Sunday, March 8, 2026

തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി പത്തോളം കുട്ടികള്‍ക്ക് പരിക്ക്

തിരുവനന്തപുരം:തിരുവനന്തപുരത്ത് സ്‌കൂള്‍ബസ് കടയിലേക്ക് ഇടിച്ചുകയറി പത്തോളം കുട്ടികള്‍ക്ക് പരിക്ക്.ആരുടേയും പരിക്ക് ഗുരുതരമല്ല.വൈകീട്ട് അഞ്ചോടെ മണ്ണന്തലയ്ക്ക് സമീപം കേരളാദിത്യപുരത്താണ് അപകടമുണ്ടായത്.നിയന്ത്രണംവിട്ട ബസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരായ രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.ബസില്‍ കുടുങ്ങി കിടന്ന ഡ്രൈവര്‍ക്കും...

ഹനാനെ പിന്തുണച്ച് മുഖ്യമന്ത്രി:ആ കുട്ടിയെക്കുറിച്ച് അഭിമാനം;സമൂഹമാധ്യമങ്ങളിലെ പ്രചരണം ഇരുതല മൂര്‍ച്ചയുള്ള വാളെന്നും വിമര്‍ശനം

തിരുവനന്തപുരം:മീന്‍ കച്ചവടം നടത്തി വാര്‍ത്തകളിലിടം പിടിക്കുകയും തുടര്‍ന്ന് ക്രൂരമായ സൈബര്‍ ആക്രമണങ്ങള്‍ക്കു വിധേയയാവുകയും ചെയ്ത ഹനാന്‍ എന്ന പെണ്‍കുട്ടിയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍.സമൂഹമാധ്യമങ്ങളിലെ പ്രചരണങ്ങള്‍ പലതും ഇരുതല മൂര്‍ച്ചയുള്ള വാളാണെന്ന് പറഞ്ഞ...

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.നേരത്തേ രോഗം വഷളായതിനെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാനിധിയെ ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റിയിരുന്നു.കടുത്ത പനിയും മൂത്രനാളിയില്‍ അണുബാധയുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കാവേരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം...

അപൂര്‍വ്വ പ്രതിഭാസത്തിന് കാത്ത് ശാസ്ത്രലോകം:നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്

വാഷിംഗ്ടണ്‍:ആ അത്യപൂര്‍വ്വക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് കാണാനാവും. പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കും.രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയില്‍ ഗ്രഹണം കാണാനാവുക.പുലര്‍ച്ചെ വരെ അദ്ഭുതക്കാഴ്ച...

അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു

ആലപ്പുഴ:അമ്പലപ്പുഴ കരൂരില്‍ പൊലീസ് വാഹനം അപകടത്തില്‍പ്പെട്ടു മൂന്നുപേര്‍ മരിച്ചു.ഒരാള്‍ക്ക് പരിക്കേറ്റു.പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന കാറും കണ്ടെയ്‌നര്‍ ലോറിയുമാണ് കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.കൊട്ടിയത്തുനിന്നും കാണാതായ ഹസീന എന്ന പെണ്‍കുട്ടിയുമായി തിരികെ വരുമ്പോള്‍ ആലപ്പുഴ-അമ്പലപ്പുഴ ദേശീയ പാതയില്‍ കരൂരില്‍...

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്:മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെര്‍ക്കളയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.കബറടക്കം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍...

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍;വൈദികര്‍ക്കെതിരായ പീഡന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

ന്യൂഡല്‍ഹി:കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും കൈമാറി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് വനിത...

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്‌റാന്‍ഖാന്‍;ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചു

ഇസ്ലാമാബാദ്:ഇന്ത്യയുമായി നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.ഇന്ത്യ...

പട്ടിണിമൂലം ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു;ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി:പട്ടിണി കിടന്ന് ഒരു കുടുംബത്തിലെ സഹോദരങ്ങളായ മൂന്നുപെണ്‍കുട്ടികള്‍ മരിച്ചു.ഭരിക്കുന്നവര്‍ വാഴുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നതെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.ജൂലായ് 23നാണ് സംഭവം നടന്നത്. കിഴക്കന്‍ ഡെല്‍ഹിയിലെ മണ്ഡേവാലിയില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടും നാലും...

‘കള്ളിയെന്ന് വിളിക്കരുത്,മീന്‍ വിറ്റത് ജീവിക്കാന്‍വേണ്ടി’സമൂഹമാധ്യമങ്ങളിലൂടെ ആക്രമിക്കുന്നവരോട് അപേക്ഷയുമായി ഹനാന്‍

കൊച്ചി:ഒറ്റ ദിവസം കൊണ്ട് വാര്‍ത്തകളില്‍ നിറഞ്ഞ 'സ്‌കൂള്‍ യൂണിഫോമിട്ട് മീന്‍ വില്‍ക്കുന്ന പെണ്‍കുട്ടി'ഹനാന്‍ ഇപ്പോള്‍ തന്നെ പ്രശസ്തയാക്കിയ അതേ സമൂഹമാധ്യമങ്ങളോട് അപേക്ഷയുമായി എത്തിയിരിക്കുകയാണ്.യൂണിഫോമിട്ട് മീന്‍ വിറ്റത് സിനിമയുടെ പ്രചാരണത്തിനുവേണ്ടിയാണെന്ന് ആരോപിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍...