Thursday, November 28, 2024

ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്, സംസ്ഥാനത്ത് വ്യാപക നാശനഷ്ടങ്ങള്‍

തിരുവനന്തപുരം: കനത്ത മഴയ്ക്ക് പിന്നാലെ കേരളത്തില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഓഖി ചുഴലിക്കാറ്റ് കേരളതീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയ്ക്കാണ് ചുഴലിക്കാറ്റ് രൂപപ്പെട്ടത്. മണിക്കൂറില്‍ 75കിലോമീറ്ററോളമാണ് കാറ്റിന്റെ വേഗത....

ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ പ്രകോപനം

പ്യോഗ്യംഗ്: പുതിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ച് ഉത്തരകൊറിയയുടെ വെല്ലുവിളി. ചൊവ്വാഴ്ച അര്‍ധരാത്രി ഉത്തരകൊറിയന്‍ തലസ്ഥാനമായ പ്യോഗ്യംഗില്‍ നിന്ന് വിക്ഷേപിച്ച മിസൈല്‍ 50 മിനിറ്റ് സഞ്ചരിച്ച ശേഷം ജപ്പാന്‍ കടലില്‍ പതിച്ചതായാണ് റിപ്പോര്‍ട്ട്....

മാഗിക്ക് വീണ്ടും കഷ്ടകാലം, 45 ലക്ഷം രൂപ പിഴ, ലാബ് ടെസ്റ്റില്‍ പരാജയപ്പെട്ടെന്ന് ജില്ലാ ഭരണകൂടം

ലക്നൗ: ലാബ് പരിശോധനയില്‍ വീണ്ടും പരാജയപ്പെട്ട മാഗി ന്യൂഡില്‍സിന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ 45 ലക്ഷം രൂപ പിഴ ചുമത്തി. ഉത്തര്‍പ്രദേശിലെ ഷഹ്ജഹാന്‍പൂര്‍ ജില്ലാ ഭരണകൂടമാണ് മാഗിയെ പരിശോധനയ്ക്ക് വിധേയമാക്കിയത്. ലാബില്‍ മാഗി പരിശോധനയ്ക്ക്...

മധ്യപ്രദേശിലെ സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പറയേണ്ടത് ‘ജയ് ഹിന്ദ്’, വിചിത്ര തീരുമാനവുമായി വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളില്‍ ഹാജര്‍ വിളിക്കുമ്പോള്‍ പ്രസന്റ് എന്നുപറയുന്നതിന് പകരം ജയ്ഹിന്ദ് എന്നുവിളിക്കണമെന്ന് മധ്യപ്രദേശ് ഗവണ്‍മെന്റിന്റെ ഉത്തരവ്. അടുത്ത ദിവസം മുതല്‍ ഈ രീതി സ്‌കൂളുകളില്‍ നടപ്പിലാകും. മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി വിജയ് ഷായാണ് ഇത്തരത്തിലൊരു...

കൊച്ചിയില്‍ വിദ്യാര്‍ഥികളെ കുത്തിപരിക്കേല്‍പ്പിച്ച ബസ് ജീവനക്കാരന്‍ പോലീസ് കസ്റ്റഡിയില്‍

കൊച്ചി: ബസില്‍ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് ജീവനക്കാരന്‍ വിദ്യാര്‍ഥികളെ കുത്തി പരിക്കേല്‍പ്പിച്ചു. കൊച്ചി മരട് ഐ ടി ഐയിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് സ്വകാര്യ ബസ് ജീവനക്കാരന്റെ കുത്തേറ്റത്. സംഭവത്തില്‍ അഞ്ച് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്....

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം ‘ഗുജറാത്ത് ഉത്തരം തേടുന്നു’, ക്യാംപെയിനുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് കോണ്‍ഗ്രസ്സിന് പുതുജീവന്‍ പകര്‍ന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ 'ഗുജറാത്ത് ഉത്തരം തേടുന്നു' സോഷ്യല്‍ മീഡിയ ക്യാംപെയിന്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഓരോ ദിവസവും ഓരോ ചോദ്യം എന്ന...

എം.എം. ഹസന്‍ അനുശോചിച്ചു

തിരുവനന്തപുരം: മുന്‍ മന്ത്രിയും പ്രമുഖ സിപിഎം നേതാവുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തില്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍ അനുശോചിച്ചു. മികച്ച പാര്‍ലമെന്റേറിയനും പ്രഗത്ഭനായ ഭരണാധികാരി യുമായിരുന്ന ഇ.ചന്ദ്രശേഖരന്‍ നായരുടെ നിര്യാണത്തിലൂടെ ആദര്‍ശധീരനായ രാഷ്ട്രീയ നേതാവിനെയാണ് നമുക്ക്...

ഭക്ഷ്യവകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്ത് വിലക്കയറ്റം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന്: എം.എം.ഹസന്‍

തിരുവനന്തപുരം: ഭക്ഷ്യവകുപ്പ് അടിയന്തരമായി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്നും വിലക്കയറ്റം നിയന്ത്രിക്കാന്‍ യുദ്ധകാലടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. രൂക്ഷമായ വിലക്കയറ്റം നിയന്ത്രിക്കുന്നതിലും പൊതുവിതരണ സമ്പ്രദായം ശക്തിപ്പെടുത്തുന്നതിലും ഭക്ഷ്യവകുപ്പ് ദയനീയമായി പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേരള ചരിത്രത്തിലാദ്യമാണ്...

ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

തൃശൂര്‍: ചാലക്കുടിയില്‍ റിയല്‍ എസ്റ്റേറ്റ് ബ്രോക്കര്‍ രാജീവ് കൊല്ലപ്പെട്ട കേസില്‍ അഭിഭാഷകന്‍ സി.പി. ഉദയഭാനുവിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കേസില്‍ ഏഴാം പ്രതിയാണ് ഉദയഭാനു. കൂട്ടുപ്രതികളായ ആറു പേരും റിമാന്‍ഡില്‍ തുടരുകയാണ്. സി.പി. ഉദയഭാനുവിനെതിരെയുള്ളത്...

മുന്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍മന്ത്രിയും കമ്യൂണിസ്റ്റ് നേതാവുമായ ഇ ചന്ദ്രശേഖരന്‍ നായര്‍(89) അന്തരിച്ചു. അതീവ ഗുരുതരാവസ്ഥയില്‍ ശ്രീചിത്ര മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആശുപത്രിയില്‍ വച്ചാണ് ഇന്നുച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് അന്ത്യം. സിപിഐ അംഗമായിരുന്ന അദ്ദേഹം...