Monday, March 9, 2026

‘മീശ’നോവല്‍:വിവാദത്തിന്റെ പേരില്‍ നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്ന് സുപ്രീംകോടതി;വിവാദമായ അധ്യായങ്ങള്‍ അഞ്ചു ദിവസത്തിനകം സമര്‍പ്പിക്കാന്‍ മാതൃഭൂമിക്ക് നിര്‍ദ്ദേശം നല്‍കി

ന്യൂഡല്‍ഹി:വിവാദങ്ങളുടെ പേരില്‍ പുസ്തകങ്ങള്‍ നിരോധിച്ചാല്‍ സ്വതന്ത്രമായ ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും നോവല്‍ നിരോധിക്കുന്ന സംസ്‌കാരത്തോട് യോജിക്കാനാവില്ലെന്നും സുപ്രീം കോടതി.'മീശ'നോവല്‍ പ്രസിദ്ധീകരിക്കുന്നതു തടയണമെന്നാവശ്യപ്പെട്ടു നല്കിയ ഹര്‍ജി പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയാണ് ഈ...

കരുണാനിധിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്;പോരാട്ടങ്ങളിലൂടെ വളര്‍ന്ന് വന്നയാളാണ് കലൈഞ്ജരെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍

ചെന്നൈ:കരുണാനിധിയുടെ പോരാട്ടവും ഇച്ഛാശക്തിയും വളരെ ശക്തമാണെന്നും അദ്ദേഹം ആരോഗ്യത്തോടെ തിരിച്ചുവരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.ഡി എം കെ അധ്യക്ഷന്‍ കരുണാനിധിയെ ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.കരുണാനിധിക്ക് വേഗം സുഖം പ്രാപിക്കാനാകട്ടെയെന്ന്...

വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഗായിക മഞ്ജുഷ മോഹന്‍ദാസ് അന്തരിച്ചു

തൃശൂര്‍:വാഹനാപകടത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ ഗായികയും നര്‍ത്തകിയുമായ മഞ്ജുഷ മോഹന്‍ദാസ് (26) അന്തരിച്ചു.പെരുമ്പാവൂര്‍ വെങ്ങോല വളയന്‍ചിറങ്ങര സ്വദേശിനിയാണ് മഞ്ജുഷ.ജൂലൈ 27-ന് കാലടി താന്നിപ്പുഴയില്‍ വച്ച് മഞ്ജുഷ സഞ്ചരിച്ച സ്‌കൂട്ടറില്‍ മിനിലോറിയിടിച്ചായിരുന്നു അപകടം.അപകടത്തില്‍ ഗുരുതരമായി...

പാലക്കാട് മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപം മൂന്നുനിലക്കെട്ടിടം തകര്‍ന്നുവീണു;പരിക്കേറ്റ ഏഴുപേരെ ആശുപത്രിയിലെത്തിച്ചു;നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയം

പാലക്കാട്:പാലക്കാട് നഗരത്തില്‍ മൂന്നുനിലക്കെട്ടിടം തകര്‍ന്നു വീണു.മുന്‍സിപ്പല്‍ മുന്‍സിപ്പല്‍ ബസ് സ്റ്റാന്റിനു സമീപത്തെ കാലപ്പഴക്കംചെന്ന കെട്ടിടമാണ് ഒരു മണിയോടെ തകര്‍ന്നത്.മൊബൈല്‍ കടകളും ലോഡ്ജും പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ അറ്റകുറ്റപ്പണിക്കിടെയാണ് അപകടമുണ്ടായത്.അപകടത്തില്‍പെട്ട ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു.കെട്ടിടത്തിനുള്ളില്‍ എത്രപേര്‍...

വി.എം.സുധീരന്‍ യുഡിഎഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു

തിരുവനന്തപുരം:ഒടുവില്‍ പ്രതിഷേധം രാജിയില്‍ കലാശിച്ചു.മുന്‍ കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ യു.ഡി.എഫ്.ഉന്നതാധികാര സമിതിയില്‍ നിന്ന് രാജിവെച്ചു. കെ.പി.സി.സി.പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും അയച്ച ഇ.മെയിലിലൂടെയാണ് സുധീരന്‍ ഇക്കാര്യം അറിയിച്ചത്. കേരളാ കോണ്‍ഗ്രസ് മാണി വിഭാഗത്തിന് രാജ്യസഭാ സീറ്റ്...

മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘം 7-ന് കേരളത്തിലെത്തും

തിരുവനന്തപുരം:സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ കേന്ദ്രത്തില്‍ നിന്നും രണ്ടാമത്തെ സംഘം കേരളത്തിലെത്തും.കേന്ദ്ര ആഭ്യന്തര വകുപ്പിലെ സെക്രട്ടറി ധര്‍മ്മറെഡ്ഡിയുടെ നേതൃത്വത്തില്‍ ഏഴംഗ സംഘം ചൊവ്വ,ബുധന്‍ ദിവസങ്ങളില്‍ ആലപ്പുഴ,പത്തനംതിട്ട,കോട്ടയം,എറണാകുളം ജില്ലകള്‍ സന്ദര്‍ശിക്കും.9 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി നടത്തുന്ന...

സോണിയ മല്‍ഹാറും പത്മരാജ് രതീഷും പ്രധാന വേഷത്തില്‍;നീരവം തീയേറ്ററുകളിലേക്ക്

സമൂഹത്തിന് മികച്ചൊരു സന്ദേശം നല്‍കുക എന്ന ഉദ്ദേശലക്ഷ്യത്തോടെ അജയ് ശിവറാം അണിയിച്ചൊരുക്കുന്ന നീരവം എന്ന ചലച്ചിത്രം തീയ്യേറ്ററുകളിലെത്തുന്നു.സാമൂഹ്യ പ്രവര്‍ത്തക എന്ന നിലയില്‍ പ്രശസ്തയായ സോണിയ മല്‍ഹാര്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്ന ഈ...

ഇടുക്കിയില്‍ ജലനിരപ്പ് 2396.12 അടി;മന്ത്രി എം.എം.മണിയുടെ നേതൃത്വത്തില്‍ ഇന്ന് കളക്ടറേറ്റില്‍ യോഗം

ചെറുതോണി:ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2396.12 അടിയായി ഉയര്‍ന്നു.പുലര്‍ച്ചെ ആറു മണിയോടെ ഇത് 2396.10 അടിയിലേക്കെത്തി.ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിന് ശേഷം ഒരടി മാത്രമാണ് ജലനിരപ്പുയര്‍ന്നത്.ഇന്ന് മന്ത്രി എംഎം മണി അണക്കെട്ട് സന്ദര്‍ശിക്കും.തുടര്‍ന്ന് കളക്ട്രേറ്റില്‍ മന്ത്രിയുടെ...

ഓണത്തിന് 5.95 ലക്ഷം പേര്‍ക്ക് സര്‍ക്കാര്‍ സൗജന്യ കിറ്റ് നല്‍കും

തിരുവനന്തപുരം:ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ അന്ത്യോദയ അന്നയോജന വിഭാഗത്തില്‍പ്പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യ ഓണ കിറ്റുകള്‍ നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.സപ്ലൈകോ വഴിയാണ് കിറ്റ് വിതരണം ചെയ്യുക.ഇതിന് 6.91 കോടി രൂപയാണ് ചെലവ്. സംസ്ഥാനത്തെ 81 ലക്ഷം...

‘ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്’;ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല:മുഖ്യമന്ത്രിയെ കണ്ടശേഷം ഹനാന്‍

തിരുവനന്തപുരം:'ഞാനിപ്പോള്‍ സര്‍ക്കാരിന്റെ മകളാണ്.ഇനി ഒരാളും എന്റെ മേല്‍ കൈവയ്ക്കില്ല.മുഖ്യമന്ത്രി തന്നത് ഒരു മകളോടുള്ള പരിഗണന.'മീന്‍ വിറ്റത്തിന്റെ പേരില്‍ സമൂഹമാധ്യമങ്ങള്‍ കടന്നാക്രമിച്ച ഹനാന്‍ മുഖ്യമന്ത്രിയെ കണ്ടശേഷം പറഞ്ഞതാണിത്.ഖാദിബോര്‍ഡ് വൈസ് ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജിനൊപ്പമാണ്...