Wednesday, March 11, 2026

നിയമസഭാ സമ്മേളനം: രക്ഷാപ്രവര്‍ത്തനത്തെ വിമര്‍ശിച്ച രാജു ഏബ്രഹാമിനേയും സജി ചെറിയാനേയും ചര്‍ച്ചയില്‍ നിന്നൊഴിവാക്കി

തിരുവനന്തപുരം:പ്രളയക്കെടുതിയുമായി ബന്ധപ്പെട്ടകാര്യങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വിളിച്ചുചേര്‍ത്ത പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ ചെങ്ങന്നൂര്‍ എംഎല്‍എ സജി ചെറിയാനേയും റാന്നി എംഎല്‍എ രാജു ഏബ്രഹാമിനേയും ചര്‍ച്ചയില്‍ നിന്ന് ഒഴിവാക്കി.പ്രളയക്കെടുതി ഏറ്റവും രൂക്ഷമായി ബാധിച്ച സ്ഥലങ്ങളിലെ എംഎല്‍എമാരെ ചര്‍ച്ചയില്‍...

ദുരന്തത്തിന്റെ ആക്കം കൂട്ടിയത് പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളെന്ന് വിഎസ്:വികസനത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ശാസ്ത്രീയമായി പുനര്‍ നിര്‍വ്വചിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം

തിരുവനന്തപുരം: കനത്ത മഴതന്നെയായിരുന്നു നാം നേരിട്ട പ്രളയത്തിനുകാരണമെന്ന് ഭരണപരിഷ്‌കാരക്കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്ചുതാനന്ദന്‍.എന്നാല്‍ ദുരന്തത്തിന് ആക്കം കൂട്ടിയത് കുന്നിടിച്ചിലും ഉരുള്‍ പൊട്ടലുമാണ്.ആ കുന്നിടിച്ചിലുകള്‍ക്ക് ആക്കം കൂട്ടിയത് നാം പ്രകൃതിയില്‍ നടത്തിയ ഇടപെടലുകളുമാണെന്നും വിഎസ്...

ഇതു മനുഷ്യനിര്‍മ്മിത പ്രളയമെന്ന് വിഡി സതീശന്‍ എംഎല്‍എ:ജനം ഉറങ്ങിയ അര്‍ത്ഥരാത്രിയില്‍ ഡാമുകള്‍ തുറന്നു വിട്ടു;വീഴ്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ അന്വേഷണം...

തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയം മനുഷ്യനിര്‍മ്മിതമെന്ന ആരോപണവുമായി നിയമസഭയില്‍ ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് വിഡി സതീശന്‍ എംഎല്‍എ. വേലിയേറ്റ സമയത്ത് ഡാമുകള്‍ തുറന്നു വിട്ടത് കുറ്റകരമായ അനാസ്ഥയാണ്.അതുപോലെ ജനം ഉറങ്ങിയ അര്‍ത്ഥരാത്രിയിലാണ് അണക്കെട്ടുകള്‍ എല്ലാം തുറന്നു വിട്ടതെന്നും...

ജനമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് മരണനിരക്ക് കുറച്ചെന്ന് മുഖ്യമന്ത്രി;ഐക്യവും യോജിപ്പുമുണ്ടെങ്കില്‍ അതിജീവിക്കാനാവും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടരുന്നു.അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്‌പേയ്, ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി,മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, ടി കെ അറമുഖം...

ജലന്ധര്‍ ബിഷപ്പ് പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ഫാ. ജെയിംസ് എര്‍ത്തയില്‍;ഭൂമിയും പണവും വാഗ്ദാനം ചെയ്‌തെന്നും മൊഴി

കോട്ടയം:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മൊഴി നല്‍കി ഫാ.ജയിംസ് എര്‍ത്തയില്‍.പരാതി നല്‍കിയ കന്യാസ്ത്രീയെ സ്വാധീനിക്കാന്‍ ബിഷപ്പ് ശ്രമിച്ചെന്നും കേസില്‍നിന്നും പിന്‍വാങ്ങാന്‍ കന്യാസ്ത്രീക്ക് പണവും ഭൂമിയും വാഗ്ദാനം ചെയ്‌തെന്നും ഫാ. ജെയിംസ് എര്‍ത്തയില്‍ അന്വേഷണസംഘത്തിനു...

മത്സ്യത്തൊഴിലാളികള്‍ക്ക് ബിഗ് സല്യൂട്ട് നല്‍കി മുഖ്യമന്ത്രി:കനകക്കുന്നില്‍ സര്‍ക്കാരിന്റെ ആദരമേറ്റുവാങ്ങിയത് മൂവായിരത്തോളം പേര്‍

തിരുവനന്തപുരം:നാടിന്റെ രക്ഷാസേനയായ മല്‍സ്യത്തൊഴിലാളികള്‍ക്ക് കേരളത്തിനുവേണ്ടി മുഖ്യമന്ത്രിയുടെ ബിഗ് സല്യൂട്ട്.പ്രളയത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്താനായി ജീവന്‍പോലും പണയംവെച്ച് രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ ആദരിക്കാനായി കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന 'ആദരം 2018' ഉദ്ഘാടനം ചെയ്തുകൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്‍...

പ്രളയദുരിതാശ്വാസം:പണം ദുരിതബാധിതര്‍ക്ക് ലഭിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി;പണം പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെ പരിഗണിക്കണമെന്നും കോടതി

കൊച്ചി:പ്രളയ ദുരിതാശ്വാസഫണ്ടിലേക്ക് ലഭിക്കുന്ന പണം ദുരിതബാധിതര്‍ക്ക് ലഭിക്കുന്നെന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി.പണം കൃത്യമായി വിനിയോഗിക്കാനായി പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.ഇക്കാര്യത്തില്‍ വെള്ളിയാഴ്ച സര്‍ക്കാര്‍ കൃത്യമായ മറുപടി നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.മുഖ്യമന്ത്രിയുടെ...

പ്രളയത്തിന്റെ കാരണം അണക്കെട്ടുകള്‍ തുറന്നതല്ലെന്ന് കേന്ദ്ര ജല കമ്മീഷന്‍: കേരളത്തിലെ പ്രളയം അഞ്ഞൂറു വര്‍ഷത്തില്‍ ഒരിക്കല്‍ ഉണ്ടാകുന്നത്

തിരുവനന്തപുരം:കേരളത്തിലെ മഹാപ്രളയത്തിന് കാരണം അണക്കെട്ടുകള്‍ തുറന്നുവിട്ടതല്ലെന്ന് കേന്ദ്ര ജലക്കമ്മീഷന്‍.ഇപ്പോഴുണ്ടായ പ്രളയം അഞ്ഞൂറു വര്‍ഷത്തിലൊരിക്കല്‍ ഉണ്ടാകുന്നതെന്നു അനുമാനിക്കുന്നതായി കേന്ദ്ര ജലകമ്മീഷന്‍ പ്രളയ മുന്നറിയിപ്പ് വിഭാഗം ഡയറക്ടര്‍ സുഭാഷ് ചന്ദ്ര പറയുന്നു. ഇത് അന്തിമമായ കണ്ടെത്തലല്ല.എന്നാല്‍ ഈ...

പ്രളയക്കെടുതി:കേന്ദ്രം നല്‍കിയ സഹായം അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി;പ്രളയത്തില്‍ രാഷ്ട്രീയ കലര്‍ത്താനില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍

കൊച്ചി: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന് കേന്ദ്രം നല്‍കിയ സഹായം അപര്യാപ്തമാണെന്ന് രാഹുല്‍ ഗാന്ധി.കേന്ദ്രത്തിന്റെ സഹായം ലഭിക്കേണ്ടത് കേരളത്തിന്റെ അവകാശമാണെന്നും കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി കേന്ദ്രസര്‍ക്കാര്‍ പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നും രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടു.നെടുമ്പാശ്ശേരിയില്‍ പ്രളയബാധിതപ്രദേശങ്ങള്‍...

മഹാപ്രളയത്തിനുശേഷം ഇന്ന് സ്‌കൂളുകള്‍ തുറന്നു:പ്രളയബാധിത മേഖലകളില്‍ പഠനം തുടങ്ങാന്‍ ഇനിയും ദിവസങ്ങളെടുക്കും

തിരുവനന്തപുരം:കേരളത്തെിലുണ്ടായ മഹാപ്രളയത്തിനു ശേഷം സ്‌കൂളുകള്‍ ഇന്ന് തുറന്നു.മിക്കയിടങ്ങളിലും പ്രവേശനോല്‍സവം സംഘടിപ്പിച്ച് കുട്ടികള്‍ക്ക് മാനസികോല്ലാസം നല്‍കുന്ന അന്തരീക്ഷം സൃഷ്ടിച്ചാണ് സ്‌കൂളുകള്‍ തുറന്നത്.മഴക്കെടുതി മൂലം ഇത്തവണ ഓണാവധിയും നേരത്തേ നല്‍കിയിരുന്നു.പ്രളയബാധിത മേഖലകളിലെ സ്‌കൂളുകളിലും ക്യാമ്പുകളായി പ്രവര്‍ത്തിച്ച...