Thursday, November 28, 2024

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍കോട്:മുന്‍മന്ത്രിയും മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ചെര്‍ക്കളം അബ്ദുള്ള (76) അന്തരിച്ചു.ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ചെര്‍ക്കളയിലുള്ള വസതിയില്‍ വച്ചായിരുന്നു അന്ത്യം.കബറടക്കം ഇന്ന് വൈകുന്നേരം ആറിന് ചെര്‍ക്കളം മുഹ്‌യിദ്ദീന്‍...

കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാ കമ്മീഷന്‍;വൈദികര്‍ക്കെതിരായ പീഡന കേസ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണം

ന്യൂഡല്‍ഹി:കുമ്പസാരം നിര്‍ത്തലാക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍.ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാശര്‍മ്മ പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രാലയത്തിനും കൈമാറി. വൈദികര്‍ കുമ്പസാരം ദുരുപയോഗം ചെയ്ത് സ്ത്രീകളെ ബ്ലാക്ക്മെയില്‍ ചെയ്യുന്നു.അതിനാല്‍ കുമ്പസാരം നിരോധിക്കണമെന്നാണ് വനിത...

കശ്മീര്‍ പ്രശ്നത്തില്‍ ചര്‍ച്ചയ്ക്ക് തയ്യാറെന്ന് ഇമ്‌റാന്‍ഖാന്‍;ഇന്ത്യന്‍ മാധ്യമങ്ങള്‍ തന്നെ വില്ലനായി ചിത്രീകരിച്ചു

ഇസ്ലാമാബാദ്:ഇന്ത്യയുമായി നല്ല ബന്ധം മുന്നോട്ട് കൊണ്ടുപോവണമെന്ന് ആഗ്രഹിക്കുന്ന വ്യക്തിയാണ് താനെന്ന് മുന്‍ ക്രിക്കറ്റ് താരവും തെഹ്രിക് ഇ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായ ഇമ്രാന്‍ ഖാന്‍.കശ്മീര്‍ പ്രശ്നം മേശയ്ക്കിരുവശവും ഇരുന്ന് ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ടതുണ്ട്.ഇന്ത്യ...

പട്ടിണിമൂലം ഒരു കുടുംബത്തിലെ മൂന്നു പെണ്‍കുട്ടികള്‍ മരിച്ചു;ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത് രാജ്യ തലസ്ഥാനത്ത്

ന്യൂഡല്‍ഹി:പട്ടിണി കിടന്ന് ഒരു കുടുംബത്തിലെ സഹോദരങ്ങളായ മൂന്നുപെണ്‍കുട്ടികള്‍ മരിച്ചു.ഭരിക്കുന്നവര്‍ വാഴുന്ന രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നതെന്ന വാര്‍ത്ത ഏവരെയും ഞെട്ടിക്കുന്നതാണ്.ജൂലായ് 23നാണ് സംഭവം നടന്നത്. കിഴക്കന്‍ ഡെല്‍ഹിയിലെ മണ്ഡേവാലിയില്‍ താമസിക്കുന്ന കുടുംബത്തിലെ എട്ടും നാലും...

ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു;മഴ തുടര്‍ന്നാല്‍ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത;സമീപത്തെ അയ്യപ്പന്‍ കോവിലിലെ ക്ഷേത്രം വെള്ളത്തിലായി

ചെറുതോണി:ഇടുക്കി അണക്കെട്ടിലെ ജലനിരപ്പുയരുന്ന സാഹചര്യത്തില്‍ അണക്കെട്ടിന്റെ ഷട്ടര്‍ തുറക്കാന്‍ സാധ്യത.ബുധനാഴ്ച ഡാമിലെ ജലനിരപ്പ് 2388.36 അടിയാണ്.15 അടി കൂടി വര്‍ധിച്ചാല്‍ ഷട്ടര്‍ തുറക്കും.2403 അടിയാണ് പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ തുടരുന്ന...

പാകിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍ പ്രധാനമന്ത്രി പദത്തിലേക്ക്:ഇമ്രാന്റെ തെഹ്‌രീഖ് ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 118 സീറ്റ്;നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി...

ഇസ്ലാമാബാദ്:ഇമ്രാന്‍ഖാന്‍ പാകിസ്താന്‍ പ്രധാനമന്ത്രി പദത്തിലേക്ക്.ഇമ്രാന്‍ ഖാന്റെ തെഹ്‌രിക്-ഇ ഇന്‍സാഫ് പാര്‍ട്ടിയ്ക്ക് 272ല്‍ 118 സീറ്റ് ലഭിച്ചു.നവാസ് ഷെരീഫിന്റെ പിഎംഎല്‍ പാര്‍ട്ടി 60 സീറ്റുമായി രണ്ടാം സ്ഥാനത്താണ്.ബിലാവല്‍ ഭൂട്ടോയുടെ പിപിപി 35 സീറ്റുമായി മൂന്നാമതും...

വേലി തന്നെ വിളവു തിന്നുന്നു:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം:പൊലീസ് മനുഷ്യാവകാശ ലംഘകരായി മാറുന്നത് അംഗീകരിക്കനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം ഉറപ്പുവരുത്തേണ്ട പൊലീസ് തന്നെ ജനങ്ങളുടെ അവകാശങ്ങള്‍ ലംഘിക്കുന്ന വാര്‍ത്തകളാണ് വരുന്നത്.വേലി തന്നെ വിളവു തിന്നുന്ന ഇത്തരം നീക്കങ്ങള്‍...

വൈക്കത്ത് കരിയാറില്‍ വള്ളം മറിഞ്ഞു കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഡ്രൈവര്‍ ബിപിന്റെ മൃതദേഹവും കണ്ടെടുത്തു

കോട്ടയം:വെള്ളപ്പൊക്ക ദുരിതം റിപ്പോര്‍ട്ട് ചെയ്യാന്‍ പോയ മാതൃഭൂമി ന്യൂസ് സംഘത്തിന്റെ വള്ളം മറിഞ്ഞ് കാണാതായ ഡ്രൈവര്‍ ബിപിന്റെ മൃതദേഹം കണ്ടെടുത്തു. വൈകുന്നേരം ഏഴുമണിയോടെ അപകടം നടന്നതിന് മുന്നൂറു മീറ്റര്‍ അകലെനിന്നാണ് ബിപിന്റെ മൃതദേഹം കണ്ടെത്തിയത്.സ്ഥലത്തെത്തിയ...

വൈക്കം കരിയാറില്‍ കാണാതായ മാതൃഭൂമി ന്യൂസ് സംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:വൈക്കം കരിയാറില്‍ വെള്ളപ്പൊക്കദുരിതം റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ വള്ളം മറിഞ്ഞ് കാണാതായ മാതൃഭൂമി വാര്‍ത്താസംഘത്തിലെ ഒരാളുടെ മൃതദേഹം കണ്ടെത്തി.പ്രാദേശിക ലേഖകന്‍ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.കടുത്തുരുത്തി പൂഴിക്കോല്‍ സ്വദേശിയാണ് സജി.ഒപ്പം കാണാതായ തിരുവല്ല ബ്യൂറോയിലെ ഡ്രൈവര്‍...

കോഴിക്കോട് രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗെല്ലെ ബാധിച്ചല്ലെന്ന് സ്ഥിരീകരണം

കോഴിക്കോട്:നിപ്പയ്ക്ക് ശേഷം കോഴിക്കോടിനെ ആശങ്കയിലാഴ്ത്തിയ ഷിഗല്ലെ ഭീതിക്ക് താല്‍കാലികാശ്വാസം.ഇരട്ടക്കുട്ടികളിലൊരാളായ രണ്ടു വയസുകാരന്‍ മരിച്ചത് ഷിഗല്ലെ ബാക്ടീരിയ ബാധിച്ചല്ലെന്ന് റിപ്പോര്‍ട്ട്.പുതുപ്പാടി സ്വദേശി ഹര്‍ഷാദിന്റെ മകന്‍ സിയാനാണു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ മരിച്ചത്.രോഗലക്ഷണങ്ങള്‍...