കൊച്ചി:കെഎസ്ആര്‍ടിസിയ്ക്ക് ആവശ്യമെങ്കില്‍ പിരിച്ചുവിട്ട എംപാനലുകാരെ ജോലിക്ക് നിയോഗിക്കാമെന്ന് ഹൈക്കോടതി.എംപാനലുകാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.പിഎസ് സി വഴി മതിയായ ജീവനക്കാര്‍ എത്തിയില്ലെങ്കില്‍ ചട്ടപ്രകാരം താല്‍കാലിക ജീവനക്കാരെ നിയമിക്കാമെന്നും കോടതി പറഞ്ഞു.ജസ്റ്റിസ് വി ചിദംബരേഷ്,ജസ്റ്റിസ് ആര്‍ നാരായണ പിഷാരടി എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.കേസ് വീണ്ടും വെള്ളിയാഴ്ച പരിഗണിയ്ക്കും.
കണ്ടക്ടര്‍മാരായി പിഎസ് സി അഡൈ്വസ് മെമ്മോ നല്‍കിയവര്‍ക്ക് നിയമന ഉത്തരവുകള്‍ നല്‍കിയതായി കെഎസ്ആര്‍ടിസി ഹൈക്കോടതിയെ അറിയിച്ചു.ഇവര്‍ക്ക് ഒരുമാസത്തെ താല്‍ക്കാലിക കണ്ടക്ടര്‍ ലൈസന്‍സ് നല്‍കും.അതേസമയം പിഎസ് സി വഴിയുള്ള ഉദേ്യാഗാര്‍ത്ഥികളുടെ നിയമനം തുടങ്ങി.രാവിലെ പത്തുമുതല്‍ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലാണ് നിയമനം നടക്കുന്നത്.എന്നാല്‍ അഡൈ്വസ് മെമ്മോ ലഭിച്ചവരില്‍ എല്ലാവരും ഇതുവരെ എത്തിയിട്ടില്ല.