നവ ഇന്ത്യക്ക് ന്യൂ ഇന്ത്യ@2022 പദ്ധതിയുമായി നീതി ആയോഗ്
ന്യൂഡല്‍ഹി: 2022 ഓടെ പട്ടിണിരഹിത, അഴിമതിമുക്ത, മാലിന്യരഹിത, തീവ്രവാദമോ, ജാതീയതയോ വര്‍ഗീയതയോ ഇല്ലാത്ത നവ ഇന്ത്യയ്ക്കായി കര്‍മ്മ പദ്ധതിയുമായി നീതി ആയോഗ്.
നീതി ആയോഗ് വൈസ് ചെയര്‍മാന്‍ രാജീവ് കുമാര്‍ കഴിഞ്ഞമാസം ഗവര്‍ണര്‍മാരുടെ സമ്മേളനത്തില്‍...
സിവില്‍ സര്‍വീസ് ഹൈടെക്ക് കോപ്പിയടി: കേരളത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: സിവില്‍ സര്‍വീസ് മെയിന്‍ പരീക്ഷയിലെ ഹൈടെക് കോപ്പിയടിയുമായി ബന്ധപ്പെട്ട് കേരളത്തില രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഹൈടെക് കോപ്പിയടിക്ക് ഐപിഎസ് ഉദ്യോഗസ്ഥനായ സഫീര്‍ കരീമിനെ സഹായിച്ച ജംഷാദ്, മുഹമ്മദ് ഷരീബ് ഖാന്‍ എന്നിവരെയാണു...
നോട്ട് നിരോധാനത്തിന്റെ ഒന്നാം വര്‍ഷം: നെട്ടോട്ടത്തിന്റെ ഒരു വര്‍ഷം
നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച് ഒരു വര്‍ഷമാകുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ടുവെച്ച ലക്ഷ്യങ്ങളില്‍ ഒന്നു പോലും പൂര്‍ണ്ണമായും നേടാനായില്ലെന്ന് മാത്രമല്ല ബുദ്ധിമുട്ടുകള്‍ ധാരാളമാണുതാനും. ബാങ്കുകളിലെത്തിയ സംശയകരമായ അക്കൗണ്ടുകളുടെ പരിശോധന പൂര്‍ത്തിയാക്കാന്‍ രണ്ടു വര്‍ഷത്തിലധികം വേണമെന്നാണ്...
മമതാ ബാനര്‍ജിയുടെ വലംകൈ ബിജെപിയിലേക്ക്
കോല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാപക നേതാക്കളിലൊരാളും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയ്യുമായിരുന്ന മുകുള്‍ റോയി ബിജെപിയില്‍ ചേര്‍ന്നു. കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സാന്നിധ്യത്തിലാണ് മുകുള്‍ റോയി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി...
മന്ത്രിയായി തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം തോമസ് ചാണ്ടിക്കില്ല: വിഎം സുധീരന്‍
കൊച്ചി: മന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന് മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. മന്ത്രി സ്ഥാനത്ത് തുടരാനുള്ള ധാര്‍മിക ഉത്തരവാദിത്തം തോമസ് ചാണ്ടിക്ക് നഷ്ടപ്പെട്ടുവെന്നും കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയന്‍ അദ്ദേഹത്തെ പുറത്താക്കണം....
മെഡിക്കല്‍ ഷോപ്പുകള്‍ വഴിയുള്ള മരുന്ന് വിതരണത്തിന് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗത്തിന്റെ കര്‍ശന നിയന്ത്രണം വരുന്നു
കോഴിക്കോട്: മയക്കുമരുന്നിന്റെ അംശമുള്ള മരുന്നുകള്‍ മെഡിക്കല്‍ ഷോപ്പുകള്‍ വഴി വിതരണം ചെയ്യുന്നതിന് സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിയന്ത്രണം കൊണ്ടുവരുന്നു. ഇത്തരം ഗുളികകള്‍ മയക്കുമരുന്നായി ഉപയോഗിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് പുതിയ സംവിധാനം. സംസ്ഥാന...
ലാവ്ലിന്‍ കേസില്‍ നടക്കുന്നത് ബിജെപി- സിപിഎം ഒത്തുകളി: ചെന്നിത്തല
കണ്ണൂര്‍: എസ്എന്‍സി ലാവ്ലിന്‍ കേസില്‍ പിണറായി വിജയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ അപ്പീല്‍ നല്‍കേണ്ടെന്ന സിബിഐ തീരുമാനം ബിജെപിയും സിപിഎമ്മും തമ്മിലുള്ള രഹസ്യധാരണയുടെ ഭാഗമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സിബിഐ അപ്പീല്‍ നല്‍കിയില്ലെങ്കിലും...
ജിഷ്ണു പ്രണോയ് കേസ്; സി.ബി.ഐ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി ജിഷ്ണു പ്രണോയിയുടെ മരണം സംബന്ധിച്ച കേസ് കൈമാറാനുളള വിജ്ഞാപനം ലഭിച്ചിട്ടില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ പറഞ്ഞത് തെറ്റിദ്ധാരണ പരത്തുന്നതാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. കേസ് സി.ബി.ഐക്ക് കൈമാറാനുളള...
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് ഗെയ്ല്‍
കോഴിക്കോട്: വാതക പൈപ്പ് ലൈന്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനങ്ങലും രാഷ്ട്രീയ പാര്‍ട്ടികളും രംഗത്ത് വന്നിട്ടും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കില്ലെന്ന് ഗെയ്ല്‍. പദ്ധതി നിര്‍ത്താന്‍ നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെങ്കില്‍ സര്‍ക്കാരോ മാനേജ്മെന്റോ നിര്‍ദേശം നല്‍കണമെന്നും...
കാറ്റലോണിയന്‍ പ്രസിഡന്റിന് സ്‌പെയിനിന്റെ അറസ്റ്റ് വാറന്റ്
മാഡ്രിഡ്: പിരിച്ചുവിടപ്പെട്ട മുന്‍ കറ്റാലന്‍ പ്രവിശ്യാ പ്രസിഡന്റ് കാര്‍ലെസ് പീജ്‌മോണ്ടിന് സ്പാനിഷ് ജഡ്ജി യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കാര്‍ലെസ്സിനെക്കൂടാതെ നാലു മാന്ത്രിമാര്‍ക്കെതിരെയും അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. ബെല്‍ജിയത്തിലേക്ക് കടന്ന അഞ്ചു കാറ്റലോണിയന്‍...