഡാമിന് ഗുരുതരമായ തകരാര്‍ കണ്ടെത്തി:സംരക്ഷണഭിത്തികളില്‍ വിള്ളല്‍;പമ്പയുടെ തീരത്തുള്ളവര്‍ ആശങ്കയില്‍

കോന്നി:പത്തനംതിട്ട മണിയാര്‍ ഡാമിന് ഗുരുതര തകരാര്‍ കണ്ടെത്തി.പ്രളയത്തെത്തുടര്‍ന്നാണ് ഡാമിന്റെ സംരക്ഷണഭിത്തിയിലും ഷട്ടറുകള്‍ക്കു താഴെയും വിള്ളലുകള്‍ കണ്ടെത്തിയത്.മൂന്നും നാലും ഷട്ടറുകള്‍ക്ക് താഴെയുള്ള കോണ്‍ക്രീറ്റ് പാളികള്‍ തകര്‍ന്ന് ഇതിലൂടെ വെള്ളം ചോരുന്നുണ്ട്.ജലസേചന വകുപ്പിന്റെ ചീഫ് എന്‍ജിനീയര്‍...

തിരുവനന്തപുരത്ത് വന്‍ മയക്കുമരുന്നു വേട്ട: ആറു കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേര്‍ പിടിയില്‍

തിരുവനന്തപുരം:തിരുവന്തപുരത്ത് ആറ് കോടിയുടെ മയക്കുമരുന്നുമായി മൂന്ന് പേരെ എക്‌സൈസ് പിടികൂടി.കട്ടപ്പന സ്വദേശികളായ ബിനോയ്,ജോബി,മയക്കുമരുന്നു വാങ്ങാന്‍ വന്ന തൂത്തുകൂടി സ്വദേശി ആന്റണി എന്നിവരാണ് പിടിയിലായത്.ആറു കിലോ വരുന്ന ഹാഷിഷ് ഓയിലും ആറര ലക്ഷം രൂപയും...

മലപ്പുറത്ത് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായ യുവാവ് തൂങ്ങിമരിച്ചു

മലപ്പുറം:സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസത്തിനിരയായി ഒരു ജീവന്‍കൂടി പൊലിഞ്ഞു.മലപ്പുറത്ത് സദാചാര പോലീസ് ചമഞ്ഞ് ആള്‍ക്കുട്ടം ആക്രമിച്ച കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് മരിച്ചത്.വെള്ളിയാഴ്ച രാത്രിയാണ് സാജിദിനെ വീടിനുള്ളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ 27നാണ്...

മുഖ്യമന്ത്രി ചികിത്സക്കായി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും

തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്‍ ചികില്‍സയ്ക്കായി തിങ്കളാഴ്ച അമേരിക്കയിലേക്ക് പോകും.ആഗസ്ത് 18ന് അമേരിക്കയിലേക്കു പോകാനിരുന്ന മുഖ്യമന്ത്രി പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര മാറ്റിവയ്ക്കുയായിരുന്നു.മൂന്നാഴ്ചത്തെ ചികിത്സയ്ക്കായി പോകുന്ന കാര്യം മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിച്ചതായാണ് വിവരം.എന്നാല്‍ മുഖ്യമന്ത്രിപോകുമ്പോള്‍ പകരം...

പ്രളയക്കെടുതിയില്‍ നിന്നും കേരളത്തെ കരകയറ്റാന്‍ നെതര്‍ലാന്റ്‌സും:സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് ഇന്ത്യക്ക് കത്തു നല്‍കി

ദില്ലി:പ്രളയം തകര്‍ത്ത സംസ്ഥാനത്തിന്റെ പുനര്‍നിര്‍മിതിക്കായി സഹായവാഗ്ദാനവുമായി നെതര്‍ലന്റ്‌സും.കേരളത്തിന് സാങ്കേതിക സഹായം വാഗ്ദാനം ചെയ്ത് നെതര്‍ലാന്റ്‌സ് അടിസ്ഥാനസൗകര്യ ജലസേചന മന്ത്രി അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തയച്ചു. പ്രളയ ബാധിത മേഖലകളിലെ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്താന്‍ വിദഗ്ദ്ധസംഘത്തെ അയയ്ക്കാമെന്നാണ്...

കോഴിക്കോട് എലിപ്പനി ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചു;ഇതോടെ ജില്ലയില്‍ എലിപ്പനി മരണം പന്ത്രണ്ടായി

കോഴിക്കോട്:നിപ്പ ഭീതിയൊഴിഞ്ഞ കോഴിക്കോട് എലിപ്പനിപ്പേടിയില്‍.ജില്ലയില്‍ എലിപ്പനി ബാധിച്ചു രണ്ട് പേര്‍ കൂടി മരിച്ചു.മുക്കം സ്വദേശി ശിവദാസന്‍,കാരന്തൂര്‍ സ്വദേശി കൃഷ്ണന്‍ എന്നിവരാണ് മരിച്ചത്.ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഇതോടെ കോഴിക്കോട് കഴിഞ്ഞ ഒരുമാസം...

സേലത്ത് വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴുപേര്‍ മരിച്ചു;30 പേര്‍ക്ക് പരിക്ക്

സേലം:സേലത്ത് സ്വകാര്യബസ് അപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ മരിച്ചു.30 പേര്‍ക്ക് പരിക്കേറ്റു.പുലര്‍ച്ചെ ഒരുമണിയോടെ സേലത്തിനടുത്ത് മാമാങ്കം ബൈപ്പാസില്‍ വച്ചായിരുന്നു അപകടം.ബെംഗളുരുവില്‍നിന്ന് തിരുവല്ലയിലേക്ക് വരികയായിരുന്ന യാത്രാ ട്രാവല്‍സിന്റെ ബസ് സേലത്തുനിന്നു കൃഷ്ണഗിരിയിലേക്ക്...

​പ്രിയദർശൻ ഇരുപത് കൊടുത്താൽ ലിസി നാൽപ്പത് കൊടുക്കും.

ഹിന്ദി താരം അക്ഷയ്കുമാറിന്റെ വക ഇരുപത് ലക്ഷം രൂപ കേരള മുഖ്യമന്ത്രിക്ക് എത്തിച്ചത് സംവിധായകൻ പ്രിയദർശനാണ്.ഇന്നിപ്പോൾ ലിസിയുടെ നേതൃത്വത്തിൽ 80 കളിലെ തെന്നിന്ത്യൻ താരങ്ങൾ ചേർന്ന് 40 ലക്ഷം രൂപ    മുഖ്യമന്ത്രിയുടെ...

സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവൃത്തിദിനം

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനമായിരിക്കുമെന്ന് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.പ്രളയക്കെടുതിയെ തുടര്‍ന്ന് നിരവധി പ്രവൃത്തി ദിനങ്ങള്‍ നഷ്ടപ്പെട്ടതിനാലാണ് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത്.

ദുരിതാശ്വാസ ഫണ്ട് പ്രത്യേക അക്കൗണ്ടാക്കണം:രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി

തിരുവനന്തപുരം:പ്രളയദുരിതത്തില്‍പ്പെട്ടവര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കുന്ന പണം പ്രത്യേക അക്കൗണ്ടിലാക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവത്തിന് നിവേദനം നല്‍കി.കൂടാതെ അണക്കെട്ടുകള്‍ തുറന്നുവിട്ടതിലുണ്ടായ വീഴ്ചയില്‍ ജുഡീഷ്യല്‍ അന്വേഷണം...