Thursday, November 28, 2024

മഴ ശക്തമാകുന്നു:തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതലൈനില്‍ തട്ടി ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതിലൈനില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു.നാലാഞ്ചിറ സ്വദേശി ജോര്‍ജ്കുട്ടിജോണ്‍ (74) ആണ് മരിച്ചത്.രാവിലെ പാല്‍ വാങ്ങാന്‍ പോയപ്പോഴായിരുന്നു അപകടം. തിരുവനന്തപുരത്ത് മഴ ശക്തമായി തുടരുകയാണ്.ജില്ലയിലെ മലയോരമേഖലകളായ വെള്ളറട,അമ്പൂരി എന്നിവിടങ്ങളില്‍...

കനത്ത മഴ:തിരുവനന്തപുരത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

തിരുവനന്തപുരം:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. നദീ തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജില്ലാ കളക്ടര്‍ ഡോ.കെ.വാസുകി അറിയിച്ചു.ഇന്നലെ...

ഇങ്ങനെയുമുണ്ട് മാതാപിതാക്കള്‍:കൊച്ചിയില്‍ അഞ്ചുവയസ്സുകാരിയെക്കൊണ്ട് സ്‌കൂട്ടര്‍ ഓടിപ്പിച്ച് പിതാവ്;വീഡിയോ ആര്‍ടിഒയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പിതാവിന്റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി

കൊച്ചി:റോഡപകടങ്ങളില്‍ ദിനംപ്രതിയെന്നോണം ജീവനുകള്‍ പൊലിയുമ്പോള്‍ അഞ്ചു വയസ്സുകാരിയായ മകളെക്കൊണ്ട് കൊച്ചിയിലെ തിരക്കുള്ള റോഡിലൂടെ സ്‌കൂട്ടര്‍ ഓടിപ്പിച്ചിരിക്കുകയാണ് വിവേകമില്ലാത്ത ഒരു പിതാവ്.കുട്ടി സ്‌കൂട്ടര്‍ ഓടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ പിതാവ് ഷിബു ഫ്രാന്‍സിസിന്റെ ലൈസന്‍സ്...

ഇനി ശ്രീധരന്‍ പിള്ള നയിക്കും:ബിജെപി സംസ്ഥാന അധ്യക്ഷനായി ഇത് രണ്ടാമൂഴം

ന്യൂഡല്‍ഹി:പി.എസ്.ശ്രീധരന്‍പിള്ള ഇനി കേരളത്തിലെ ബിജെപിയെ നയിക്കും. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് സംസ്ഥാന അധ്യക്ഷനായി ശ്രീധരന്‍പിള്ളയെ പ്രഖ്യാപിച്ചത്.2003- 2006 കാലത്ത് സംസ്ഥാന അധ്യക്ഷ പദവി വഹിച്ചിരുന്ന ശ്രീധരന്‍പിള്ളയ്ക്ക് ഇത് രണ്ടാമൂഴമാണ്.വി മുരളീധരന്‍ എംപിക്ക്...

പി എസ് ശ്രീധരൻ പിള്ള കേരള ബി ജെ പി അധ്യക്ഷൻ.

നിയമനം പ്രഖ്യാപിച്ചത് അഖിലേന്ത്യാ അധ്യക്ഷൻ അമിത് ഷാ. കുമ്മനത്തെ മിസോറാം ഗവർണ്ണറായി നിയമിച്ചത് മുതൽ നാഥനില്ലാത്ത അവസ്ഥയിലായിരിന്നു ബി ജെ പി കേരളഘടകം. നേതാക്കളുടെ പടലപിണക്കങ്ങളിൽ വലയുന്ന ബി ജെ പിയിൽ ഗ്രൂപ്പിസം...

കരുണാനിധിയുടെ ആരോഗ്യനില ഗുരുതരമായിത്തുടരുന്നു;ആശുപത്രിക്കു മുമ്പില്‍ സംഘര്‍ഷം;ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ പോലീസ് ലാത്തിവീശി

ചെന്നൈ:ഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ കരുണാനിധിയുടെ നില ഗുരുതരമായി തുടരുകയാണ്.അതേസമയം കാവേരി ആശുപത്രിക്കുമുമ്പില്‍ തടിച്ചുകൂടിയ ഡിഎംകെ പ്രവര്‍ത്തകരെ ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി.ഒടുവില്‍ പോലീസ് ലാത്തിവീശിയാണ് പ്രവര്‍ത്തകരെ നിയന്ത്രിച്ചത്.ഇപ്പോഴും ആശുപത്രിക്കുമുമ്പില്‍ പ്രവര്‍ത്തകരുടെ...

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു;ഇപ്പോള്‍ 2393.16 അടി;രണ്ട് അടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും

ഇടുക്കി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2393.16 അടിയായി.ഇനി രണ്ടടികൂടി ഉയര്‍ന്നാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമെന്ന് വൈദ്യുതി ബോര്‍ഡ് അറിയിച്ചു.ഡാം തുറക്കാന്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്താന്‍ കാത്തിരിക്കില്ലെന്ന് ഉന്നതതലയോഗത്തില്‍ വൈദ്യുത മന്ത്രി എംഎം മണി പറഞ്ഞു.2403...

കുട്ടിയെ ചട്ടുകം കൊണ്ടു പൊള്ളിച്ച രണ്ടാനമ്മയുടെ ക്രൂരത പുറത്തറിയിച്ച അധ്യാപികയെ പുറത്താക്കി

കൊല്ലം:കരുനാഗപ്പള്ളിയില്‍ ബാലികയോട് രണ്ടാനമ്മ കാണിച്ച ക്രൂരത പുറത്തറിയിച്ച അധ്യാപികയെ സ്‌കൂള്‍ അധികൃതര്‍ പുറത്താക്കി.സ്‌കൂളിന്റെ പേര് കളങ്കപ്പെടുത്തിയെന്നാരോപിച്ചാണ് കരുനാഗപ്പള്ളി എല്‍പിഎസ് സ്‌കൂളിലെ താല്‍ക്കാലിക അധ്യാപികയായ ശ്രീജയെ പുറത്താക്കിയത്.കുട്ടിയെ നിരന്തരമായി പീഡിപ്പിക്കുകയും ചട്ടുകം വച്ച് ശരീരം...

കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു

ചെന്നൈ:തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി എം.കരുണാനിധിയുടെ ആരോഗ്യ നില മാറ്റമില്ലാതെ തുടരുന്നു.നേരത്തേ രോഗം വഷളായതിനെത്തുടര്‍ന്ന് കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന കരുണാനിധിയെ ഗോപാലപുരത്തെ വസതിയിലേക്ക് മാറ്റിയിരുന്നു.കടുത്ത പനിയും മൂത്രനാളിയില്‍ അണുബാധയുമുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.കാവേരി ആശുപത്രിയിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം...

അപൂര്‍വ്വ പ്രതിഭാസത്തിന് കാത്ത് ശാസ്ത്രലോകം:നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന്

വാഷിംഗ്ടണ്‍:ആ അത്യപൂര്‍വ്വക്കാഴ്ചയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ് ശാസ്ത്രലോകം.നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ഇന്ന് കാണാനാവും. പൂര്‍ണ്ണ ചന്ദ്രഗ്രഹണം ഒരു മണിക്കൂറും നാല്‍പ്പത്തിമൂന്ന് മിനുട്ടും നീണ്ടു നില്‍ക്കും.രാത്രി 10.42 ഓടെയായിരിക്കും ഇന്ത്യയില്‍ ഗ്രഹണം കാണാനാവുക.പുലര്‍ച്ചെ വരെ അദ്ഭുതക്കാഴ്ച...