Tuesday, November 26, 2024

വിമാനം തട്ടിക്കൊണ്ടുപോകുമെന്ന് ഭീഷണി: കൊച്ചിയില്‍ യാത്രക്കാരന്‍ പോലീസ് പിടിയില്‍

കൊച്ചി: വിമാനം തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുമായി മൊബൈല്‍ ഫോണില്‍ വിമാനത്തിന്റെ ദൃശ്യം ചിത്രീകരിച്ചയാള്‍ നെടുമ്പാശേരിയില്‍ പിടിയിലായി. തൃശ്ശൂര്‍ സ്വദേശി ക്ലിന്‍സ് വര്‍ഗീസ് ആണ് നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. കൊച്ചിയില്‍ നിന്ന് മുംബൈയിലേക്കുള്ള ജെറ്റ് എയര്‍വെയ്സിലായിരുന്നു സംഭവം....

ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച ഓര്‍ഡിനന്‍സ്: വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയുടെ കാലാവധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ തയ്യാറാക്കിയ ഓര്‍ഡിനന്‍സില്‍ വിശദീകരണം തേടി ഗവര്‍ണര്‍ പി സദാശിവം. ബോര്‍ഡിന്റെ കാലാവധി രണ്ടുവര്‍ഷമായി വെട്ടിക്കുറച്ചതിന്റെ അടിയന്തര പ്രാധാന്യം വ്യക്തമാക്കാനാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്....

കൊല്ലത്ത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ: സ്‌കൂള്‍ അധ്യാപികമാര്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി

കൊച്ചി: കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഗൗരി നേഘ മരിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട അധ്യാപികമാര്‍ മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി. കീഴടങ്ങിയ ശേഷം അധ്യാപികമാര്‍ക്ക് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിക്കണമെന്നും...

മണ്ഡലകാലം മുന്നൊരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍: തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി ശബരിമല തീര്‍ത്ഥാടകര്‍ തിരിച്ചറിയല്‍ കാര്‍ഡുകള്‍ കൈയില്‍ കരുതണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമല തീര്‍ത്ഥാടനം ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുകയാണ്...

യൂത്ത് കോണ്‍ഗ്രസിന്റെ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഉള്‍പ്പെട്ട ഗതാഗത മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. മാര്‍ച്ച് തടയാനായി പോലീസ് സ്ഥാപിച്ച ബാരിക്കേഡ് പ്രവര്‍ത്തകര്‍...

അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമെന്ന് പ്രകാശ് രാജ്

  ബെംഗലുരു: അഭിനേതാക്കള്‍ രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുന്നത് ദുരന്തമാണെന്ന് ദേശീയ അവാര്‍ഡ് ജേതാവും നടനുമായ പ്രകാശ് രാജ്. പ്രശസ്തരാണെന്ന ഒരേ ഒരു കാരണമാണ് ഇവര്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുന്നതിനായി കാണുന്നത്. കമല്‍ ഹാസന്‍, രജനികാന്ത്, പവന്‍ കല്യാണ്‍,...

കനത്തമഴയ്ക്ക് സാധ്യത: തമിഴ് നാട്ടില്‍ മൂന്ന് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ചെന്നൈ: കനത്ത മഴ ഉണ്ടാകുമെന്ന കാലാവസ്ഥാ പ്രവചനത്തെ തുടര്‍ന്ന് ചെന്നൈയുള്‍പ്പെടെ മൂന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നീ ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി നല്‍കിയത്....

ഭാരതസംസ്‌കാരം ഇനി നവോദയ, കേന്ദ്രീയ വിദ്യാലയങ്ങളില്‍ പരീക്ഷാവിഷയം…

ന്യൂഡല്‍ഹി: ഭാരത സംസ്‌കാരത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് എത്രത്തോളം അവഗാഹമുണ്ടെന്ന് കണ്ടെത്താന്‍ പ്രണവ് പാണ്ഡ്യെ അധ്യക്ഷനായ സംഘടനയുടെ പരീക്ഷ. ഹരിദ്വാര്‍ ആസ്ഥാനമായ 'ഓള്‍ വേള്‍ഡ് ഗായത്രി പരിവാര്‍ ആന്‍ഡ് ദേവ്' എന്ന സംഘടനയാണ് പരീക്ഷയ്ക്കുപിന്നില്‍. ജവഹര്‍...

ഇറാഖ്- ഇറാന്‍ അതിര്‍ത്തിയില്‍ ഭൂചലനം: മരണം 135 കടന്നു

ബാഗ്ദാദ്: ഇറാന്‍-ഇറാഖ് അതിര്‍ത്തിയിലുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 135 ആയി. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഹലാബ്ജയില്‍നിന്നും 30 കിലോമീറ്റര്‍ മാറിയാണെന്ന് കണ്ടെത്തി . ഞായറാഴ്ച്ച രാത്രി 9.20നാണ് ഭൂകമ്പമുണ്ടായത്. 7.6 തീവ്രത രേഖപ്പെടുത്തിയ ശക്തമായ...

അഭ്യൂഹങ്ങളുടെ പകല്‍; തോമസ് ചാണ്ടിക്ക് ‘കറുത്ത ഞായര്‍’

നിസാര്‍ മുഹമ്മദ് തിരുവനന്തപുരം: നിയമസഭയില്‍ പ്രഖ്യാപിച്ചത് പോലെ മന്ത്രിസ്ഥാനവും എം.എല്‍.എ സ്ഥാനവും രാജിവെച്ച് തോമസ് ചാണ്ടി വീട്ടിലിരിക്കുമോ?. അതോ കായലും ഭൂമിയും കയ്യേറിയ മന്ത്രിക്ക് അറബിക്കടല്‍ കൂടി മണ്ണിട്ടു നികത്താനുള്ള അവസരം ലഭിക്കുമോ?....