തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കുമെന്ന് ശശി തരൂര്‍ എം പി പറഞ്ഞു.കേസ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഉടന്‍ നടപടി സ്വീകരിക്കുമെന്നും തരൂര്‍ അറിയിച്ചു.
തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ശ്രീധരന്‍പിള്ള ശശി തരൂരിനെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. തിരുവനന്തപുരത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ മൂന്ന് ഭാര്യമാര്‍ മരിച്ചതെങ്ങനെയെന്നാണ് എല്ലാവരും ചോദിക്കുന്നത്. എന്നാല്‍ ബിജെപിയോ താനോ അത് ചോദിക്കാന്‍ ഉദ്ദേശിക്കുന്നില്ല.മൂന്നു ഭാര്യമാരില്‍ രണ്ടാമത്തെയാള്‍ അടൂരിലെ അഭിഭാഷകന്‍ മധുസൂദനന്‍ നായരുടെ അനന്തരവളായിരുന്നു. കേസിന്റെ നിയമോപദേശത്തിനായി തന്റെ അടുക്കല്‍ വന്നിരുന്നെന്നുമാണ് ശ്രീധരന്‍ പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്.