പത്തനംതിട്ട:ശബരിമലയിലെത്തിയ കേന്ദ്രമന്ത്രിയോട് എസ്പി യതീഷ്ചന്ദ്ര മോശമായി പെരുമാറിയെന്ന ആരോപണവുമായി ബിജെപി.പമ്പയിലേക്ക് സ്വകാര്യവാഹനങ്ങള്‍ കടത്തി വിടണമന്ത്രി ഉത്തരവാദിത്വം ഏല്‍ക്കുമോ എന്ന് എസ്പി ചോദിച്ചിരുന്നു.എന്നാല്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനാവില്ലെന്ന് മന്ത്രി എസ്.പിയെ അറിയിച്ചു.തുടര്‍ന്ന് ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണനും എസ്.പിയും തമ്മില്‍ വാക്കേറ്റമുണ്ടായി. നിങ്ങള്‍ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് രാധാകൃഷ്ണന് ചോദിച്ചു.എന്നാല്‍ മന്ത്രി ഉത്തരവിട്ടാല്‍ താന്‍ വാഹനങ്ങള്‍ കടത്തിവിടാമെന്നായിരുന്നു എസ്.പിയുടെ മറുപടി. അത്തരത്തിലുള്ള അധികാരം തനിക്കില്ലെന്ന് വ്യക്തമാക്കിയ മന്ത്രി പ്രതിഷേധിച്ച് കെ.എസ്.ആര്.ടി.സി ബസില്‍ പമ്പയിലേക്ക് പോയി.ഇരുമുടിക്കെട്ടുമായി അദ്ദേഹം മല കയറുകയും ചെയ്തു.
മന്ത്രിയോട് എസ്പി ചോദിച്ചത് ശരിയായില്ലെന്നാണ് ബിജെപി പറയുന്നത്.സംസ്ഥാനത്തെ മന്ത്രിമാരോട് ഈ ചോദ്യം ചോദിക്കുമോ എന്നും സര്‍ക്കാര്‍ സ്വയം തിരുത്താന്‍ തയ്യാറാവണമെന്നും പൊന്‍ രാധാകൃഷ്ണന് പ്രതികരിച്ചു.
ശബരിമലയിലെ സര്‍ക്കാര്‍ നിലപാടിനെയും പൊലീസ് നടപടിയെയും പൊന്‍ രാധാകൃഷ്ണന് രൂക്ഷമായി വിമര്‍ശിച്ചു.ശബരിമല കേരളത്തിന്റേത് മാത്രമല്ല.രാജ്യത്തെ മുഴുവന്‍ ഭക്തര്‍ക്കും ശബരിമലയില്‍ എത്താനുള്ള അവസരം ഉണ്ടാക്കണം.തീര്‍ത്ഥാടകര്‍ക്ക് തടസ്സമില്ലാതെ വരാനാകണം.നിരോധനാജ്ഞ ഭക്തരെ തടയാന്‍ മാത്രമാണ് ഉപകരിക്കുന്നതെന്നും സന്നിധാനത്ത് ശരണം വിളിക്കാന്‍ കഴിയുന്നില്ലെന്നും പൊന്‍ രാധാകൃഷ്ണന് പറഞ്ഞു.എന്നാല്‍ ശബരിമലയില്‍ യുവതീ പ്രവേശനവിധിയോട് മന്ത്രി പ്രതികരിച്ചില്ല.