Tuesday, November 26, 2024

ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി രണ്ട് വര്‍ഷമായി ചുരുക്കുന്നതടക്കമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ കൊണ്ടുവന്ന ദേവസ്വം ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ അംഗീകാരം നല്‍കി. ഇന്നലെ കൂടുതല്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി...

ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയുടെ പരാമര്‍ശങ്ങള്‍ക്കെതിരെ എം.സി.ജോസഫൈന്‍ രംഗത്ത്

തിരുവനന്തപുരം: ദേശീയ വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അദ്ധ്യക്ഷ എം.സി.ജോസഫൈന്‍ രംഗത്ത്. മതംമാറി വിവാഹം കഴിച്ച അഖില എന്ന ഹാദിയയെ സന്ദര്‍ശിച്ച ശേഷം ഹാദിയ സുരക്ഷിതയും സന്തോഷവതിയുമാണെന്ന രേഖാശര്‍മയുടെ...

ചൈനയ്ക്ക് വെല്ലുവിളിയുമായി ഇന്ത്യയും യുഎസും ഉള്‍പ്പെട്ട ചതുര്‍രാഷ്ട്ര സഖ്യം

മനില: ഇന്ത്യ-പസഫിക് മേഖലയിലെ ചൈനയുടെ കടന്നുകയറ്റത്തിന് പരോക്ഷമായ മുന്നറിയിപ്പു നല്‍കി സുപ്രധാന ചതുര്‍രാഷ്ട്ര സഖ്യത്തിന് ഇന്ന് ഔദ്യോഗിക തുടക്കം.  ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളാണു മേഖലയുടെ സുരക്ഷയ്ക്കും സ്വാതന്ത്ര്യത്തിനുമായി ഒരുമിക്കുന്നത്. ദക്ഷിണ...

ഇന്ത്യ ആസിയാന്‍ ഉച്ചകോടി ഇന്ന് മനിലയില്‍

ഫിലിപ്പിന്‍സ്: ഇന്ത്യ ആസിയാന്‍ ഉച്ചകോടി ഇന്ന് ഫിലിപ്പിന്‍സ് തലസ്ഥാനമായ മനിലയില്‍ നടക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉച്ചകോടിയില്‍ പാക് അധീന കശ്മീരിലെ ചൈനയുടെ റോഡ് നിര്‍മ്മാണം ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ഉന്നയിക്കും. ആസിയാന്‍ രാഷ്ട്രതലവന്‍മാരെ മോദി...

ഗോവ രാജ്യാന്തര ചലച്ചിത്ര മേളയുടെ ജൂറി അധ്യക്ഷസ്ഥാനം സുജോയ് ഘോഷ് രാജിവച്ചു

ന്യൂഡല്‍ഹി: 48ാമത് ഗോവ രാജ്യാന്തര ചലച്ചിത്ര മേളയില്‍ നിന്നും എസ് ദുര്‍ഗ, ന്യൂഡ് എന്നീ സിനിമകള്‍ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് ജൂറി അധ്യക്ഷസ്ഥാനം സംവിധായകന്‍ സുജോയ് ഘോഷ് രാജിവച്ചു. ഇന്ത്യന്‍ പനോരമ വിഭാഗത്തിലേക്ക് ജൂറി തിരഞ്ഞെടുത്ത...

ശബരിമലയെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശബരിമലയെ ദേശീയ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങളും ഏകോപനവും വിലയിരുത്താന്‍ വിളിച്ചുചേര്‍ത്ത ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടേയും...

തോമസ് ചാണ്ടിക്കെതിരെ പരിഹാസവുമായി ജി. സുധാകരന്‍

കോഴിക്കോട്: കായല്‍ക്കയ്യേറ്റ വിവാദത്തില്‍ പെട്ടിരിക്കുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയെ പരിഹസിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ രംഗത്തെത്തി. അലക്കുംവരെ വിഴുപ്പ് ചുമന്നല്ലേ പറ്റൂ, വഴിയില്‍ കളയാനാവില്ലല്ലോ എന്ന് സുധാകരന്‍ പറഞ്ഞു. തോമസ്...

തോമസ് ചാണ്ടി അകത്തോ പുറത്തോ? വിധി ഇന്നറിയാം

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടിക്ക് ഇന്ന് നിര്‍ണ്ണായക ദിനം. മന്ത്രി രാജിവച്ചില്ലെങ്കില്‍ പിടിച്ച് പുറത്താക്കേണ്ടി വരുമെന്ന് വിഎസ് അച്യുതാനന്ദനും രാജിവെക്കണമെന്ന് പന്ന്യന്‍ രവീന്ദ്രനും തുറന്ന് പറഞ്ഞിരുന്നു. ഇന്ന്...

പൊതുജനങ്ങള്‍ക്ക് പാസില്ല; ചലച്ചിത്രമേള കോടതി കയറും

നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: കേരളത്തിലെ സിനിമാ ആരാധകര്‍ ഉല്‍സവമായി കൊണ്ടാടുന്ന അന്താരാഷ്ട്ര ചലച്ചിത്രമേള കോടതി കയറുന്നു. തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടുമുതല്‍ ആരംഭിക്കുന്ന ചലച്ചിത്രമേള കാണുന്നതിന് പൊതുജനങ്ങള്‍ക്ക് അവസരം നിഷേധിച്ച നടപടിയാണ് നിയമനടപടിയിലേക്ക് നീങ്ങുന്നത്....

പുതുവൈപ്പ് സമരം: ജനങ്ങളുടെ ആശങ്കകള്‍ ന്യായമെന്ന് വിദഗ്ധസമിതി

കൊച്ചി: പുതുവെപ്പ് സമരത്തില്‍ ജനങ്ങളുടെ ആശങ്കള്‍ ന്യായമെന്ന് സര്‍ക്കാര്‍ നിയോഗിച്ച വിദഗ്ദസമിതി പറഞ്ഞു. ഇത് സംബദ്ധിച്ച് സര്‍ക്കാര്‍ നിയോഗിച്ച സമിതി ഹരിത ട്രൈബ്യൂണലില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഐഒസി അനുമതി നല്‍കിയപ്പോഴുളള ചട്ടങ്ങള്‍ പാലിച്ചിട്ടില്ലെന്നും...