കോഴിക്കോട് :എല്ലാം ജോളിയുടെ തലയിൽ കെട്ടി വച്ച് ഒന്നുമറിയില്ല എന്ന് ഇന്നലെ വരെ പറഞ്ഞിരുന്ന ഷാജു ഇന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ മുൻപിൽ മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിൽ പിടിച്ചുനിൽക്കാനാകാതെ പൊട്ടിക്കരഞ്ഞു .വടകര റൂറൽ എസ പി ഓഫീസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ .സ്വന്തം കുഞ്ഞിന്റെയും മുൻഭാര്യ സിലിയുടെയും കൊലപാതകത്തിൽ ഷാജു തന്റെ പങ്കു തുറന്നു പറഞ്ഞു .ജോളിയുമായി തനിക്കു പ്രണയമായിരുന്നു .കുഞ്ഞിനേയും ഭാര്യയെയും കൊലപ്പെടുത്തി ഒഴിവാക്കിയത് ജോളിയുമൊത്തു ജീവിക്കാൻ വേണ്ടി .ഭാര്യയെയും മകളെയും കൊല്ലാൻ താൻ കൂട്ടുനിന്നു എന്നും ഷാജി വെളിപ്പെടുത്തി .തന്റെ പിതാവ് സക്കറിയക്കു ഈ മരണങ്ങളിൽ പങ്കിണ്ടെന്നും ഷാജു പറഞ്ഞു.എല്ലാറ്റിനും സക്കറിയയുടെ പിന്തുണ ഉണ്ടായിരിന്നു എന്നാണു ഷാജുവിന്റെ മൊഴി . വൈകിട്ടോടെ ഷാജുവിന്റെ പിതാവ് സക്കറിയയെ എസ് പി ഓഫീസിലേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചു .ചോദ്യം ചെയ്യൽ കഴിഞ്ഞപ്പോൾ ഷാജുവിനെ വിട്ടയച്ചു ,അതിൽനിന്നു ഷാജുവിനെ മാപ്പുസാക്ഷി ആക്കാനുള്ള സാധ്യതയാണ് പോലീസ് വൃത്തങ്ങൾ നൽകുന്നത് .