ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ അസാധാരണ നീക്കവുമായി കേന്ദ്രസര്‍ക്കാര്‍.ഇന്നലെ അര്‍ധരാത്രിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതു കൂടാതെ സംസ്ഥാനത്തെ പ്രധാന നേതാക്കളെ വീട്ടു തടങ്കലിലുമാക്കി. പിഡിപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ മെഹബൂബ മുഫ്തി, നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള,പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണ്‍ എന്നിവരെയാണ് വീട്ടു തടങ്കലിലാക്കിയത്.
സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം അടച്ചിട്ടിരിക്കുകയാണ്.മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തിവെച്ചു. അമര്‍നാഥ് തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ച് ഭീകരാക്രമണത്തിന് സാധ്യതുണ്ടെന്ന് ചൂണ്ടിക്കാട്ടി വന്‍ സൈന്യത്തെത്തന്നെയാണ് കാശ്മീരില്‍ വിന്യസിച്ചിരിക്കുന്നത്.എന്തോ സംഭവിക്കാന്‍ പോവുന്നുവെന്ന് പരിഭ്രാന്തി ജനങ്ങള്‍ക്കിടയിലുണ്ട്.
അതേസമയം ദില്ലിയില്‍ പ്രധാനമന്ത്രിയുടെ വസതിയില്‍ അടിയന്തിര യോഗം ചേര്‍ന്നു.ആഭ്യന്തരമന്ത്രി അമിത്ഷാ,ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.11 മണിയോടെ അമിത് ഷാ പാര്‍ലമെന്റിന്റെ ഇരു സഭകളിലും പ്രസ്താവന നടത്തും.