മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി;സര്‍വ്വകലാശാലാ പരീക്ഷകള്‍ മാറ്റിവച്ചു
കോഴിക്കോട്:പത്തനംതിട്ട,പാലക്കാട്,വയനാട് ജില്ലകളിലെ പ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചു.ഇടുക്കിയില്‍ തൊടുപുഴ ഒഴികെയുള്ള എല്ലാ താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
എറണാകുളംജില്ലയില്‍ കോതമംഗലം,കുന്നത്തുനാട്,ആലുവ,പറവൂര്‍ താലൂക്കുകളിലെ...
മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരണം 22 ആയി;വയനാട്ടില്‍ റെഡ് അലര്‍ട്ട്
തിരുവനന്തപുരം: മഴക്കെടുതിയില്‍ സംസ്ഥാനത്ത് മരിച്ചവരുടെ എണ്ണം 22 ആയി.ഇടുക്കിയില്‍ മാത്രം 11 പേരാണ് മരിച്ചത്.മലപ്പുറത്ത് 5 പേരും വയനാട്ടില്‍ 3 പേരും കോഴിക്കോട് ഒരാളും മരിച്ചു.മൂവാററുപുഴ മണ്ണൂരില്‍ 2 വിദ്യാര്‍ത്ഥികള്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു.വയനാട്,...
സംസ്ഥാനത്ത് അതീവഗുരുതരമായ സാഹചര്യമെന്ന് മുഖ്യമന്ത്രി:അണക്കെട്ടുകള്‍ തുറക്കുന്നിടത്തേക്ക് പോകരുത്;ദുരന്തസ്ഥലത്തെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോകുന്നതും ഒഴിവാക്കണം
തിരുവനന്തപുരം:സംസ്ഥാനത്ത് അതീവഗുരുതരമായ സാഹചര്യമാണുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.അണക്കെട്ടുകള്‍ തുറക്കുന്ന സ്ഥലത്തേക്ക് ജനങ്ങള്‍ പോകരുതെന്നും സുരക്ഷാ നടപടികളുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.തിരുവനന്തപുരത്ത് നടന്ന അടിയന്തിര അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.ദുരന്തനിവാരണത്തിന് ആര്‍മി,എയര്‍ഫോഴ്സ്,നേവി...
നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് നിര്‍ത്തിവച്ചു
അങ്കമാലി:ഇടുക്കി,ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനങ്ങളുടെ ലാന്‍ഡിങ് താത്കാലികമായി നിര്‍ത്തിവെച്ചു.ആഭ്യന്തര അന്താരാഷ്ട്ര സര്‍വീസുകള്‍ക്കാണ് നിയന്ത്രണം.ഇടമലയാര്‍ അണക്കെട്ട് തുറന്നതിനെത്തുടര്‍ന്ന് സമീപത്തെ ചെങ്കല്‍ത്തോടും കവിഞ്ഞൊഴുകിയതോടെ വിമാനത്താവളത്തിന്റെ ചുറ്റുമതിലിന് പുറത്ത് വെള്ളം നിറഞ്ഞു.
റണ്‍വേയില്‍...
നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചു:തീരുമാനം കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍
ആലപ്പുഴ:സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ശനിയാഴ്ച നടത്താനിരുന്ന നെഹ്റു ട്രോഫി വള്ളംകളി മാറ്റി വെച്ചതായി ടൂറിസം വകുപ്പ് അറിയിച്ചു.പുതുക്കിയ തിയ്യതി പിന്നീടറിയിക്കും.
20 ചുണ്ടന്‍ വള്ളങ്ങളുള്‍പ്പെടെ 78 വള്ളങ്ങളാണ് പുന്നമടക്കായലില്‍ നടക്കുന്ന മത്സരത്തില്‍...
ട്രയല്‍ റണ്‍ തുടങ്ങി:ഇടുക്കി അണക്കെട്ട് തുറന്നു;മൂന്നാം ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി
ഇടുക്കി:26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നു;ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്.50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറില്‍നിന്നും സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിടും.ഷട്ടര്‍ നാലു മണിക്കൂര്‍ തുറന്നു വയ്ക്കും.
ചരിത്രത്തില്‍ മൂന്നാം തവണയാണ്...
ഇടുക്കി അണക്കെട്ടില്‍ 11 മണിക്ക് ട്രയല്‍ റണ്‍ നടത്താന്‍ ധാരണ;തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തില്‍
തിരുവനന്തപുരം:മഴ ശക്തമായി തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ.11മണിക്ക് ട്രയല്‍ നടത്താനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തിലാണ് തീരുമാനമെടുത്തത്.ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍...
പെയ്‌തൊഴിയാതെ ദുരിതപ്പേമാരി:വിവിധ ജില്ലകളിലായി മരണം 16;ഇടുക്കിയിലും മലപ്പുറത്തും ഉരുള്‍പൊട്ടല്‍;വയനാട് ഒറ്റപ്പെട്ടു;മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം:അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സമാനതകളില്ലാത്ത മഴക്കെടുതിയില്‍ സംസ്ഥാനമൊട്ടാകെ വിറങ്ങലിച്ചുനില്‍ക്കുകയാണ്.കഴിഞ്ഞ രാത്രിയുണ്ടായ അതിശക്തമായ മഴയില്‍ 16 പേരാണ് മരിച്ചത്. ഇടുക്കിയില്‍ മാത്രം 10 പേര്‍ മരിച്ചു.3 പേരെ കാണാതായിട്ടുണ്ട്.മലപ്പുറത്ത് അഞ്ചു പേരും മരിച്ചു.കനത്ത മഴയിലും...
ആദ്യമായി ദേശീയപുരസ്‌കാരം വാങ്ങിയത് കരുണാനിധിയുടെ കൈയ്യില്‍നിന്നെന്ന് അമിതാഭ് ബച്ചന്‍;ഇരുവറി’ല്‍ കരുണാനിധിയാകാന്‍ ക്ഷണം കിട്ടിയിരുന്നുവെന്ന് മമ്മൂട്ടി
ചെന്നൈ:തമിഴ്‌നാടിന്റെ ചരിത്രത്തിനൊപ്പം ചേര്‍ത്തു നിര്‍ത്തേണ്ട പേരാണ് കരുണാനിധിയുടേത്.രാഷ്ട്രീയക്കാരനെന്നതിലുപരി നടനും തിരക്കഥാകൃത്തും കവിയുമൊക്കെയായി സമൂഹത്തിന്റെ എല്ലാമേഖലകളേയും പ്രചോദിപ്പിച്ച കരുണാനിധിയെ സ്മരിച്ചുകൊണ്ട് നിരവധി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
ആദ്യമായി താന്‍ ദേശീയ അവാര്‍ഡ് സ്വീകരിച്ചത് കരുണാനിധിയുടെ കൈയ്യില്‍ നിന്നായിരുന്നെന്ന്...
കലൈഞ്ജർക്ക് യാത്രാമൊഴി:മറീന ബീച്ചില്‍ ആയിരങ്ങള്‍ സാക്ഷിയായി പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ മടക്കം;കണ്ണീരടക്കാനാവാതെ തമിഴകം
ചെന്നെ:തമിഴകത്തിന്റെ പ്രിയ കലൈഞ്ജര്‍ മെറീനാബീച്ചില്‍ ഓര്‍മ്മയായി.കരുണാനിധിയുടെ ആഗ്രഹം പോലെ രാഷ്ട്രീയ ഗുരുവായ സിഎന്‍ അണ്ണാദുരൈയുടെ സമാധി സ്ഥലത്തിനടുത്ത് ഇനി അന്ത്യവിശ്രമം.പതിന്നാലാം വയസ്സില്‍ ആരംഭിച്ച പോരാട്ട വീര്യം അവസാനിച്ചു.ഉള്ളില്‍ അടങ്ങാത്ത വേദനയുടെ കടലിരമ്പവുമായി ആയിരങ്ങള്‍...
















