Sunday, November 24, 2024

താനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പ്രതികളെ അടിവസ്ത്രമിട്ട് ഗാനമേള നടത്തിച്ചു

താനൂര്‍: കസ്റ്റഡിയില്‍ എടുത്ത പ്രതികളെ അടിവസ്ത്രത്തില്‍ നിര്‍ത്തി പാട്ട് പാടിച്ച് വേറിട്ട ശിക്ഷ നല്‍കിയ താനൂര്‍ പോലീസ് വിവാദത്തില്‍. മലപ്പുറം ജില്ലയിലെ താനൂര്‍ സിഐ സ്‌റ്റേഷനിലാണ് സംഭവം. പൊതു നിരത്തില്‍ ശല്യമുണ്ടാക്കിയതിനെ തുടര്‍ന്ന്...

രാഹുല്‍ഗാന്ധി ബ്ലാക്ക് ബെല്‍റ്റ് തന്നെ, തെളിവായി ചിത്രങ്ങള്‍

ന്യൂഡല്‍ഹി: താന്‍ അക്കിടോ ബ്ലാക്ക് ബെല്‍റ്റുകാരനാണെന്നും ഇക്കാര്യം ജനങ്ങള്‍ക്ക് അറിയില്ലെന്നും താന്‍ ഇതുവരെ ആരോടും പറഞ്ഞിട്ടില്ലെന്നുമുള്ള കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗന്ധിയുടെ പ്രസ്താവനയായിരുന്നു കഴിഞ്ഞയാഴ്ച സാമൂഹ്യമാധ്യമങ്ങളിലെ പ്രധാന ചര്‍ച്ച. പ്രസ്താനവനയെ കളിയാക്കിയും വിമര്‍ശിച്ചും നിരവധി...

സംസ്ഥാനത്ത് ഇന്ന് കടയടപ്പ് സമരം

കൊച്ചി: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ വ്യാപാര ദ്രോഹ നടപടികള്‍ക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കടയടപ്പ് സമരം നടത്തുന്നു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ ആറു മണി മുതല്‍...

എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ സാഹിത്യപുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരം ഇത്തവണ കവി കെ സച്ചിദാനന്ദന്. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാളസാഹിത്യത്തിന് നല്‍കിയ സമഗ്രസംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌കാരം. കവി,...

സപ്ലൈകോ ‘ഭരിക്കുന്നത്’ സി.പി.ഐ നേതാവിന്റെ മകന്‍, അരി മുതലാളിക്ക് വേണ്ടി അഴിമതിക്ക് നീക്കം

തിരുവനന്തപുരം: അരി മൊത്തക്കച്ചവടക്കാരന് വേണ്ടി അഴിമതിക്ക് കളമൊരുക്കി രംഗത്തുവന്ന സി.പി.ഐ സംസ്ഥാന നേതാവിന്റെ മകന്‍ സപ്ലൈകോയുടെ 'ഭരണം' കൈക്കലാക്കി. നേരത്തെ വിജിലന്‍സ് കേസിലും സി.ബി.ഐ കേസിലും ഉള്‍പ്പെട്ടിട്ടുള്ള 'മുതലാളി'ക്ക് വേണ്ടിയാണ് നേതാവിന്റെ മകന്‍...

ന്യൂയോര്‍ക്കില്‍ ട്രക്ക് ഓടിച്ചുകയറ്റി ആക്രമണം, എട്ട് മരണം;

ന്യൂയോര്‍ക്ക്: കാല്‍നടയാത്രക്കാര്‍ക്ക് നേരെ ട്രക്ക് ഓടിച്ചു കയറ്റി ആക്രമണം. സംഭവത്തില്‍ എട്ടു പേര്‍ മരിച്ചു. 15 പേര്‍ക്ക് ആക്രമണത്തില്‍ ഗുരുതര പരിക്കേറ്റു. അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉസ്ബക്കിസ്ഥാനില്‍ നിന്നുള്ള 29 കാരനായ സേയ്ഫുളോ...

ഡോ: ജോര്‍ജ്ജ് ഓണക്കൂറിന് ഇന്ദിരാഗാന്ധി സാഹിത്യ പുരസ്‌കാരം

തിരുവനന്തപുരം: മുന്‍പ്രധാനമന്ത്രിയും കോണ്‍ഗ്രസ് അധ്യക്ഷയുമായിരുന്ന ഇന്ദിരാഗാന്ധിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് ഐ.എന്‍.ടി.യു.സി ഇന്ദിരാഗാന്ധി ജന്മശതാബ്ദി സാഹിത്യ പുരസ്‌കാരത്തിന് ഡോ. ജോര്‍ജ് ഓണക്കൂര്‍ അര്‍ഹനായി. 'പര്‍വതങ്ങളിലെ കാറ്റ്' എന്ന പുസ്തകമാണ് അവാര്‍ഡിന് തെരഞ്ഞെടുക്കപ്പെട്ടത്. 25,100 രൂപയും...

സ്‌കാനിയാ സൂപ്പര്‍ ഡീലക്‌സ് ഇന്നുമുതല്‍ നിരത്തിലിറങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സി വെറ്റ് ലീസ് കരാര്‍ അടിസ്ഥാനത്തില്‍ അന്തര്‍ സംസ്ഥാന ദീര്‍ഘദൂര സര്‍വീസുകള്‍ക്കായി നിരത്തിലിറക്കുന്ന സ്‌കാനിയ സൂപ്പര്‍ ഡീലകസ് ബസ്സുകള്‍ ഇന്നു മുതല്‍ നിരത്തുകളില്‍ ഓടിത്തുടങ്ങും. പ്രീമിയം കഌസ് ബസ്സുകള്‍ വാടക ഇനത്തില്‍...

വന്ദേമാതരത്തിന്റെ വരികളറിയില്ല; വെല്ലുവിളിച്ച് വെട്ടിലായി ബിജെപി നേതാവ്

ന്യൂ ഡല്‍ഹി: ചാനല്‍ ചര്‍ച്ചയ്ക്കിടെ അവതാരകന്‍ വന്ദേമാതരം ചൊല്ലാന്‍ പറഞ്ഞപ്പോള്‍ ആപ്പിലായ ഉത്തര്‍പ്രദേശിലെ ന്യൂനപക്ഷ ക്ഷേമവകുപ്പ് മന്ത്രി ബാല്‍ദേവ് സിങ് ഔലാക്കിന് പിന്നാലെ മറ്റൊരു ബിജെപി നേതാവ് കൂടി സമാന രീതിയില്‍ വെട്ടിലായി...

ജിഎസ്ടി ഒരു മാരണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: ജിഎസ്ടി ഒരു മാരണമാണെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ജിഎസ്ടി ടൂറിസം മേഖലയെ മാത്രമല്ല, രാജ്യത്തെ എല്ലാ മേഖലയേയും സാരമായി ബാധിച്ചു. തലയില്‍ വീണ ആപത്താണ് ജിഎസ്ടി. ഇതു ടൂറിസം മേഖലയെ...