Sunday, November 24, 2024

കലിതുള്ളി കാലവര്‍ഷം:സംസ്ഥാനത്ത് ഇന്ന് 10 മരണം;മഴക്കെടുതിയില്‍ 8 കോടിയുടെ നഷ്ടം

കോട്ടയം:സംസ്ഥാനത്താകെ ദുരിതം വിതച്ച് കാലവര്‍ഷം കലിതുള്ളുകയാണ്. മധ്യകേരളത്തിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുകയാണ്.മലബാര്‍മേഖലകളില്‍ മഴയ്ക്ക് ശമനമുണ്ട്.സംസ്ഥാനത്ത് ഇന്ന് 10 പേര്‍ മരിച്ചു.കോട്ടയം,ഇടുക്കി ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി.തീരമേഖലകളില്‍ ശക്തമായ കടല്‍ക്ഷോഭം.ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിടത്ത് ദുരിതാശ്വാസക്യാമ്പുകള്‍ തുറന്നു.വ്യാഴാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും...

കേരളത്തില്‍ കനത്ത മഴ തുടരുന്നു;.എട്ട് ജില്ലകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി;എംസിറോഡിലൂടെയുള്ള സര്‍വ്വീസ് കെ.എസ്.ആര്‍.ടിസി നിര്‍ത്തിവച്ചു.ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം:സംസ്ഥാനത്ത് കാലവര്‍ഷം രൂക്ഷമായിത്തുടരുന്നു.മഴക്കെടുതിയില്‍ പലയിടത്തും ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.കനത്ത മഴയില്‍ മൂന്നു പേര്‍ മരിക്കുകയും അഞ്ചു പേരെ ഒഴുക്കില്‍ പെട്ട് കാണാതാവുകയും ചെയ്തു. മഴയെത്തുടര്‍ന്ന് സംസ്ഥാനത്തെ എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്.തിരുവനന്തപുരം, കൊല്ലം,...

ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്നതിന്റെ പേരില്‍ ജപ്തി;ഇടപ്പള്ളിയില്‍ വീട്ടമ്മയ്‌ക്കൊപ്പം നാട്ടുകാരും പ്രതിഷേധിക്കുന്നു;സ്ഥലത്ത് സംഘര്‍ഷം;ജപ്തി തല്‍ക്കാലത്തേക്ക് നിര്‍ത്തിവച്ചു

കൊച്ചി:സുഹൃത്തിന് ബാങ്ക് വായ്പയെടുക്കാന്‍ ജാമ്യം നിന്നതിന്റെ പേരില്‍ ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയുടെ കിടപ്പാടം ജപ്തി ചെയ്യാനുള്ള നടപടിക്കെതിരെ നാട്ടുകാരും സംഘടിച്ച് പ്രതിഷേധിച്ചതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥ.പ്രതിഷേധക്കാര്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചെങ്കിലും ഫയര്‍ഫോഴ്സ്...

അഭിമന്യുവിനെ കുത്തിയത് കറുത്ത ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാള്‍;സംഘത്തില്‍ 15 പേരെന്നും എഫ്‌ഐആര്‍;എസ്ഡിപിഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍

കൊച്ചി:മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായ അഭിമന്യുവിനെ കൊലപ്പെടുത്താനെത്തിയത് 15 അംഗ സംഘമെന്നും കൊല നടത്തിയത് കറുത്ത ഫുള്‍കൈ ഷര്‍ട്ടിട്ട പൊക്കം കുറഞ്ഞയാളെന്നും പൊലീസിന്റെ എഫ്‌ഐആര്‍.സംഘത്തിലെ 14 പേരും ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണെന്നും എഫ്‌ഐആറില്‍ പറയുന്നു.സംഘത്തില്‍...

കേന്ദ്ര നയങ്ങള്‍ക്കെതിരേധനമന്ത്രിമാരുടെ നീക്കം

തിരുവനന്തപുരം: പതിനഞ്ചാം ധനകാര്യ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളെപ്പറ്റി ചര്‍ച്ച ചെയ്യാന്‍ സംസ്ഥാനം വിളിച്ചു ചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുടെ യോഗം കേന്ദ്ര സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ വിമര്‍ശിക്കാനുള്ള വേദിയായി മാറി. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന...

‘പ്രതിപക്ഷം ഒന്നിച്ചാല്‍ വാരണാസിയില്‍ മോദി തോല്‍ക്കും’ പ്രതിപക്ഷ ഐക്യം സാധ്യം: രാഹുല്‍

ബെംഗളൂരു: 2019ലെ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ കക്ഷികള്‍ ഒരുമിക്കുന്നപക്ഷം ബിജെപി പരാജയപ്പെടുമെന്ന കാര്യം ഉറപ്പാണെന്നും വാരണാസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പോലും വിജയിക്കില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.  വ്യത്യസ്ത രാഷ്ട്രീയ നിലപാടുകളുള്ള കക്ഷികളെയും...

ഓഖി; മൂന്ന് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി

കൊച്ചി: ഓഖി ദുരന്തത്തില്‍ പെട്ട മൂന്നുപേരുടെ മൃതദേഹങ്ങള്‍ കൊച്ചിയില്‍ കണ്ടെത്തി. പുറംകടലില്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 35 ആയി ഉയര്‍ന്നു. അതേസമയം, ഇവര്‍ തിരുവനന്തപുരത്ത് നിന്ന്...

ഓഖി: ഭീതി വിട്ടുമാറാതെ മലയാളികള്‍, ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; സംസ്ഥാനത്ത് നാല് മരണം

തിരുവനന്തപുരം: കനത്ത നാശം വിതച്ച ഓഖി ചുഴലിക്കാറ്റ് കേരള തീരത്തുനിന്ന് 100 കി.മീ ഉള്ളിലേക്ക് മാറിയെങ്കിലും ശക്തികുറയാത്തതിനാല്‍ അടുത്ത 36 മണിക്കൂറില്‍ ശക്തമായ മഴക്കും കാറ്റിനും സാധ്യത. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മത്സ്യത്തൊഴിലാളികള്‍...

ശശീന്ദ്രന്റെ മന്ത്രിസ്ഥാനം; മുഖ്യമന്ത്രിയുടേത് വിചിത്ര വാദമെന്ന് ചെന്നിത്തല

കോട്ടയം: എ കെ ശശീന്ദ്രനെ വീണ്ടും മന്ത്രിയാക്കുന്നത് കേരളത്തിലെ ജനങ്ങളോടുള്ള അവഹോളനമെന്ന് ചെന്നിത്തല. ഫോണ്‍കെണി വിവാദത്തില്‍ മന്ത്രി സ്ഥാനം രാജിവെച്ചൊഴിഞ്ഞ എ കെ ശശീന്ദ്രന് മന്ത്രി സ്ഥാനത്തേക്ക് തിരിച്ചു വരാന്‍ തടസമില്ലെന്ന മുഖ്യമന്ത്രിയുടെ...

സെക്രട്ടറിയേറ്റില്‍ മാധ്യമവിലക്ക്;  പിണറായി മോദിയെ അനുകരിക്കുന്നുവെന്ന് സുധീരന്‍

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകര്‍ക്ക് സെക്രട്ടറിയേറ്റിനുള്ളില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തിനെതിരെ ആഞ്ഞടിച്ച് മുന്‍ കെ.പി.സി.സി പ്രസിഡന്റെ വി.എം സുധീരന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ഈ നടപടി അങ്ങേയറ്റം ജനാധിപത്യവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയ സുധീരന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍...