പാലക്കാട്:കല്ലേക്കാട് എ ആര് ക്യാമ്പിലെ പൊലീസുകാരന് കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ക്യാമ്പിലെ മുന്‍ ഡെപ്യൂട്ടി കമാന്‍ഡന്റിനെ എല്‍ സുരേന്ദ്രനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു.ആത്മഹത്യാ പ്രേരണാക്കുറ്റത്തിനാണ് അറസ്റ്റ്.കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസുകാരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
ജൂലൈ 25-നാണ് കുമാറിനെ ലക്കിടിക്ക് സമീപം ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ക്യാമ്പിലെ മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവും കാരണമാണ് കുമാര്‍ ആത്മഹത്യ ചെയ്തതെന്നു കുടുംബം ആരോപിച്ചിരുന്നു. കുമാറിന്റെ ഭാര്യ സജിനിയുടെ പരാതിയില്‍ ആദ്യം പ്രത്യേക സംഘം അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. കുമാറിന് ക്യാമ്പില്‍ വിവേചനം നേരിടേണ്ടിവന്നിരുന്നെന്നു വ്യക്തമായതിനെത്തുടര്‍ന്നാണ് 7 പോലീസുകാരെ നേരത്തേ സസ്പെന്‍ഡ് ചെയ്തത്.