Sunday, March 8, 2026

മോഹന്‍ലാലിനെതിരായ നിവേദനത്തില്‍ ഒപ്പിട്ടില്ലെന്ന് സിദ്ധാര്‍ത്ഥശിവ

തിരുവനന്തപുരം:മോഹന്‍ലാലിനെ ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങിന്റെ വിശിഷ്ടാതിഥിയാക്കുന്നതിനെതിരായ നിവേദനത്തില്‍ താന്‍ ഒപ്പിട്ടില്ലെന്ന് നടനും സംവിധായകനുമായ സിദ്ധാര്‍ത്ഥശിവ.നേരത്തേ നടന്‍ പ്രകാശ്‌രാജും നിവേദനത്തില്‍ ഒപ്പുവെച്ചിട്ടില്ലെന്നു വ്യക്തമാക്കിയിരുന്നു.താന്‍ വളരെയധികം സ്‌നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മോഹന്‍ലാലിനെതിരെ പരാതിയില്‍ ഒപ്പിട്ടു നല്‍കിയെന്ന വാര്‍ത്ത...

ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ വിശിഷ്ടാതിഥിയായി മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍;ആരുടെയെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌കാരിക വേദികളെന്നും മന്ത്രി

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാനച്ചടങ്ങില്‍ വിശിഷ്ടാതിഥിയായി നടന്‍ മോഹന്‍ലാലിനെ ക്ഷണിക്കുമെന്ന് മന്ത്രി എ.കെ.ബാലന്‍.നാളെ മോഹന്‍ലാലിന് ക്ഷണക്കത്ത് നല്‍കും.മോഹന്‍ലാല്‍ പങ്കെടുത്താല്‍ ചടങ്ങിന്റെ ശോഭ നഷ്ടപ്പെടുമെന്ന വാദത്തിന് യുക്തിയില്ലെന്നും ആരുടെയെങ്കിലും പക തീര്‍ക്കാനുള്ളതല്ല സിനിമാ സാംസ്‌ക്കാരിക വേദികളെന്നും...

വൈക്കത്ത് കരിയാറില്‍ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഡ്രൈവര്‍ ബിപിന്റെ മൃതദേഹവും കണ്ടെടുത്തു

കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെടുത്തു. വൈകുന്നേരം ഏഴുമണിയോടെ അപകടം നടന്നതിന് മുന്നൂറു മീറ്റര്‍ അകലെനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തെത്തിയ...

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് വിഎസ് ഡിജിപിക്ക് കത്തു നല്‍കി

തിരുവനന്തപുരം:പീഡനക്കേസില്‍ ആരോപണവിധേയനായ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഭരണപരിഷ്‌ക്കരണകമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍.പരാതിക്കാരായ കന്യാസ്ത്രീകള്‍ ആരോപണവിധേയനായ ബിഷപ്പിന്റെ അധികാരത്തിന് താഴെ ഭയചകിതരായി കഴിയേണ്ടിവരുന്ന അവസ്ഥ ശരിയല്ലെന്നും വിഎസ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ചടങ്ങില്‍ മോഹന്‍ലാലിനെ ക്ഷണിച്ചിട്ടില്ലെന്ന് സംവിധായകന്‍ കമല്‍;മോഹന്‍ലാലിനെതിരെ ഒപ്പിട്ടില്ലെന്ന് പ്രകാശ് രാജ്

തിരുവനന്തപുരം:സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാല്‍ മുഖ്യാതിഥിയാവുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അടങ്ങുന്നില്ല.മോഹന്‍ലാലിനെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ലെന്നും സര്‍ക്കാരാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്നും സംവിധായകന്‍ കമല്‍ പറഞ്ഞു.മോഹന്‍ലാലിനെതിരായ ഹര്‍ജിയില്‍ ഒപ്പിട്ടിട്ടില്ലെന്നും കമല്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം ചലച്ചിത്ര...

ചെന്നെയില്‍ തീവണ്ടിയില്‍ തൂങ്ങി നിന്ന് യാത്ര ചെയ്ത നാലുപേര്‍ പുറത്തേക്കു തെറിച്ച് വീണു മരിച്ചു;നാലുപേര്‍ക്കു പരിക്ക്

ചെന്നൈ:ചെന്നൈയില്‍ സബര്‍ബന്‍ ട്രെയിനില്‍നിന്നും തെറിച്ചു വീണ് 4 പേര്‍ മരിച്ചു.സെന്റ് തോമസ് മൗണ്ട് റെയില്‍വേ സ്റ്റേഷനിലാണ് സംഭവം.തീവണ്ടിയുടെ ഫുട്‌ബോര്‍ഡില്‍ തൂങ്ങി യാത്ര ചെയ്യുമ്പോള്‍ ഫ്‌ളൈഓവറിന്റെ തൂണിലിടിച്ചാണ് അപകടമുണ്ടായത്.ഇടിയുടെ ആഘാതത്തില്‍ തീവണ്ടിയില്‍നിന്ന് തെറിച്ച് വീണ...

ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസ്:ആറ് പൊലീസുകാരും കുറ്റക്കാരെന്ന് സിബിഐ കോടതി;ഒന്നും രണ്ടും പ്രതികള്‍ക്കെതിരെ കൊലക്കുറ്റം

തിരുവനന്തപുരം:ഫോര്‍ട്ട് പൊലീസ് സ്‌റ്റേഷനില്‍ ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസിലെ പ്രതികളായ ആറ് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി.തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി.ഇതില്‍ ഒന്നാം പ്രതി ജിതകുമാര്‍,രണ്ടാംപ്രതി ശ്രീകുമാര്‍ എന്നിവര്‍ക്കെതിരെ കൊലക്കുറ്റമാണുള്ളത്.മറ്റു പ്രതികളായ ടി.അജിത്കുമാര്‍,ഇ.കെ.സാബു,ടി.കെ.ഹരിദാസ് എന്നിവര്‍ക്കെതിരെ...

മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍;ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് സഹതടവുകാരുടെ മര്‍ദനത്തേത്തുടര്‍ന്ന്

വാഷിംഗ്ടണ്‍:മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലി ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെന്ന് റിപ്പോര്‍ട്ട്.അമേരിക്കയിലെ ജയിലില്‍ സഹതടവുകാരുടെ മര്‍ദ്ദനമേറ്റതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹെഡ്‌ലി ഇപ്പോള്‍ തീവ്രപരിചരണവിഭാഗത്തിലാണ്.ഈ മാസം എട്ടിനാണ് അമേരിക്കയിലെ ജയിലില്‍ വെച്ച് ഹെഡ്‌ലിയെ രണ്ടു...

വൈക്കം കരിയാറില്‍ കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:വൈക്കം കരിയാറില്‍ വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശിയാണ് സജി.ഒപ്പം കാണാതായ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍...

കോഴിക്കോട് രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗെല്ലെ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്:നിപ്പയ്ക്ക് ശേഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ ഷിഗല്ലെ ഭീതിക്ക് താല്‍കാലികാശ്വാസം.ഇരട്ടക്കുട്ടികളിലൊരാളായ രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗല്ലെ ബാക്ടീരിയ ബാധിച്ചല്ലെന്ന് റിപ്പോര്‍ട്ട്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.രോഗലക്ഷണങ്ങള്‍...