സംസ്ഥാനത്ത് എ ഗ്രൂപ് യോഗം കൂടി ഉമ്മൻ ചാണ്ടി ലോക് സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.ഉമ്മൻ ചാണ്ടി സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ തുടരണം എന്ന് നേതാക്കൾ ആവശ്യപ്പെട്ടു .
കോട്ടയം അല്ലെങ്കിൽ ഇടുക്കി സീറ്റിൽ ഉമ്മൻചാണ്ടി മത്സരിക്കണം എന്ന ആവശ്യം ഉയർന്നു കേട്ടിരുന്നു .ഉമ്മൻചാണ്ടിയെ പോലെ സമുന്നതനായ ഒരു സ്ഥാനാർഥി മത്സരിക്കാനിറങ്ങിയാൽ സമീപ മണ്ഡലങ്ങളിലും അത് കോൺഗ്രസിന് ഗുണം ചെയ്തേനെ.പക്ഷെ അദ്ദേഹത്തിന്റെ അനുയായികൾ ആഗ്രഹിക്കുന്നത് അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ നിയമസഭാകക്ഷിയിൽ ഭൂരിപക്ഷം നേടി അദ്ദേഹം തന്നെ മുഖ്യമന്ത്രിയാക്കണം എന്നാണ്.
ഇപ്പോൾ അനാരോഗ്യം കാരണം വി എം സുധീരനും മത്സരിക്കുന്നില്ല ,അതോടെ ഒട്ടും നിറമില്ലാത്ത സ്ഥാനാർത്ഥിപ്പട്ടിക തന്നെയാകും കോൺഗ്രസ് കേരളത്തിൽ അവതരിപ്പിക്കാൻ പോകുന്നത് .കടുത്ത സമ്മർദ്ദങ്ങൾക്കൊടുവിൽ മുല്ലപ്പള്ളിക്ക് വടകരയിലും കെ സി വേണുഗോപാലിന് ആലപ്പുഴയിലും മത്സരിക്കേണ്ടി വന്നേക്കും .