പുരോഗതി ചൂണ്ടിക്കാട്ടി കേരളത്തിന് കേന്ദ്ര സഹായം നിഷേധിക്കുന്നുവെന്ന് ഗവര്‍ണര്‍;ശബരിമല വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വം;വനിതാ മതില്‍ ലിംഗസമത്വം ഉറപ്പാക്കുന്നത്
തിരുവനന്തപുരം:കേരളത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്രസഹായത്തിന് തടസ്സമാകുന്നതായി ഗവര്‍ണര്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം പറഞ്ഞു.കേരളത്തിന്റെ പുരോഗതി ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ കേരളത്തിന് അര്‍ഹമായ സഹായം നിഷേധിക്കുകയാണെന്നും ഗവര്‍ണര്‍ പറഞ്ഞു.ബജറ്റ് സമ്മേളനത്തിന് തുടക്കം കുറിച്ചുള്ള നയപ്രഖ്യാപന...
കൊല്ലം ബൈപ്പാസ് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
കൊല്ലം:കൊല്ലം ബൈപാസ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു.കൊല്ലം ആശ്രാമം മൈതാനത്ത് നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അധ്യക്ഷത വഹിച്ചു.ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം, മന്ത്രി ജി.സുധാകരന്‍,കെ രാജു,ബിജെപി എംപിമാരായ വി മുരളിധരന്‍,സുരേഷ്‌ഗോപി,ഒ.രാജഗോപാല്‍ എംഎല്‍എ,തുടങ്ങിയവരടക്കം...
സംസ്ഥാന സർക്കാരിൻ്റെ അമിതാവേശവും വിവേകശൂന്യമായ നടപടികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റി- വി എം സുധീരൻ
ശബരിമല വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന് സംസ്ഥാന സർക്കാരിൻ്റെ ഭാഗത്തുനിന്നുണ്ടായ അമിതാവേശവും അതീവ വ്യഗ്രതയും വിവേകശൂന്യമായ നടപടികളുമാണ് കേരളത്തെ വീണ്ടും ഒരു കലാപഭൂമിയാക്കി മാറ്റിയത്.
പിറവം പള്ളി പ്രശ്നത്തിൽ ഇതേ സുപ്രീംകോടതിയുടെ വിധി ഉണ്ടായിട്ടും...
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം നാടിനു സമര്‍പ്പിച്ചു;ആദ്യവിമാനം പറന്നുയര്‍ന്നത് അബുദാബിയിലേക്ക്
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം യാഥാര്‍ത്ഥ്യമായി.ജനലക്ഷങ്ങളെ സാക്ഷിനിര്‍ത്തി കേന്ദ്രമന്ത്രി വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് ആദ്യവിമാനം ഫ്‌ളാഗ്ഓഫ് ചെയ്തു.അബുദാബിയിലേക്ക് 185 യാത്രക്കാരുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പറന്നുയര്‍ന്നു.രാവിലെ പത്തിനാണ് ഉദ്ഘാടന...
അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി;നടപടി വര്‍ഗീയ ധ്രുവീകരണമുണ്ടാക്കിയെന്ന നികേഷ് കുമാറിന്റെ പരാതിയില്‍
കൊച്ചി:അഴീക്കോട് എംഎല്‍എ കെ.എം.ഷാജിയെ ഹൈക്കോടതി അയോഗ്യനാക്കി.തെരഞ്ഞെടുപ്പില്‍ വര്‍ഗീയധ്രുവീകരണമുണ്ടാക്കിയെന്ന എം.വി നികേഷ് കുമാറിന്റെ പരാതിയിലാണ് ഹൈക്കോടതി വിധി.ആറു വര്‍ഷത്തേക്കാണ് കെ.എം.ഷാജിയെ അയോഗ്യനാക്കിയിരിക്കുന്നത്.
അഴീക്കോട് വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും നികേഷ്‌കുമാറിന് കോടതിച്ചെലവായി 50,000 രൂപ നല്‍കണമെന്നും കോടതി...
ഫാമിലി പ്ലാസ്റ്റിക്‌സിലെ തീയണച്ചു;നിര്‍മ്മാണ യൂണിറ്റും ഗോഡൗണും കത്തി നശിച്ചു;500 കോടിയുടെ നഷ്ടമെന്ന് അധികൃതര്‍;സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഫയര്‍ ഫോഴ്‌സ്...
തിരുവനന്തപുരം:12 മണിക്കൂര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ മണ്‍വിളയിലെ ഫാമിലി പ്ലാസ്റ്റിക്‌സിനെ മൊത്തം വിഴുങ്ങിയ തീയണച്ചു.നിര്‍മ്മാണ യൂണിറ്റും ഗോഡൗണും പൂര്‍ണമായും കത്തി നശിച്ചു.മൊത്തം 500 കോടിയുടെ നാശനഷ്ടമുണ്ടായതായി ഫാമിലി പ്ലാസ്റ്റിക്‌സ് അധികൃതര്‍ അറിയിച്ചു.അതേസമയം, സംഭവത്തില്‍ സമഗ്രമായ...
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്:2 ദിവസത്തിനകം മറുപടി നല്‍കാമെന്ന് കെ.സുരേന്ദ്രന്‍
കൊച്ചി:മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് കേസ് തുടരാന്‍ താല്പര്യ മുണ്ടോയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് രണ്ട് ദിവസത്തിനകം തീരുമാനം അറിയിക്കാമെന്ന് കെ.സുരേന്ദ്രന്‍. എംഎല്‍എ പി.ബി. അബ്ദുള്‍ റസാഖ് മരിച്ച സാഹചര്യത്തിലാണ് കോടതി സുരേന്ദ്രന്റെ തീരുമാനം ആരാഞ്ഞത്.കേസ് ബുധനാഴ്ച...
ശബരിമലയിലേക്ക് പോയത് നടി രഹ്നാ ഫാത്തിമയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയും;പൂജാദി കര്‍മ്മങ്ങള്‍ നിര്‍ത്തി പ്രതിഷേധം;പിന്‍മാറാതെ യുവതികളും
കൊച്ചി:ശബരിമലയിലേക്ക് വന്‍ പോലീസ് സന്നാഹത്തോടെ എത്തിയ നടി രഹ്നാ ഫാത്തിമയേയും ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയേയും നടപ്പന്തലില്‍ തടഞ്ഞു. ഐ.ജി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിന്റെ സുരക്ഷാ അകമ്പടിയോടെ ഇവര്‍ സന്നിധാനത്തെത്തിയെങ്കിലും അവിടെ വലിയ രീതിയിലുള്ള...
ശബരിമല സന്നിധാനത്ത് നാളെ നിരോധനാജ്ഞ
ശബരിമല:ശബരിമലയിലെ നാലിടങ്ങളില്‍ നാളെ രാവിലെ മുതല്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.ഇന്നു നടന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് നിരോധനാജഞ.നിലയ്ക്കല്‍,പമ്പ,സന്നിധാനം,ഇലവുങ്കല്‍ എന്നിവിടങ്ങളില്‍ 144 പ്രഖ്യാപിക്കുമെന്നും പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു.
നിരോധനാജ്ഞ നിലവില്‍വന്നശേഷം യാതൊരുവിധ പ്രക്ഷോഭങ്ങളും അനുവദിക്കില്ല.ആളുകള്‍...
സംസ്ഥാനത്ത് ഇന്ന് മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യത: ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറിയേക്കും; ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.അറബിക്കടലില്‍ രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും സാധ്യതയുണ്ട്.ഞായറാഴ്ച ഇടുക്കിയിലും മലപ്പുറത്തും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.മഴ ശക്തമായതോടെ പൊന്‍മുടി,മാട്ടുപ്പെട്ടി,...