Monday, November 25, 2024

നിരോധനത്തിന്റെ ഒന്നാം വാര്‍ഷികം: കരിദിനം കൊണ്ടാടാന്‍ കോണ്‍ഗ്രസ്

തിരുവനന്തപുരം: നോട്ട് നിരോധനത്തിന്റെ ഒന്നാംവാര്‍ഷിക ദിനമായ ഇന്ന് കോണ്‍ഗ്രസ് കരിദിനമായി ആചരിക്കും. ഇടതുപക്ഷ പാര്‍ടികള്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. പ്രതിഷേധങ്ങള്‍ക്ക് മറുപടിയായി ബി.ജെ.പിയുടെ പ്രചരണ പരിപാടികളും ഇന്ന് നടക്കും. സാമ്പത്തിക രംഗത്ത് മിന്നലാക്രമണമായി മാറിയ...

കേരളത്തില്‍ നടക്കുന്നത് ഏകാധിപത്യ ഭരണം: എം.എം.ഹസന്‍

തിരുവനന്തപുരം: കേരളത്തില്‍ ഏകാധിപത്യ ഭരണമാണ് നടക്കുന്നതെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍. മാനേജ്മെന്റിന്റെ കെടുകാര്യസ്ഥതയ്ക്കും സ്വജനപക്ഷപാത ശൈലിക്കുമെതിരേ ഐ.എന്‍.ടി.യു.സി കേരള വാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ദ്വിദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു...

തോമസ് ചാണ്ടി വിഷയത്തില്‍ നിലപാട് മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ടെന്ന് റവന്യൂമന്ത്രി

തിരുവനന്തപുരം: ഗതാഗതമന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങളില്‍ തന്റെ തീരുമാനം മുഖ്യമന്ത്രിയെ രേഖാമൂലം അറിയിച്ചിട്ടുണ്ടെന്ന് റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ വെളിപ്പെടുത്തി. മുഖ്യമന്ത്രി റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളുമെന്നും മന്ത്രി പറഞ്ഞു. എല്ലാ കാര്യങ്ങളിലും...

പാര്‍ത്ഥസാരഥി ക്ഷേത്രം ഏറ്റെടുക്കല്‍: നാളെ തൃശ്ശൂരില്‍ ഹര്‍ത്താല്‍

തൃശൂര്‍: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തതില്‍ പ്രതിഷേധിച്ച് നാളെ തൃശൂര്‍ ജില്ലയില്‍ ഹിന്ദു ഐക്യവേദി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. ഇന്ന് പുലര്‍ച്ചെയോടെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് അധികൃതര്‍ എത്തി പാര്‍ത്ഥസാരഥി...

രാഷ്ട്രീയത്തിലേക്ക് ഇപ്പോഴില്ല, ജനങ്ങളോടടുത്ത് നില്‍ക്കാന്‍ മയ്യം വിസിലുമായി കമല്‍ഹാസന്‍ പിറന്നാള്‍ ദിനത്തില്‍

ചെന്നൈ: പിറന്നാള്‍ ദിനത്തില്‍ പുതിയ പാര്‍ട്ടിയുമായി തമിഴ് രാഷ്ട്രീയത്തിലേക്ക് കമല്‍ഹാസന്‍ എത്തുമെന്ന അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലത്തേക്ക് അന്ത്യം. രാഷ്ട്രീയ പ്രവേശനം ഇപ്പോള്‍ പ്രഖ്യാപിക്കുന്നില്ലെന്ന് വ്യക്തമാക്കിയ നടന്‍ കമല്‍ഹാസന്‍, തന്റെ 63-ാം പിറന്നാള്‍ ദിനത്തില്‍ ജനങ്ങളുമായി...

തോമസ് ചാണ്ടി മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ദുരൂഹതയെന്ന് വിഎം സുധീരന്‍

കോഴിക്കോട്: ഗതാഗത മന്ത്രി തോമസ് ചാണ്ടി ഭൂമി കൈയേറ്റം നടത്തിയെന്ന് കളക്ടര്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും അദ്ദേഹം മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ ദുരൂഹതയുണ്ടെന്ന് മുന്‍ കെ പി സി സി പ്രസിഡന്റ് വിഎം സുധീരന്‍....

കശ്മീരില്‍ ഏറ്റുമുട്ടല്‍: മൂന്ന് ഭീകരരെ വധിച്ചു

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലില്‍ ജയ്ഷെ ഇ മുഹമ്മദ് നേതാവ് മൗലാന മസൂദ് അസറിന്റെ അനന്തരവനടക്കം മൂന്ന് ഭീകരരെ സൈന്യം വധിച്ചു. സംഘര്‍ഷത്തില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. പുല്‍വാമ ജില്ലയിലാണ് സംഭവം. ഇന്നലെ...

തോമസ് ചാണ്ടിയുടെ കേസില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി; കേസ് ഇനി പുതിയ ബെഞ്ചിന്

കൊച്ചി: കായല്‍ കയ്യേറ്റ വിവാദത്തില്‍ കഴിയുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരേയുള്ള കേസ് പരിഗണിക്കുന്നതില്‍ നിന്ന് ഹൈക്കോടതി ബെഞ്ച് പിന്‍മാറി. ആക്ടിംഗ് ചീഫ് ജസ്റ്റീസ് ആന്റണി ഡൊമിനിക്കിന്റെ നേതൃത്വത്തിലുള്ള ഡിവിഷന്‍ ബെഞ്ചാണ് തോമസ്...

പറമ്പിക്കുളം-ആളിയാര്‍ കരാര്‍:കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം

ന്യൂഡല്‍ഹി: പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുള്ള വെള്ളം 2012-13 വര്‍ഷത്തില്‍ തമിഴ്നാട് അനുവദിക്കാത്തതിനെ ചോദ്യം ചെയ്ത് കേരളം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി തീരുമാനം. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ ലംഘനത്തിന് തമിഴ്നാട് 106 കോടി രൂപ...

കേരളത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ശ്രമിച്ചതെന്ന് എംസി ജോസഫൈന്‍

കൊച്ചി: കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന ദേശീയ വനിതാകമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മയുടെ പ്രസ്താവനയ്ക്കെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ രംഗത്ത്. സംസ്ഥാനത്തെ ദേശീയ തലത്തില്‍ ഇകഴ്ത്തി കാണിക്കാനാണ് ദേശീയ...