Monday, November 25, 2024

സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് തുറന്നു;കോളജ് പരിസരത്ത് കനത്ത സുരക്ഷ

തിരുവനന്തപുരം:വിദ്യാര്‍ത്ഥി സംഘര്‍ഷവും കത്തിക്കുത്തും തുര്‍ന്നുണ്ടായ പ്രശ്‌നങ്ങളും കാരണം അടച്ചിട്ടിരുന്ന യൂണിവേഴ്‌സിറ്റി കോളജ് ഇന്നു തുറന്നു. കനത്ത പോലീസ് കാവലിലാണ് കോളജ് തുറന്നത്.സംഘര്‍ഷമുണ്ടായി പത്താം ദിവസമാണ് കോളജ് വീണ്ടും സജീവമാകുന്നത്.ഒമ്പതുമണിക്കാണ് കോളജ്...

”പൊതു ജീവിതം സുതാര്യമായിരിക്കണമെന്നുള്ളത് വ്രതവും ശപഥവുമാണ്;പാര്‍ട്ടി അധ്യക്ഷന്റെ അഭിപ്രായം അവസാന ശ്വാസവും”:കാര്‍ വേണ്ടെന്ന് രമ്യാ ഹരിദാസ് എംപി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പിരിവെടുത്തു വാങ്ങുന്ന കാര്‍ വേണ്ടെന്ന് ആലത്തൂര്‍ എംപി രമ്യാ ഹരിദാസ്. കോണ്‍ഗ്രസില്‍ തന്നെ എതിര്‍ സ്വരങ്ങളുയര്‍ന്നതിനെത്തുടര്‍ന്നാണ് തീരുമാനം.പിരിവു നടത്തി കാര്‍ വാങ്ങേണ്ട കാര്യമില്ലായിരുന്നെന്ന് ...

കൗണ്ട് ഡൗണ്‍ തുടങ്ങി: ചന്ദ്രയാന്‍ 2 ന്റെ വിക്ഷേപണം നാളെ

ശ്രീഹരിക്കോട്ട:ചരിത്രമുഹൂര്‍ത്തത്തിലേക്കുള്ള കൗണ്ട്ഡൗണ്‍ തുടങ്ങി. ഇന്ത്യയുടെ ചാന്ദ്രപര്യവേഷണ ദൗത്യം ചന്ദ്രയാന്‍ 2-ന്റെ വിക്ഷേപണം നാളെ നടക്കും. ജൂലൈ 15ന് വിക്ഷേപണം നടത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതികത്തകരാര്‍മൂലം മാറ്റിവച്ച ദൗത്യമാണ് നാളെ നടക്കുന്നത്. ശ്രീഹരിക്കോട്ടയിലെ...

ദുബായില്‍ സ്‌റ്റേജ്‌ഷോയ്ക്കിടെ ഇന്ത്യന്‍ ഹാസ്യതാരം കുഴഞ്ഞുവീണു മരിച്ചു;തമാശയെന്നു കരുതി കാണികള്‍

ദുബായ്: സ്‌റ്റേജ് ഷോയില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടെ ഇന്ത്യന്‍ സ്റ്റാന്‍ഡ്അപ് കൊമേഡിയന്‍ മഞ്ജുനാഥ് നായിഡു (36) കുഴഞ്ഞുവീണു മരിച്ചു. പരിപാടിയുടെ ഭാഗമായി തമാശ കാണിക്കുകയാണെന്നാണ് കാണികള്‍ ആദ്യം...

കണ്ണൂര്‍ ഇരിട്ടിക്ക് സമീപം ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി

കണ്ണൂര്‍:ഇരിട്ടിക്ക് സമീപം ജീപ്പ് പുഴയിലേക്കു മറിഞ്ഞ് ഒരാളെ കാണാതായി.മണിക്കടവ് കോളിത്തട്ട് സ്വദേശി ലിധീഷിനെയാണ് കാണാതായത്.മാട്ടറ മണിക്കടവ് റോഡിലെ ചപ്പാത്ത് പാലത്തില്‍ നിന്നാണ് ജീപ്പ് പുഴയിലേക്ക് മറിഞ്ഞത്.മൂന്നുപേരെ രക്ഷപ്പെടുത്തി. ലിധീഷിനായി...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് കപ്പലില്‍ മൂന്നു കൊച്ചി സ്വദേശികള്‍; ജീവനക്കാര്‍ സുരക്ഷിതരെന്ന് അധികൃതര്‍

കൊച്ചി:ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടിഷ് എണ്ണക്കപ്പലില്‍ മൂന്നു കൊച്ചി സ്വദേശികള്‍.ജീവനക്കാര്‍ സുരക്ഷിതരാണെന്ന് കപ്പല്‍ കമ്പനി അധികൃതര്‍ അറിയിച്ചു.ഇറാനിലെ ബന്ദര്‍ അബ്ബാസ് തുറമുഖത്താണ് കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്.തുറമുഖവുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നുമാണ് കപ്പല്‍ കമ്പനി അധികൃതര്‍...

കനത്ത മഴ:അഞ്ച് ഡാമുകള്‍ തുറന്നു;ജൂലൈ 25 വരെ കോഴിക്കോട്ട് ഖനനം നിരോധിച്ചു;ശംഖുമുഖം ബീച്ചില്‍ ഒരാഴ്ച സന്ദര്‍ശകര്‍ക്ക് വിലക്ക്

കോഴിക്കോട്:കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് ജാഗ്രത. ജലനിരപ്പുയര്‍ന്നതിനെത്തുടര്‍ന്ന് പെരിങ്ങല്‍ക്കുത്ത് ഡാം ഉള്‍പ്പെടെ അഞ്ച് അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറന്നു.നദികളില്‍ ജലനിരപ്പുയരുകയാണ്.ആലപ്പുഴയിലും കോഴിക്കോട്ടും ജനങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു.കോഴിക്കോട് ജില്ലയില്‍ ജൂലൈ 25 വരെ...

ക്യാമ്പസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ പി സദാശിവം

തിരുവനന്തപുരം:കേരളത്തിലെ ക്യാംപസുകളില്‍ സമാധാനം പുന:സ്ഥാപിക്കണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം. ക്യാംപസുകളില്‍ പെരുമാറ്റച്ചട്ടം വേണമെന്നും വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഉന്നമനത്തിന് പ്രഥമ പരിഗണന നല്‍കണമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍...

മുന്‍ ദില്ലി മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഷീല ദീക്ഷിത് അന്തരിച്ചു

ദില്ലി:മുന്‍ ദില്ലി മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഷീലാ ദീക്ഷിത്( 81) അന്തരിച്ചു. ദില്ലിയിലെ വസതിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.അഞ്ചുമാസം കേരളാ ഗവര്‍ണറായി ചുമതല വഹിച്ചിട്ടുണ്ട്. 'ദില്ലിയുടെ മരുമകള്‍'...

സ്ഥിരം സിനഡുമായി നടത്തിയ ചര്‍ച്ച വിജയം കണ്ടു; കര്‍ദിനാളിനെതിരായ സമരം വിമതവൈദികര്‍ അവസാനിപ്പിച്ചു

കൊച്ചി:സ്ഥിരം സിനഡിലെ മെത്രാന്‍മാരുമായി നടത്തിയ ചര്‍ച്ച ഫലം കണ്ടു. എറണാകുളം അങ്കമാലി അതിരൂപതയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരായി വിമതവൈദികര്‍ നടത്തിവന്ന ഉപവാസ സമരം അവസാനിപ്പിച്ചു. സഹായ മെത്രാന്മാരുടെ സസ്‌പെന്‍ഷന്‍...