Sunday, March 8, 2026

ശബരിമലയില്‍ പ്ലാസ്റ്റിക് നിരോധിച്ചു ഹൈക്കോടതി ഉത്തരവ്

കൊച്ചി:ശബരിമലയിലും പരിസരത്തും സമ്പൂര്‍ണ്ണ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.ഇരുമുടിക്കെട്ടില്‍ അടക്കം ഒരു തരത്തില്‍ പെട്ട പ്ലാസ്റ്റിക് വസ്തുക്കളും ഉപയോഗിക്കാന്‍ പാടില്ലെന്നും അടുത്ത മണ്ഡലകാലംമുതല്‍ നിരോധനം നടപ്പിലാക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. ശബരിമല സ്പെഷല്‍...

ക്യാമ്പസ് രാഷ്ട്രീയത്തോട് യോജിപ്പില്ലെന്ന് ഗവര്‍ണര്‍;വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണം

കൊച്ചി:ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം.കലാലയ രാഷ്ട്രീയത്തോട് യോജിപ്പില്ലെന്നും വിദ്യാര്‍ത്ഥികള്‍ പഠനത്തില്‍ ശ്രദ്ധിക്കണമെന്നും കൊച്ചിയില്‍ നടന്ന വൈസ് ചാന്‍സലര്‍മാരുടെ യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞു. പഠനം പൂര്‍ത്തിയാക്കിയിട്ട് മതി രാഷ്ട്രീയ പ്രവര്‍ത്തനം.മഹാരാജാസ് കോളജിലെ അഭിമന്യുവിന്റെ...

മഴക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ചാനല്‍ സംഘത്തിന്റെ വള്ളം മറിഞ്ഞു രണ്ട് പേരെ കാണാതായി;അപകടം വൈക്കം...

കോട്ടയം:മഴദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍പോയ മാതൃഭൂമി ചാനല്‍ വാര്‍ത്താസംഘം അപകടത്തില്‍പ്പെട്ട് രണ്ടുപേരെ കാണാതായി.ചാനലിന്റെ കടുത്തുരുത്തി സ്ട്രിംഗര്‍ സജി,ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്.വൈക്കം മുണ്ടാര്‍ തുരുത്തില്‍ വെള്ളപ്പൊക്കക്കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുമ്പോള്‍ ഇവര്‍ സഞ്ചരിച്ച വള്ളം മറിഞ്ഞാണ്...

‘മോഹന്‍ലാലിനെ ചലച്ചിത്ര അവാര്‍ഡ് നിശയുടെ മുഖ്യാതിഥിയാക്കരുത്’:108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കും

തിരുവനന്തപുരം:ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനത്തിനുപിന്നാലെ നടന്‍ മോഹന്‍ലാലിനെതിരെ സമാനകളില്ലാത്ത പ്രതിഷേധമാണുണ്ടായത്.ഇപ്പോള്‍ നടന്‍െ നിലപാടിനോടുള്ള എതിര്‍പ്പ് അതിന്റെ പുതിയ തലങ്ങളിലേക്കെത്തുകയാണ്.മോഹന്‍ലാലിനെ സംസ്ഥാനചലച്ചിത്രഅവാര്‍ഡ് നിശയുടെ മുഖ്യാതിഥിയാക്കരുതെന്നാവശ്യപ്പെട്ട്ച ലച്ചിത്ര,സാംസ്‌കാരിക,മാധ്യമരംഗങ്ങളിലെയടക്കം 108 പേര്‍ ഒപ്പിട്ട നിവേദനം മുഖ്യമന്ത്രിക്ക് നല്‍കാന്‍...

നടിയെ ആക്രമിച്ച കേസ്:പ്രത്യേക കോടതിയും വനിതാ ജഡ്ജിയും ആകാമെന്ന് സര്‍ക്കാര്‍ കോടതിയില്‍;വിചാരണ വേഗത്തിലാക്കണമെന്നും ആവശ്യം

കൊച്ചി:നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യത്തോട് കോടതിയില്‍ അനുകൂലനിലപാടയറിയിച്ച് സര്‍ക്കാരിന്റെ സത്യവാങ്മൂലം.വിചാരണയ്ക്ക് പ്രത്യേക കോടതി അനുവദിക്കണമെന്നും വനിതാ ജഡ്ജി അഭികാമ്യമാണെന്നും സര്‍ക്കാര്‍ അറിയിച്ചു.കേസില്‍ പ്രതിയായ ദിലീപ് വിചാരണ തടസ്സപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അതിനാല്‍ വിചാരണ...

ഷിഗല്ലേ ബാധിച്ച് കോഴിക്കോട് രണ്ടുവയസുകാരന്‍ മരിച്ചു

കോഴിക്കോട്:പുതുപ്പാടിയില്‍ ഷിഗല്ലെ ബാക്ടീരിയ ബാധയേറ്റ് അത്യാസന്ന നിലയില്‍ ആയിരുന്ന രണ്ടു വയസുകാരന്‍ മരിച്ചു.കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികില്‍സയിലിരുന്ന അടിവാരം തേക്കില്‍ ഹര്‍ഷാദിന്റെ ഇരട്ടക്കുട്ടികളിലൊരാളായ സിയാന്‍ ആണ് ഇന്ന് പുലര്‍ച്ചയോടെ മരിച്ചത്.ഇരട്ട സഹോദരന്‍...

കഞ്ചിക്കോട് ലോറി സമരത്തിനിടെ സര്‍വ്വീസ് നടത്തിയ ലോറിക്ക് നേരെ കല്ലേറ്:ക്ലീനര്‍ മരിച്ചു;ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്

പാലക്കാട്:ലോറി സമരത്തിനിടെ സര്‍വീസ് നടത്തിയ ചരക്കുലോറിക്ക് നേരെയുണ്ടായ കല്ലേറില്‍ ലോറി ക്ലീനര്‍ മരിച്ചു.ഡ്രൈവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.കോയമ്പത്തൂര്‍ മേട്ടുപ്പാളയം സ്വദേശി മുബാറക് ബാഷ ആണ് മരിച്ചത്.തിങ്കളാഴ്ച പുലര്‍ച്ചെ കഞ്ചിക്കോട് വെച്ചാണ് ലോറിക്ക് നേരെ കല്ലേറുണ്ടായത്.കോയമ്പത്തൂര്‍...

നന്നായി ഭരിച്ച് രാജ്യത്ത് ഒന്നാമതെത്തി കേരളം;തമിഴ്‌നാട് രണ്ടാം സ്ഥാനത്ത്

ബംഗളൂരു:മികച്ച ഭരണം കാഴ്ചവെച്ച് രാജ്യത്ത് ഒന്നാംസ്ഥാനത്തെത്തി കേരളം.പബ്ലിക് അഫയേഴ്സ് സെന്റര്‍ (പിഎസി) പുറത്തു വിട്ട പട്ടികയിലാണ് കേരളം ഒന്നാംസ്ഥാനത്തുള്ളത്.തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് കേരളത്തിന് ഈ അംഗീകാരം കിട്ടുന്നത്.ശിശു സൗഹൃദത്തിലും കേരളം തന്നെയാണ് മുന്നിലുള്ളത്. അയല്‍സംസ്ഥാനമായ...

‘മീശ’നോവല്‍:സംഘപരിവാറിന്റെ ഭീഷണികള്‍ക്കു മുന്നില്‍ മുട്ടുമടക്കരുതെന്ന് വിഎസ്;ഹരീഷ് തയ്യാറാല്‍ നോവല്‍ പ്രസിദ്ധീകരിക്കാമെന്ന് സമകാലിക മലയാളം വാരിക

തിരുവനന്തപുരം:സംഘപരിപാര്‍ സംഘടനകളുടെ എതിര്‍പ്പിനെത്തുടര്‍ന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചുവന്ന 'മീശ' എന്ന നോവല്‍ എഴുത്തുകാരന്‍ പിന്‍വലിച്ചതില്‍ പ്രതികരണവുമായി പ്രമുഖര്‍ രംഗത്ത്.നോവല്‍ പിന്‍വലിച്ച തീരുമാനം എസ്.ഹരീഷ് പുനഃപരിശോധിക്കണമെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍ പറഞ്ഞു. ഒരു നോവലിന്റെ രണ്ടോ...

‘റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നത്’:രാഹുല്‍ മോദിയെ ആലിംഗനം ചെയ്തതിനെതിരെ സുബ്രഹ്മണ്യം സ്വാമി

ചെന്നൈ:രാഹുല്‍ ഗാന്ധിയുടെ ലോക്‌സഭയിലെ'ആലിംഗനം'വലിയ വിമര്‍ശനങ്ങള്‍ നേരിടുമ്പോള്‍ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്.ആ മണ്ടന്‍ കെട്ടിപ്പിടിക്കുന്നത് മോദി അനുവദിക്കേണ്ടിയിരുന്നില്ലെന്നാണ് ട്വിറ്ററിലൂടെ സ്വാമിയുടെ പരിഹാസം. റഷ്യക്കാരും ഉത്തരകൊറിയക്കാരും ഇങ്ങനെയാണ് വിഷസൂചി കുത്തിവെക്കുന്നതെന്നും മോദി...