മഴക്കെടുതി:സംസ്ഥാനത്ത് 8316 കോടിയുടെ നഷ്ടം;കേന്ദ്രം അടിയന്തിര സഹായമായി 1220 കോടി അനുവദിക്കണമെന്ന് മുഖ്യമന്ത്രി
കൊച്ചി:ഇന്നേവരെ കണ്ടിട്ടില്ലാത്ത പ്രളയക്കെടുതിയില്‍ സംസ്ഥാനത്താകെ 8316 കോടിയുടെ നഷ്ടമുണ്ടായതായി മുഖ്യമന്ത്രി പിണറായി വിജയന്‍.കേന്ദ്രം അടിയന്തിര സഹായമായി 1220 കോടി അനുവദിക്കണമെന്ന് പ്രളയക്കെടുതി വിലയിരുത്താന്‍ സംസ്ഥാനത്തെത്തിയ കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗിന് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍...
വയനാട്ടിലെ ദുരിതബാധിത പ്രദേശങ്ങള്‍ മുഖ്യമന്ത്രിയും സംഘവും സന്ദര്‍ശിച്ചു:മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷവും...
കല്‍പ്പറ്റ:മഴക്കെടുതിയില്‍ മരിച്ചവരുടെ കുടുംബംഗങ്ങള്‍ക്ക് നാല് ലക്ഷം രൂപയും വീട് നഷ്ടപ്പെട്ടവര്‍ക്ക് നാല് ലക്ഷം രൂപയും,വീടും സ്ഥലവും നഷ്ടപ്പെട്ടവര്‍ക്ക് 10 ലക്ഷം രൂപയും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമായി. മുഖ്യമന്ത്രിയുടെ വകയായി 1 ലക്ഷം രൂപ...
അതീവ ജാഗ്രത:ഇടുക്കി അണക്കെട്ടിലെ അഞ്ചാം ഷട്ടറും തുറന്നു;ജലനിരപ്പ് 2401.60 അടി;ചെറുതോണിപ്പട്ടണത്തിലൂടെ ഉഗ്രഭാവത്തോടെ കുത്തിയൊലിച്ച് പെരിയാര്‍;തീരം പ്രളയഭീഷണിയില്‍
ഇടുക്കി:മഴ തുടരുകയും ജലനിരപ്പ് അതിവേഗത്തില്‍ ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കട്ടിന്റെ അഞ്ചാമത്തെ ഷട്ടറും തുറന്നു.ഇപ്പോഴത്തെ ജലനിരപ്പ് 2401.60 അടിയാണ്.ഷട്ടറുകള്‍ ഒരു മീറ്റര്‍ കൂടി ഉയര്‍ത്തി.നാലാമത്തെ ഷട്ടര്‍ തുറന്നതോടെ ചെറുതോണി പട്ടണത്തിലൂടെ വെള്ളം...
ആശങ്കയുടെ മണിക്കൂറുകള്‍:ജലനിരപ്പ് 2401.22 അടിയായി;ഇടുക്കി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു;അതീവജാഗ്രത;ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് മന്ത്രി എം.എം.മണി
ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതോടെ ഇന്ന് രണ്ട് ഷട്ടറുകള്‍ കൂടി തുറന്നു.2401.22 അടിയാണ് ജലനിരപ്പ്.അണക്കെട്ടിന്റെ സംഭരണ ശേഷി 2403 അടിയാണ്.വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.രാവിലെ ഏഴ് മണിയോടെയാണ് രണ്ടു ഷട്ടറുകള്‍...
ട്രയല്‍ റണ്‍ തുടങ്ങി:ഇടുക്കി അണക്കെട്ട് തുറന്നു;മൂന്നാം ഷട്ടര്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തി
ഇടുക്കി:26 വര്‍ഷത്തിനുശേഷം ഇടുക്കി അണക്കെട്ട് തുറന്നു;ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടറാണ് തുറന്നത്.50 സെന്റീമീറ്റര്‍ ഉയര്‍ത്തിയ ഷട്ടറില്‍നിന്നും സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളം തുറന്നുവിടും.ഷട്ടര്‍ നാലു മണിക്കൂര്‍ തുറന്നു വയ്ക്കും.
ചരിത്രത്തില്‍ മൂന്നാം തവണയാണ്...
ഇടുക്കി അണക്കെട്ടില്‍ 11 മണിക്ക് ട്രയല്‍ റണ്‍ നടത്താന്‍ ധാരണ;തീരുമാനം മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തില്‍
തിരുവനന്തപുരം:മഴ ശക്തമായി തുടരുകയും ജലനിരപ്പ് ഉയരുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടില്‍ ട്രയല്‍ റണ്‍ നടത്താന്‍ ധാരണ.11മണിക്ക് ട്രയല്‍ നടത്താനാണ് ബന്ധപ്പെട്ട വകുപ്പുകള്‍ തീരുമാനിച്ചത്.
മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തിരയോഗത്തിലാണ് തീരുമാനമെടുത്തത്.ചെറുതോണി അണക്കെട്ടിലെ ഒരു ഷട്ടര്‍...
പെയ്‌തൊഴിയാതെ ദുരിതപ്പേമാരി:വിവിധ ജില്ലകളിലായി മരണം 16;ഇടുക്കിയിലും മലപ്പുറത്തും ഉരുള്‍പൊട്ടല്‍;വയനാട് ഒറ്റപ്പെട്ടു;മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു
തിരുവനന്തപുരം:അടുത്ത കാലത്തെങ്ങും ഉണ്ടായിട്ടില്ലാത്തവിധം സമാനതകളില്ലാത്ത മഴക്കെടുതിയില്‍ സംസ്ഥാനമൊട്ടാകെ വിറങ്ങലിച്ചുനില്‍ക്കുകയാണ്.കഴിഞ്ഞ രാത്രിയുണ്ടായ അതിശക്തമായ മഴയില്‍ 16 പേരാണ് മരിച്ചത്. ഇടുക്കിയില്‍ മാത്രം 10 പേര്‍ മരിച്ചു.3 പേരെ കാണാതായിട്ടുണ്ട്.മലപ്പുറത്ത് അഞ്ചു പേരും മരിച്ചു.കനത്ത മഴയിലും...
കലൈഞ്ജര്‍ക്ക് മറീനയില്‍ത്തന്നെ അന്ത്യവിശ്രമം;ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു;രാഷ്ട്രീയ പകപോക്കലിനൊരുങ്ങിയ എടപ്പാടി സര്‍ക്കാരിന് തിരിച്ചടി
ചെന്നൈ:തമിഴകത്തിന്റെ പ്രയയപ്പെട്ട കലൈഞ്ജര്‍ക്ക് മറീനാബീച്ചില്‍ത്തന്നെ അന്ത്യവിശ്രമം കൊള്ളാം.ഡിഎംകെയുടെ ഹര്‍ജി മദ്രാസ് ഹൈക്കോടതി അംഗീകരിച്ചു.മറീന നല്‍കാതിരിക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ കോടതി തള്ളി.ആക്റ്റിംഗ് ചീഫ് ജസ്‌ററിസ് ഹുലുവാദി ജി.രമേഷ്,ജസ്റ്റിസ് സുന്ദര്‍ എന്നിവര്‍ ഉള്‍പ്പെട്ട...
മുനമ്പത്തുനിന്നും പോയ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച 3 പേരും തമിഴ്‌നാട് സ്വദേശികള്‍;ഒമ്പതുപേര്‍ക്കായി തിരച്ചില്‍ തുടരുന്നു
കൊച്ചി:മുനമ്പത്തു നിന്നും മല്‍സ്യബന്ധനത്തിനായിപ്പോയ ബോട്ടില്‍ കപ്പലിടിച്ച് മരിച്ച മൂന്നു പേരും തമിഴ്‌നാട് സ്വദേശികള്‍.യാക്കോബ്,മണിക്കുടി,യുഗനാഥന്‍ എന്നിവരാണ് മരിച്ചത്.മൂന്നുപേരുടേയും മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചു.പരിക്കേറ്റ രണ്ടുപേരെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.9 പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.മല്‍സ്യത്തൊഴിലാളികളും കോസ്റ്റല്‍ പോലീസും...
മോട്ടോര്‍ വാഹന പണിമുടക്കില്‍ സ്തംഭിച്ച് സംസ്ഥാനം;കെഎസ്ആര്‍ടിസി കൂടി സര്‍വ്വീസ് നിര്‍ത്തിവച്ചതോടെ ജനജീവിതം താറുമാറായി
തിരുവനന്തപുരം:അര്‍ധ രാത്രിമുതല്‍ തുടങ്ങിയ മോട്ടോര്‍വാഹന പണിമുടക്ക് സംസ്ഥാനത്തെ ജനജീവിതത്തെയാകെ താറുമാറാക്കി.പലയിടങ്ങളിലും വാഹനം കിട്ടാതെ മണിക്കൂറുകളോളം ആളുകള്‍ കാത്തു നില്‍ക്കുന്ന അവസ്ഥയാണ്.സ്വകാര്യവാഹനങ്ങള്‍ മാത്രമാണ് ഓടുന്നത്.ഓട്ടോറിക്ഷകള്‍ ചിലയിടങ്ങളില്‍ ഓടുന്നുണ്ട്. ...