തിരുവനന്തപുരം പ്രസ്‌ക്ളബിനു പുതിയ ഭാരവാഹികള്‍:പ്രസിഡന്റായി ദേശാഭിമാനിയുടെ ജി.പ്രമോദും സെക്രട്ടറിയായി കേരള കൗമുദിയുടെ എം.രാധാകൃഷ്ണനും
തിരുവനന്തപുരം:തിരുവനന്തപുരം പ്രസ്‌ക്ളബിന് പുതിയ ഭാരവാഹികളായി.
ഇന്നലെ നടന്ന വാശിയേറിയ തെരഞ്ഞെടുപ്പില്‍ പ്രസ്‌ക്ളബ് പ്രസിഡന്റായി ദേശാഭിമാനിയിലെ ജി.പ്രമോദും സെക്രട്ടറിയായി കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും തിരഞ്ഞെടുക്കപ്പെട്ടു.
ന്യൂസ് 18-ലെ ലല്ലു ശശിധരനും കേരളകൗമുദിയിലെ എം.രാധാകൃഷ്ണനും നയിച്ച രണ്ടു പാനലായാണ് മല്‍സരം...
മുന്‍ പാക്പ്രധാനമന്ത്രി നവാസ് ഷെരീഫും മകളും അറസ്റ്റില്‍
ഇസ്ലാമാബാദ്:മുന്‍ പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും മകള്‍ മറിയവും അറസ്റ്റിലായി.ലാഹോര്‍ വിമാനത്താവളത്തില്‍വച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.അഴിമതിക്കേസില്‍ പാകിസ്താന്‍ കോടതി ഷെരീഫിന് പത്തുവര്‍ഷവും മകള്‍ മറിയത്തിന് എട്ട് വര്‍ഷവും തടവ്ശിക്ഷ വിധിച്ചിരുന്നു.പാകിസ്താന്‍ കോടതി...
കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് വിഎസിന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പ് നല്‍കി
ന്യൂഡല്‍ഹി:കഞ്ചിക്കോട് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് ഭരണപരിഷ്‌കാരകമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുനല്‍കി.വിഎസ് നല്‍കിയ കത്തിനു മറുപടിയായാണ് കോച്ച് ഫാക്ടറി ഉപേക്ഷിക്കില്ലെന്ന് റെയില്‍വേ വകുപ്പ് മന്ത്രി പീയൂഷ് ഗോയല്‍ ഉറപ്പുനല്‍കിയത്.വിഎസ് കത്ത് നല്‍കുകയും റെയില്‍വേ...
മോക് ഡ്രില്ലിനിടയില്‍ വിദ്യാര്‍ത്ഥി മരിച്ച സംഭവം;പരിശീലകന്‍ വ്യാജനെന്ന് ദുരന്ത നിവാരണ അഥോറിറ്റി
കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ച സംഭവത്തില്‍ പരിശീലകന്‍ വ്യാജനാണെന്ന് ദേശീയ ദുരന്ത നിവാരണ അഥോറിറ്റി.മോക് ഡ്രില്ലിന്റെ ഭാഗമായി താഴേയ്ക്ക് ചാടാന്‍ മടിച്ച് നിന്ന വിദ്യാര്‍ത്ഥിനിയെ തള്ളിയിട്ട അറുമുഖം തങ്ങളുടെ ഔദ്യോഗിക...
ലൈംഗീകപീഡനക്കേസ്:ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റില്‍;വൈദികന്‍ കുറ്റം സമ്മതിച്ചു
കൊല്ലം:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. ഫാ.ജോണ്‍സണ്‍ വി.മാത്യുവാണ് അറസ്റ്റിലായത്.യുവതിയെ പീഡിപ്പിച്ചുവെന്ന് വൈദികന്‍ കുറ്റസമ്മതം നടത്തി.
ഉച്ചയ്ക്ക് രണ്ടുമണിയോടു കൂടിയാണ് പത്തനംതിട്ട കോഴഞ്ചേരിയിലുള്ള...
ദുരന്തപ്രതിരോധ പരിശീലനത്തിനിടെ 19കാരിക്ക് ദാരുണാന്ത്യം;പരിശീലകന്‍ കസ്റ്റഡിയില്‍
കോയമ്പത്തൂര്‍:ദുരന്ത പ്രതിരോധ പരിശീലനത്തിനിടെയുണ്ടായ അപകടത്തില്‍ 19കാരി മരിച്ചു.നരസിപുരം കോവൈ കലൈമകള്‍ ആര്‍ട്സ് ആന്റ് സയന്‍സ് കോളജിലെ ബിബിഎ രണ്ടാംവര്‍ഷ വിദ്യാര്‍ഥി എന്‍ ലോകേശ്വരിയാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം നാലുമണിയോയൊയിരുന്നു അപകടം.
അപകടത്തിലാവുമ്പോള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്നും രക്ഷപ്പെടുന്നത്...
തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു
തിരുവനന്തപുരം:മുതലപ്പൊഴിയില്‍ മല്‍സ്യബന്ധന വള്ളം മറിഞ്ഞ് രണ്ട് മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു.അഞ്ചുതെങ്ങ് സ്വദേശികളായ പനിയടിമ,വര്‍ഗ്ഗീസ് എന്നിവരാണ് മരിച്ചത്.രാവിലെ മല്‍സ്യബന്ധനത്തിനായി പോകുമ്പോള്‍ മുതലപ്പൊഴിയില്‍ വച്ചാണ് അപകടമുണ്ടായത്. ...
വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി;പൈലറ്റിന്റെ ജാഗ്രതയില്‍ ദുരന്തം ഒഴിവായി
കൊച്ചി:നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനം റണ്‍വേയില്‍നിന്നും തെന്നിമാറി.എന്നാല്‍ പൈലറ്റിന്റെ തക്കസമയത്തെ ഇടപെടല്‍മൂലം വന്‍ ദുരന്തമാണ് ഒഴിവായത്.പുലര്‍ച്ചെ 2.18-ന് ഇറങ്ങിയ ഖത്തര്‍ എയര്‍വേയ്‌സ് വിമാനമാണ് തെന്നിമാറിയത്.കനത്ത മഴയാണ് വിമാനം തെന്നിമാറാന്‍ കാരണമായത്.യാത്രക്കാര്‍ക്ക് പരിക്കില്ല.
ഇതേത്തുടര്‍ന്ന് ഖത്തറിലേക്ക്...
പൊന്നാനിയില്‍ ശക്തമായ കടല്‍ക്ഷോഭത്തില്‍ 30 ഓളം മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി
മലപ്പുറം:പൊന്നാനിയില്‍ തീരപ്രദേശങ്ങളിലുണ്ടായ ശക്തമായ കടല്‍ക്ഷോഭത്തില്‍ മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയി.ചില ബോട്ടുകള്‍ പാറക്കെട്ടില്‍ ഇടിച്ച് തകരുകയും ചെയ്തു.തീരത്ത് കയറ്റി ഇട്ടിരുന്ന ബോട്ടുകള്‍ക്കുപുറമേ കടലില്‍ നങ്കൂരമിട്ടിരുന്നവയും ഉള്‍പ്പെടെ ഏകദേശം 30 ഓളം മത്സ്യബന്ധന ബോട്ടുകള്‍ ഒഴുകിപ്പോയതായാണ്...
ലൈംഗീകപീഡനക്കേസ്:അറസ്റ്റിലായ വൈദികന്‍ ജോബ് മാത്യുവിനെ റിമാന്‍ഡ് ചെയ്തു;പരാതിക്കാരിയെ പീഡിപ്പിച്ചിട്ടില്ലെന്ന് വൈദികന്‍
തിരുവല്ല:കുമ്പസാര രഹസ്യം പരസ്യമാക്കുമെന്നു ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയില്‍ അറസ്റ്റിലായ ഫാ.ജോബ് മാത്യുവിനെ 15 ദിവസത്തേക്ക് റിമാന്‍ഡു ചെയ്തു.തിരുവല്ല ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റാണ്
റിമാന്‍ഡ് ചെയ്തത്.ഫാ.ജോബ് മാത്യുവിനെ പത്തനംതിട്ട ജില്ലാജയിലിലേക്ക് മാറ്റി.നാളെ തിരുവല്ല മജിസ്‌ട്രേറ്റ്...
















