Thursday, November 21, 2024

ജനമൊന്നാകെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് മരണനിരക്ക് കുറച്ചെന്ന് മുഖ്യമന്ത്രി;ഐക്യവും യോജിപ്പുമുണ്ടെങ്കില്‍ അതിജീവിക്കാനാവും

തിരുവനന്തപുരം: സംസ്ഥാനത്തുണ്ടായ മഹാപ്രളയത്തിന്റെ പശ്ചാത്തലത്തില്‍ പ്രത്യേക നിയമസഭാ സമ്മേളനം തുടരുന്നു.അന്തരിച്ച മുന്‍പ്രധാനമന്ത്രി എബി വാജ്‌പേയ്, ലോക്‌സഭാ സ്പീക്കര്‍ സോമനാഥ് ചാറ്റര്‍ജി,മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി എം കരുണാനിധി, മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള, ടി കെ അറമുഖം...

അണക്കെട്ടുകള്‍ തുറന്നത് മുന്നറിയിപ്പോടെ:പ്രതിപക്ഷനേതാവിന് മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തം മനുഷ്യനിര്‍മ്മിതമാണെന്ന് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്ക് വിശദമായി മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍.അണക്കെട്ടുകള്‍ തുറന്നതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തലയും ബിജെപി നേതാക്കളും ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കാണ് മുഖ്യമന്ത്രി മറുപടി പറഞ്ഞത്.ആരോപണങ്ങളില്‍...

രക്ഷാപ്രവര്‍ത്തനം ആറാം ദിവസം പുരോഗമിക്കുന്നു;ഇന്നത്തോടെ മുഴുവന്‍ പേരെയും രക്ഷപ്പെടുത്താമെന്ന് പ്രതീക്ഷ;ചെങ്ങന്നൂരില്‍ ആളുകളുടെ നിസ്സഹകരണം വെല്ലുവിളിയാകുന്നു

ചെങ്ങന്നൂര്‍:പ്രളയക്കെടുതിയില്‍ കുടുങ്ങിയ അവസാനത്തെ ആളെയും രക്ഷപ്പെടുത്താനുള്ള തീവ്രശ്രമത്തിലാണ് രക്ഷാദൗത്യത്തിലേര്‍പ്പെട്ടിരിക്കുന്നവര്‍.ഇപ്പോഴും ഏറ്റവുമധികം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നു കരുതുന്ന ചെങ്ങന്നൂരിലെ ഉള്‍പ്രദേശങ്ങളിലാണ് ഇന്ന് രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിച്ചിരിക്കുന്നത്.ചെറുവള്ളങ്ങള്‍ ഇന്ന് ഇറങ്ങിയിട്ടുണ്ട്.ഹെലികോപ്റ്ററുകള്‍ ഉപയോഗിച്ചുള്ള രക്ഷാപ്രവര്‍ത്തനവും തുടരുന്നു.മുഴുവന്‍ ആളുകളെയും ഇന്നത്തോടെ...

സംസ്ഥാനം പ്രളയത്തില്‍ നിന്നും കരകയറുന്നു:റെഡ് അലര്‍ട്ട് പിന്‍വലിച്ചു;രക്ഷാപ്രവര്‍ത്തനം അന്തിമഘട്ടത്തില്‍

ആലപ്പുഴ:പ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും ഏറെ പണിപ്പെട്ട് കരകയറുകയാണ് സംസ്ഥാനം.കേരളത്തില്‍ മഴകുറഞ്ഞ്,എല്ലായിടങ്ങളില്‍നിന്നും വെള്ളമിറങ്ങിത്തുടങ്ങി എല്ലാജില്ലകളിലേയും റെഡ് അലര്‍ട്ട് പിന്‍വലിച്ചു.വെള്ളമിറങ്ങിത്തുടങ്ങിയതോടെ പലരും വീടുകളിലേക്ക് തിരിച്ചുപോയിത്തുടങ്ങി.ചെങ്ങന്നൂരിലും കുട്ടനാട്ടിലുമാണ് ഇനിയും രക്ഷാപ്രവര്‍ത്തനം കൂടുതല്‍ കേന്ദ്രീകരിക്കുന്നത്. ചെങ്ങന്നൂരില്‍ രാവിലെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. വെള്ളം...

കാസര്‍കോഡ് ഒഴികെ എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട്;മഴക്കെടുതിയില്‍ മരിച്ചത് 164 പേര്‍;പ്രതിരോധമന്ത്രിയോട് കൂടുതല്‍ ഹെലികോപ്റ്ററുകള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം:കനത്തമഴ മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് കാസര്‍ഗോഡ് ഒഴികെ ഉള്ള എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ആഗസ്റ്റ് 8 മുതലുള്ള കണക്കുകള്‍ അനുസരിച്ച് 164 പേരാണ് പ്രളയക്കെടുതിയില്‍...

ജീവനും ജീവിതവുമെടുത്ത് പ്രളയജലം:ഇന്നലെയും ഇന്നുമായി 51 മരണം

തിരുവനന്തപുരം:സംസ്ഥാനത്ത് മഴക്കെടുതികളില്‍ ഇന്നലെയും ഇന്നുമായി 51 പേര്‍ മരിച്ചു.നിരവധിപേരെ കാണാതായിട്ടുണ്ട്.അടിയന്തര രക്ഷാപ്രവര്‍ത്തനത്തിന് 1077 എന്ന നമ്പറില്‍ വിളിക്കാം. പാലക്കാട് നെന്‍മാറയില്‍ ഉരുള്‍പൊട്ടി രണ്ടു കുടുംബങ്ങളിലെ 8 പേര്‍ മരിച്ചു.തൃശൂര്‍ അത്താണി കുറാഞ്ചേരിയില്‍ ഉരുള്‍പൊട്ടി 8...

പമ്പയാറിന്റെ തീരത്ത് സ്ഥിതി അതീവഗുരുതരം;റാന്നിയിലും ആറന്‍മുളയിലും 100 കണക്കിനാളുകള്‍ കുടുങ്ങിക്കിടക്കുന്നു;കൂടുതല്‍ കേന്ദ്രസേന പത്തനംതിട്ടയിലേക്ക്

തിരുവനന്തപുരം:പത്തനംതിട്ട ജില്ലയെ ഒറ്റ ദിവസം കൊണ്ട് പ്രളയം തകര്‍ക്കുകയാണ് .പമ്പാതീരത്തെ സ്ഥിതി അതീവഗുരുതരമാണ്.ആറന്‍മുളയിലും റാന്നിയിലും ചെങ്ങന്നൂരിലും നൂറു കണക്കിനു കുടുംബങ്ങളാണ് ഒറ്റപ്പെട്ട് കുടുങ്ങിക്കിടക്കുന്നത്.അപകടസാധ്യത കണക്കിലെടുത്ത് വൈദ്യുതി ബന്ധം വിഛേദിച്ചത് രക്ഷാപ്രവര്‍ത്തനത്തെ കൂടുതല്‍ ദുഷ്‌കരമാക്കിയിരിക്കുകയാണ്.പമ്പാനദിയില്‍...

പ്രളയക്കെടുതിയില്‍ പകച്ച് സംസ്ഥാനം:6 മരണം;12 ജില്ലകളില്‍ റെഡ് അലര്‍ട്ട്;തിരുവനന്തപുരം,കൊല്ലം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്;നെടുമ്പാശേരി വിമാനത്താവളം അടച്ചു

കോഴിക്കോട്:ചരിത്രത്തിലിന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ ഒരു നാട് മുഴുവന്‍ പകച്ചു നില്‍ക്കുകയാണ്.കനത്ത മഴയില്‍ ബുധനാഴ്ച മലപ്പുറത്തും ഇടുക്കിയിലും പത്തനംതിട്ടയിലും തിരുവനന്തപുരത്തുമായി 6 പേരാണ് മരിച്ചത്.മലപ്പുറത്ത് വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ്‌വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു.ഇതോടെ...

ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം നല്‍കി;5000 പേരെ ഉടന്‍ മാറ്റിപ്പാര്‍പ്പിക്കും; വെള്ളം...

തിരുവനന്തപുരം:ജലനിരപ്പ് അപകടകരമായ നിലയിലേക്ക് ഉയരുന്നതിനെത്തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നേക്കും.ജലനിരപ്പ് 138 അടിയായി.142 അടിയാണ് പരമാവധി സംഭരണശേഷി.അണക്കെട്ടിന്റെ സ്പില്‍വേ വഴി വെള്ളം പെരിയാറിലേക്ക് ഒഴുക്കിവിടും.പെരിയാറിന്റെ തീരത്തുള്ളവര്‍ക്ക് ജില്ലാഭരണകൂടം ജാഗ്രതാനിര്‍ദേശം നല്‍കി.അയ്യായിരത്തോളം പേരെ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിക്കും. അണക്കെട്ടിലെ...

സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി;വീണ്ടും കേന്ദ്ര സംഘത്തെ അയയ്ക്കണം;സര്‍ക്കാറിന്റെ ഓണാഘോഷ പരിപാടി റദ്ദാക്കി

തിരുവനന്തപുരം:സംസ്ഥാനം നേരിട്ടത് സമാനതകളില്ലാത്ത ദുരന്തമെന്ന് മുഖ്യമന്ത്രി പണറായി വിജയന്‍.പ്രളയക്കെടുതിയില്‍ 38 പേര്‍ ഇതുവരെ മരിച്ചു.നാലുപേരെ കാണാതായി.10000 കിലോമീറ്റര്‍ റോഡുനശിച്ചു.20,000 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു.പ്രളയത്തിന്റെ തീവ്രത കണക്കിലെടുത്ത് നേരത്തെ പ്രഖ്യാപിച്ച 193 വില്ലേജുകള്‍ക്കു പുറമെ,251...