ആത്മവിശ്വാസത്തോടെ കനയ്യ, എന്നാൽ എളുപ്പമല്ല കാര്യങ്ങൾ .

ശ്രദ്ധേയനായ യുവ നേതാവ് കനയ്യ നേരിടേണ്ടത് അഭിനേതാവും ഗായകനുമായ നിലവിലെ എം പി മനോജ് തിവാരിയോട്

kanhaiya

ഡൽഹി: നടക്കാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ  കോൺഗ്രസ് നോർത്ത് ഈസ്റ്റ്  ഡൽഹി  സീറ്റ് പിടിച്ചെടുക്കാൻ കനയ്യകുമാറിനെ രംഗത്തിറക്കി .ഡൽഹി  ജെ എൻ യു വിദ്യാർത്ഥി യൂണിയൻ അധ്യക്ഷനായിരുന്നു കനയ്യകുമാർ. നിലവിൽ കോൺഗ്രസ് പ്രവർത്തക സമിതി അംഗമാണ് കനയ്യ.
ഭാരതീയ ജനതാ പാർട്ടിയുടെ മനോജ് തിവാരിയെ ആണ് കനയ്യകുമാറിന് നേരിടേണ്ടിവരിക .2014 ലും 2019 ലും അവിടെ വിജയിച്ച ബിജെപിയുടെ  സിറ്റിംഗ് എംപിയാണ് മനോജ് തിവാരി .മൂന്നുലക്ഷത്തി അറുപത്തിആറായിരം വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് 2019 ൽ കോൺഗ്രസിന്റെ ഷീല ദീക്ഷിതിനെ മനോജ് തറപറ്റിച്ചത് .