മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
ന്യൂഡല്‍ഹി: മലയാളി നഴ്‌സിനെ ഡല്‍ഹിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സ്വദേശിനിയായ അനിത ജോസഫിനെയാണ് താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഡല്‍ഹിയിലെ എയിംസ് ആശുപത്രിയിലെ ജീവനക്കാരിയായ അനിതയുടേത് ആത്മഹത്യയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയിലേക്ക്...
സംസ്ഥാന സംസ്ഥാന സ്കൂൾ കായികമേള; ആദ്യ ദിനത്തില്‍ എറണാകുളം
കോട്ടയം: 61ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തിന് തുടക്കമായി. പാലായില്‍ ഇന്നാരംഭിച്ച സംസ്ഥാന സ്‌കൂള്‍ കായികോത്സവത്തില്‍ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ എറണാകുളം മുന്നില്‍. 50 പോയിന്റാണ് എറണാകുളം മസ്വന്തമാക്കിയത്. 32 പോയിന്റുമായി പാലക്കാട് തൊട്ടു...
അടുത്ത ദീപാവലി രാമക്ഷേത്രത്തില്‍: പുതിയ വിവാദങ്ങള്‍ക്ക് വഴി തുറന്ന് ന്യാസ് ചെയര്‍മാന്‍
ലക്‌നൗ: രാമജന്മഭൂമിയില്‍ ക്ഷേത്രം നിര്‍മിക്കുന്നതിനുള്ള സമയം വളരെ അടുത്തെത്തിയിരിക്കുന്നതായും അടുത്ത ദീപാവലി പുതിയ രാമക്ഷേത്രത്തിലായിരിക്കും ആഘോഷിക്കുകയെന്നും രാമജന്മഭൂമി ന്യാസ് ചെയര്‍മാന്‍ നൃത്യ ഗോപാല്‍ ദാസ്.
ഉത്തര്‍പ്രദേശില്‍ സന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമാണ്...
നവാസ് ഷെരീഫിനും മകള്‍ക്കുമെതിരേ കുറ്റം ചുമത്തി പാകിസ്താന്‍ അഴിമതി വിരുദ്ധ കോടതി
ഇസ്ലാമാബാദ്: അനധികൃത സ്വത്തുസമ്പാദനക്കേസില്‍ മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനും മകള്‍ക്കുമെതിരെ അഴിമതി വിരുദ്ധ കോടതി കുറ്റം ചുമത്തി. കേസില്‍ ഇന്നലെ വിചാരണ ആരംഭിച്ചപ്പോഴാണ് നടപടി.
കഴിഞ്ഞ ജൂലൈയിലാണ് അഴിമതി ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍...
സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു
ന്യൂഡല്‍ഹി: വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ രാജിവച്ചു. അറ്റോര്‍ണി ജനറല്‍ സ്ഥാനത്തുനിന്ന് മുകുള്‍ റോഹ്തഗി രാജിവച്ചതിന് പിന്നാലെയാണ് മാസങ്ങള്‍ക്കുശേഷം സോളിസിറ്റര്‍ ജനറലിന്റെയും രാജി.
സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായിരുന്ന രഞ്ജിത്...
നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനുള്ളിലെ കെട്ടിടം തകര്‍ന്ന് എട്ടു മരണം
നാഗപട്ടണം: തമിഴ്‌നാട്ടിലെ നാഗപട്ടണത്ത് ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടം തകര്‍ന്നുവീണ് എട്ടു മരണം. ട്രാന്‍സ്‌പോര്‍ട്ട് ബസ് ജീവനക്കാര്‍ താമസിക്കുന്ന കെട്ടിടം ഇന്ന് പുലര്‍ച്ചെയാണ് തകര്‍ന്നു വീണത്. ജോലി കഴിഞ്ഞെത്തിയ ജീവനക്കാരും ചുമട്ടുതൊഴിലാളികളുമാണ് അപകടത്തില്‍പ്പെട്ടത്....
കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്ന് ഹൈക്കോടതി വീണ്ടും
കൊച്ചി: കലാലയ രാഷ്ടീയം അനുവദിക്കില്ലെന്ന് ഹൈക്കോടതി വീണ്ടും വ്യക്തമാക്കി. പൊന്നാന്നി എം.ഇ.എസ് കോളേജിലെ വിദ്യാര്‍ത്ഥി സമരവുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കവേയാണ് കോടതി നിലപാട് ആവര്‍ത്തിച്ചത്.
കാമ്പസില്‍ രാഷ്ട്രീയം അനുവദിക്കാനാവില്ലെന്നും പഠിക്കാന്‍ സമാധാനപരമായ അക്കാദമിക്ക് അന്തരീക്ഷം...
ദിലീപിനെ അമ്മയില്‍ നിന്നു പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞ ശേഷം: കലാഭവന്‍ ഷാജോണ്‍
കൊച്ചി: അമ്മയില്‍ നിന്നു ദീലീപിനെ പുറത്താക്കിയത് മുഴുവന്‍ പേരുടെയും അഭിപ്രായം ആരാഞ്ഞതിനു ശേഷമായിരുന്നുവെന്ന് കലാഭവന്‍ ഷാജോണ്‍. ഒരു സ്വകാര്യ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഷാജോണ്‍ ഇക്കാര്യം പറഞ്ഞത്.
താര സംഘടനയില്‍ നിന്നും ദീലീപിനെ...
കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍; സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു
ന്യൂ ഡല്‍ഹി: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിന്റെ നിയമനം കേന്ദ്രം തടഞ്ഞു. വി.സോമസുന്ദരത്തെ മാത്രം നിയമിച്ചാല്‍ മതിയെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. സെന്‍കുമാറിനെതിരായ കേസുകള്‍ തീര്‍ന്ന ശേഷം നിയമനം പരിശോധിക്കാമെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്.
കേരള...
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പി. ചിദംബരവും രംഗത്ത്, ഗുജറാത്ത് തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാന്‍ മോദിയെ ചുമതലപ്പെടുത്തിയെന്ന് ആരോപണം
ന്യൂഡല്‍ഹി: ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിക്കാത്തതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആരോപണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ധനമന്ത്രിയുമായ പി. ചിദംബരവും രംഗത്ത. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി...