Friday, June 5, 2026

വാഹന രജിസ്‌ട്രേഷന്‍ തട്ടിപ്പ്:ഫഹദ് ഫാസിലിനും അമലപോളിനുമെതിരായ കേസ് അവസാനിപ്പിച്ചു

തിരു:പുതുച്ചേരിയില്‍ വ്യാജ വിലാസത്തില്‍ വാഹന രജിസ്ട്രേഷന്‍ നടത്തിയ ചലചിത്ര താരങ്ങളായ ഫഹദ് ഫാസിലിനും അമല പോളിനുമെതിരായ കേസ് ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസില്‍ ഫഹദ് ഫാസില്‍ പിഴയടച്ചിരുന്നു.അമലാപോള്‍ പുതുച്ചേരിയില്‍ വ്യാജമേല്‍വിലാസത്തിലാണ്...

പ്രവാസി വ്യവസായിയുടെ ആത്മഹത്യ:നാല് നഗരസഭാ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം:ആന്തൂരില്‍ പ്രവാസി വ്യാവസായി ആത്മഹത്യ ചെയ്ത സംഭവത്തില്‍ നാല് നഗരസഭാ ഉദ്യോഗസ്ഥരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.നഗരസഭ സെക്രട്ടറി കെ.എം.ഗിരീഷ്, അസിസ്റ്റന്‍ഡ് എന്‍ജിനീയര്‍ കെ.കലേഷ്, ഓവര്‍സിയര്‍മാരായ ടി.എ.അഗസ്റ്റിന്‍,ബി.സുധീര്‍ എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍.തദ്ദേശഭരണ...

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി:യുവതീ പ്രവേശന വിധിയെത്തുടര്‍ന്ന് ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഇവരില്‍ ഭൂരിഭാഗവും ആന്ധ്രാ ഗോവ,തമിഴ്‌നാട് സ്വദേശികളാണ്. യുവതികളുടെ പേരുവിവരങ്ങളും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.പേരും ആധാര്‍ കാര്‍ഡുമടക്കമുള്ള വിശദവിവരങ്ങളടങ്ങിയ പട്ടികയാണ്...

യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത് വെട്ടിലായി പദ്മകുമാര്‍

തിരുവനന്തപുരം:ശബരിമല വിഷയത്തില്‍ നിലപാടുകള്‍ മാറ്റിക്കൊണ്ടേയിരിക്കുന്ന ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെ വെട്ടിലാക്കി പുതിയ വിവാദം.യുവമോര്‍ച്ച നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്തതാണ് സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കൂടിയായ പദ്മകുമാറിന് വിനയായത്.ആരെതിര്‍ത്താലും ശബരിമലയിലെ...

വേലി തന്നെ വിളവു തിന്നുന്നു:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് തന്നെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.വേലി തന്നെ വിളവു തിന്നുന്ന ഇത്തരം നീക്കങ്ങള്‍...

ബോളിവുഡ് നടി ഊര്‍മ്മിള മഡോന്ദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു;മുംബൈ നോര്‍ത്തില്‍ നിന്നും മല്‍സരിച്ചേക്കും

ദില്ലി:തൊണ്ണൂറുകളില്‍ ബോളിവുഡ് സിനിമയുടെ ഹരമായിരുന്ന നടി ഊര്‍മ്മിള മഡോന്ദ്കര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയശേഷമാണ് അവര്‍ കോണ്‍ഗ്രസ് അംഗത്വം...

ശബരിമലയില്‍ പോകാന്‍ ജാമ്യത്തില്‍ ഇളവ്:കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി:ശബരിമലയില്‍ പോകാന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്ന കെ സുരേന്ദ്രന്റെ അപേക്ഷ ഹൈക്കോടതി തള്ളി. ശബരിമലയില്‍ സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിക്ക് ഇളവ് നല്‍കാന്‍ ആകില്ലെന്ന് ജസ്റ്റിസ് രാജാ വിജയരാഘവന്‍ പറഞ്ഞു. മലകയറാന്‍ സുരേന്ദ്രനെ...

റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് കേന്ദ്രസര്‍ക്കാരിനോട് സുപ്രീം കോടതി

ന്യൂഡല്‍ഹി:റഫാല്‍ കരാറിന്റെ പൂര്‍ണ വിവരങ്ങള്‍ പുറത്തുവിടണമെന്ന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു.ഫ്രാന്‍സില്‍ നിന്നും വാങ്ങിയ വിമാനത്തിന്റെ വില, സാങ്കേതിക വിവരങ്ങള്‍,കരാറിലെ നടപടിക്രമങ്ങള്‍ തുടങ്ങിയവ കോടതിയെ അറിയിക്കണം.എന്നാല്‍ റഫാല്‍ ഇടപാടില്‍ സിബിഐ അന്വേഷണം വേണമെന്ന...

റഷ്യയ്ക്കു സമീപം കരിങ്കടലിലെ കപ്പല്‍ അപകടം:ആറ് ഇന്ത്യക്കാര്‍ മരിച്ചു;മലയാളി ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി

മോസ്‌കോ:റഷ്യക്കു സമീപം കെര്‍ഷ് കടലിടുക്കില്‍ ഉണ്ടായ കപ്പലപകടത്തില്‍ 6 ഇന്ത്യക്കാര്‍ മരിച്ചു.മലയാളിയായ ആശിഷ് അശോക് നായര്‍ ഉള്‍പ്പെടെ നാലുപേരെ രക്ഷപ്പെടുത്തി.ദ്രവീകൃത പ്രകൃതിവാതകം വഹിച്ചിരുന്ന വെനീസ്, മെയ്‌സ്‌ട്രോ എന്നീ ടാന്‍സാനിയന്‍ കപ്പലുകള്‍ക്കാണ് തീ പിടിച്ചത്....

വൃശ്ചികം 1 ന് മല ചവിട്ടാനെത്തും: തനിക്കൊപ്പം ആറ് യുവതികള്‍ക്കും സുരക്ഷവേണമെന്ന് തൃപ്തി ദേശായി; മുഖ്യമന്ത്രിക്ക് കത്ത്...

തിരുവനന്തപുരം:ശബരിമല ദര്‍ശനത്തിനെത്തുമെന്ന നിലപാടില്‍ ഉറച്ച ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി.വൃശ്ചികം ഒന്നിന് മല ചവിട്ടാനെത്തുന്ന തനിക്കും മറ്റ് ആറ് യുവതികള്‍ക്കും സുരക്ഷ ഒരുക്കണമെന്നാവശ്യപ്പെട്ട് തൃപ്തി ദേശായി മുഖ്യമന്ത്രി പിണറായി വിജയന് കത്ത്...