തിരുവനന്തപുരം:വിമാനത്താവളത്തിനു സമീപം വനിതാ പൈലറ്റിനെതിരെ അശ്ലീലപരാമര്‍ശം നടത്തിയ ടാക്സി ഡ്രൈവറെ പോലീസ് അറസ്റ്റു ചെയ്തു.തിരുവനന്തപുരം ഫോര്‍ട്ട് സ്വദേശിയായ ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്.യുവതിയുടെ പരാതിയെത്തുടര്‍ന്ന് വലിയ തുറ പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു.തുടര്‍ന്ന് വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നുമാണ് പോലീസിന് പ്രതിയെക്കുറിച്ചുള്ള സൂചനകള്‍ ലഭിച്ചത്.
വനിതാ ദിനമായ വെള്ളിയാഴ്ച രാത്രി ദില്ലിയില്‍ നിന്നും തിരുവനന്തപുരത്തെത്തിയ വിമാനത്തിലെ പൈലറ്റായിരുന്നു 26 കാരിയായ ഡല്‍ഹി സ്വദേശിനി. രാത്രി 11.15 -ന് ഹോട്ടലിലേക്ക് വാഹനം കാത്തു നില്‍ക്കുകയായിരുന്ന യുവതിയോട് കാറിലെത്തിയ ഡ്രൈവര്‍ അടുത്തെത്തി ഇംഗ്‌ളീഷില്‍ അശ്‌ളീലച്ചുവയോടെ സംസാരിക്കുകയായിരുന്നു. ഉടന്‍ ഇവര്‍ എയര്‍ ഇന്ത്യ അധികൃത വിവരമറിയിച്ചു. പിന്നീട് എയര്‍ ഇന്ത്യാ അധികൃതര്‍ക്കൊപ്പം വലിയ തുറ പോലീസ് സ്‌റ്റേഷനിലെത്തി യുവതി പരാതി നല്‍കുകയും ചെയ്തു. തുടര്‍ന്നു നടന്ന അന്വേഷണത്തിലാണ് ഡ്രൈവര്‍ അറസ്റ്റിലായത്.