Wednesday, November 27, 2024

രാജ്യത്തെ വിഭജിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് അമിത്ഷാ;ജമ്മുകാശ്മീരില്‍ ആറ് മാസത്തേക്കു കൂടി രാഷ്ട്രപതിഭരണം തുടരും

ദില്ലി:ഇന്ത്യയെ വിഭജിച്ചത് ജവഹര്‍ലാല്‍ നെഹ്‌റുവെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ.വിഭജനം നെഹ്‌റുവിന്റെ ഏകപക്ഷീയമായ തീരുമാനമായിരുന്നു.കാശ്മീരിന്റെ മൂന്നിലൊന്നുഭാഗം പാകിസ്ഥാന് തീറെഴുതിക്കൊടുക്കുകയായിരുന്നു നെഹ്‌റുവെന്നും അമിത് ഷാ ആരോപിച്ചു. ...

ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യ:പികെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് പി ജയരാജന്‍;തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ട

കണ്ണൂര്‍:ആന്തൂര്‍ വിഷയത്തില്‍ നിലപാടിലുറച്ച് പി ജയരാജന്‍.പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍സിപ്പല്‍ ചെയര്‍ പേഴ്‌സണ്‍ പി കെ ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന് ജയരാജന്‍ പറയുന്നു.സമകാലീക മലയാളം...

ബഹാമസില്‍ സ്രാവുകളുടെ കടിയേറ്റ് കാലിഫോര്‍ണിയ സ്വദേശിനിക്ക് ദാരുണാന്ത്യം

കാലിഫോര്‍ണിയ:കരീബിയന്‍ രാജ്യമായ ബഹാമാസില്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷത്തിനെത്തിയ യുവതിയെ സ്രാവുകള്‍ കടിച്ചുകൊന്നു.അമേരിക്കയിലെ കാലിഫോര്‍ണിയ സ്വദേശിയും വിദ്യാര്‍ഥിനിയുമായ ജോര്‍ദാന്‍ ലിന്‍ഡ്സേയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം.കുടുംബാംഗങ്ങള്‍ക്കൊപ്പം അവധി ആഘോഷിക്കാനാണ് യുവതി ബഹാമാസിലെത്തിയത്....

നെടുങ്കണ്ടം കസ്റ്റഡി മരണം:കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് പ്രതിപക്ഷനേതാവ്;കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരു:നെടുങ്കണ്ടത്തെ സാമ്പത്തികത്തട്ടിപ്പ് കേസിലെ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു....

ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചു;ഗുരുതര പരുക്കേറ്റു ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു

തൃശ്ശൂര്‍:ഉറങ്ങിക്കിടക്കുമ്പോള്‍ ഭാര്യ തലയ്ക്കടിച്ചതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ് ചികില്‍സയിലായിരുന്ന ഭര്‍ത്താവ് മരിച്ചു. തൃശൂര്‍ മാള സ്വദേശി പരമേശ്വരനാണ് മരിച്ചത്.പരമേശ്വരന്റെ ഭാര്യയ്ക്ക് മാനസീകാസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറയുന്നു.ഇവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ...

ജയില്‍ ചാടിയ വനിതാ തടവുകാരെ പിടികൂടി;ജയില്‍ ജീവനക്കാരുടെ അനാസ്ഥയില്‍ നടപടിയുണ്ടാവും

തിരുവനന്തപുരം:അട്ടക്കുളങ്ങരയില്‍ വനിതാ ജയില്‍ നിന്നും ചാടിയ തടവുകാരെ പിടികൂടി.ഇന്നലെ രാത്രി 11.30ഓടെയാണ് ഇരുവരെയും പൊലീസ് പിടികൂടിയത്.ചൊവ്വാഴ്ച വൈകുന്നേരമാണ് ശില്‍പ്പ, സന്ധ്യ എന്നിവര്‍ ജയില്‍ ചാടിയത്. ഇരുവര്‍ക്കെതിരെയും ലുക്ക് ഔട്ട് നോട്ടീസ്...

നെടുങ്കണ്ടത്ത് റിമാന്‍ഡ് പ്രതിയുടെ മരണകാരണം ന്യുമോണിയയെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്;രോഗത്തിലേക്കു നയിച്ചത് മര്‍ദനമേറ്റുണ്ടായ ആന്തരീക മുറിവുകള്‍

ഇടുക്കി:പീരുമേട് സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെ യാമരിച്ച രാജ്കുമാറിന്റെ പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.രാജ്കുമാറിന്റെ മരണകാരണം ന്യുമോണിയ ബാധിച്ചാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.എന്നാല്‍ അതിലേക്ക് നയിച്ചത് മര്‍ദ്ദനമേറ്റുണ്ടായ ആന്തരിക മുറിവുകളെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.കൃത്യസമയത്ത് ചികിത്സ...

ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി:ബിനോയ് കോടിയേരിയുടെ അറസ്റ്റ് തിങ്കളാഴ്ച വരെ കോടതി തടഞ്ഞു

മുംബൈ:ബീഹാര്‍ സ്വദേശിനി നല്‍കിയ പീഡന പരാതിയില്‍ ബിനോയ് കോടിയേരി സമര്‍പ്പിച്ച ജാമ്യ ഹര്‍ജിയില്‍ വിധി പറയുന്നത് കോടതി തിങ്കളാഴ്ചത്തേക്ക് മാറ്റി. അതിനാല്‍ ബിനോയിയുടെ അറസ്റ്റും തിങ്കളാഴ്ചവരെ തടഞ്ഞു.മുംബൈയിലെ ദിന്‍ഡോഷി സെഷന്‍സ്...

തമിഴ്‌നാട്ടില്‍ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു

ചെന്നൈ:തമിഴ്നാട്ടിലെ കാഞ്ചീപുരം ഈസ്റ്റ് താമരത്ത് റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് മാധ്യമപ്രവര്‍ത്തകനും കുടുംബവും മരിച്ചു.'ന്യൂസ് ജെ' റിപ്പോര്‍ട്ടറായ പ്രസന്ന(35), ഭാര്യ അര്‍ച്ചന(32), അമ്മ രേവതി (59) എന്നിവരാണ് മരിച്ചത്.ഇന്നലെ രാത്രിയായിരുന്നു അപകടം.ഷോര്‍ട്ട് സര്‍ക്യൂട്ടാണ്...

നെടുങ്കണ്ടം കസ്റ്റഡി മരണം:രാജ്കുമാറിനെ ആശുപത്രിയിലെത്തിച്ചത് സ്ട്രക്ച്ചറിലെന്ന് ഡോക്ടര്‍മാര്‍

ഇടുക്കി:നെടുങ്കണ്ടത്തെ കസ്റ്റഡി മരണത്തില്‍ പോലീസുകാര്‍ക്കെതിരെ വെളിപ്പെടുത്തലുമായി നെടുങ്കണ്ടം ആശുപത്രിയിലെ ഡോക്ടര്‍മാര്‍.രാജ്കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത് സ്ട്രക്ച്ചറിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.നടക്കാനാവാത്ത വിധം കാലില്‍ നീരുണ്ടായിരുന്നു.രാജ്കുമാറിന് ഭയമുണ്ടായിരുന്നെന്നും ഡോക്ടര്‍മാര്‍ പറയുന്നു.പ്രതി വീണതാണെന്നാണ് പോലീസുകാര്‍ പറഞ്ഞത്.ജയിലിലേക്ക്...