Thursday, April 10, 2025

അഭിമന്യു വധക്കേസ്:രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കൊലപാതകക്കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍.മട്ടാഞ്ചേരി സ്വദേശിയായ കാലാവാല നവാസ്,ജഫ്രി എന്നിവരാണ് അറസ്റ്റിലായത്.ഇരുവരും എസ്ഡിപിഐ പ്രവര്‍ത്തകരാണ്.ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ആറായി. കൊലപാതകം നടക്കുമ്പോള്‍ നവാസ് കോളേജിന് സമീപമെത്തിയിരുന്നതായി...

ജലന്ധര്‍ ബിഷപ്പിനെതിരെ കൂടുതല്‍ പരാതികള്‍:ഫ്രാങ്കോ മുളയ്ക്കല്‍ മകളെ ഭീഷണിപ്പെടുത്തിയെന്ന് മറ്റൊരു കന്യാസ്ത്രീയുടെ പിതാവ്;വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ അറിയിച്ചെന്നും വെളിപ്പെടുത്തല്‍

കൊച്ചി:ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുരുക്ക് മുറുകുന്നു.ബിഷപ്പിനെതിരെ പരാതിയുമായി മറ്റൊരു കന്യാസ്ത്രീയുടെ പിതാവും രംഗത്തെത്തിയിരിക്കുകയാണ്.ബിഷപ്പ് തന്റെ മകളെ ഭീഷണിപ്പെടുത്തിയെന്നും ബലാത്സംഗത്തിനിരയായ കന്യാസ്ത്രീയെ അപകീര്‍ത്തിപ്പെടുത്തുന്ന പരാതി ഭീഷണിപ്പെടുത്തി എഴുതി വാങ്ങുകയും ചെയ്തതായി കന്യാസ്ത്രീയുടെ പിതാവ്...

കെസിഎ മുന്‍ പ്രസിഡന്റ് ടിസി മാത്യുവിനെതിരെ ഓംബുഡ്‌സ്മാന്‍:കെസിഎയില്‍ 2.16 കോടിയുടെ ക്രമക്കേട്‌ കണ്ടെത്തി;ടിസി മാത്യുവില്‍നിന്നും പണം തിരിച്ചുപിടിക്കാന്‍ ഉത്തരവ്

കൊച്ചി:കെസിഎ മുന്‍ പ്രസിഡന്റ് ടിസിമാത്യുവിനെതിരെ ഓംബുഡ്സ്മാന്‍ റിപ്പോര്‍ട്ട്.കേരള ക്രിക്കറ്റ് അസോസിയേഷനില്‍ 2.16 കോടിയുടെ ക്രമക്കേട് നടന്നെന്ന് അന്വേഷണ കമ്മീഷന്‍ കണ്ടെത്തി.ഈ പണം ക്രമക്കേട് നടത്തിയ ടി.സി മാത്യുവില്‍ നിന്ന് തിരിച്ചുപിടിക്കാന്‍ ക്രിക്കറ്റ് ഓംബുഡ്സ്മാന്‍...

അഴിമതിക്കേസില്‍ മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ്

ലാഹോര്‍:അഴിമതിക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിന് 10 വര്‍ഷം തടവ് ശിക്ഷ.കേസില്‍ പ്രതിയായ ഷരീഫിന്റെ മകള്‍ മറിയം ഷെരീഫിന് 7 വര്‍ഷം തടവും മരുമകന്‍ സഫ്ദറിന് ഒരു വര്‍ഷം തടവും ശിക്ഷ...

വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു

ഇടുക്കി:വണ്ടിപ്പെരിയാറില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥിയെ ക്രൂരമായി മര്‍ദ്ദിച്ച അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തു.വണ്ടിപ്പെരിയാര്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലെ അധ്യാപികയായ ഷീല അരുള്‍ റാണിയെയാണ് ഡിഡിഇ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്.ബുക്കില്‍ എഴുതിയപ്പോള്‍ അക്ഷരങ്ങള്‍ വളഞ്ഞ്...

വയനാട്ടിലെ വെള്ളമുണ്ടയില്‍ ദമ്പതികള്‍ വെട്ടേറ്റ് മരിച്ച നിലയില്‍

കല്‍പ്പറ്റ:നവദമ്പതികളെ വീട്ടിലെ കിടപ്പുമുറിയില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി.വെള്ളമുണ്ട കണ്ടത്തുവയലില്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പ്...

അഭിമന്യു വധക്കേസ്:മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞു;ഒരാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു;6 പേര്‍ എറണാകുളം നെട്ടൂര്‍ സ്വദേശികള്‍

കൊച്ചി:എറണാകുളം മഹാരാജാസ് കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിന്റെ കൊലപ്പെടുത്തിയ മുഴുവന്‍ പ്രതികളേയും തിരിച്ചറിഞ്ഞതായി പൊലീസ്.കസ്റ്റഡിയിലെടുത്ത സൈഫുദ്ദീന്‍ എന്ന പ്രതിയെ ചോദ്യം ചെയ്തതില്‍നിന്നാണ് പോലീസിന് നിര്‍ണ്ണായകവിവരങ്ങള്‍ ലഭിച്ചത്.പ്രതികളില്‍ ഒരാള്‍ക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.പ്രതികള്‍ രാജ്യം...

അഭിമന്യുവിനെ കുത്തിയത് കറുത്ത ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാള്‍;സംഘത്തില്‍ 15 പേരെന്നും എഫ്‌ഐആര്‍;എസ്ഡിപിഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്താനെത്തിയത് 15 അംഗ സംഘമെന്നും കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളെന്നും പൊലീസിന്റെ എഫ്‌ഐആര്‍.സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.സംഘത്തില്‍...

കന്യാസ്‌ത്രീയുടെ പരാതി: മലയാളി ബിഷപ്പിനെതിരേ ബലാത്സംഗക്കേസ്‌

ബിഷപ്പിനെതിരേ സ്‌ത്രീപീഡനക്കേസ്‌. നാല്‍പ്പത്താറുകാരിയായ കന്യാസ്‌ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക/പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക്‌ ഇരയാക്കിയെന്നാണു പരാതി. കന്യാസ്‌ത്രീയുടെ പരാതിപ്രകാരം ജലന്ധര്‍ രൂപതാധ്യക്ഷന്‍ ബിഷപ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെതിരേ പോലീസ്‌ കേസെടുത്തു. കഴിഞ്ഞ 27-നു കേസെടുത്ത പോലീസ്‌, പിറ്റേന്നുതന്നെ...

നാലു നടിമാർ ‘അമ്മ’ വിട്ടു

തിരുവനന്തപുരം: ‌നടിയെ ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ നടൻ ദിലീപിനെ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് നാല് നടിമാർ താരസംഘടനായ അമ്മയിൽ നിന്ന് രാജിവെച്ചു. നടിമാരായ റിമ കല്ലിങ്കൽ, ഗീതുമോഹൻദാസ്, രമ്യാ നമ്പീശൻ എന്നിവരും ആക്രമിക്കപ്പെട്ട നടിയുമാണ് രാജിവെച്ചിരിക്കുന്നത്....