ലണ്ടന്‍:വായ്പാത്തട്ടിപ്പ് നടത്തി ഇന്ത്യയില്‍ നിന്നും മുങ്ങിയ രത്‌നവ്യാപാരി നീരവ് മോഡിക്ക് ലണ്ടന്‍ കോടതി യുടെ അറസ്റ്റ് വാറണ്ട്.ലണ്ടനിലെ വെസ്റ്റ് മിന്സ്റ്റര്‍ കോടതിയാണ് വാറണ്ട് പുറപ്പെടുവിച്ചത്.നീരവ് മോദിയെ വിട്ടുകിട്ടണമെന്ന ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ആവശ്യപ്രകാരം ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.വരും ദിവസങ്ങളില്‍ത്തന്നെ നീരവ് മോദി അറസ്റ്റിലാവും.
കോടികള്‍ വെട്ടിപ്പു നടത്തിയ സാമ്പത്തിക കുറ്റവാളിയായ നീരവ് മോദി ലണ്ടനിലെ തെരുവുകളിലൂടെ സഞ്ചരിക്കുന്ന ചിത്രം ‘ദ ടെലിഗ്രാഫ്’ പത്രം പുറത്തുവിട്ടിരുന്നു.
ലണ്ടനിലെ ആഢംബര വസതിയില്‍ താമസിക്കുന്ന നീരവ് മോദി ബിനാമി പേരില്‍
രത്‌ന വ്യാപാരം തുടങ്ങിയതായും വാര്‍ത്തകള്‍ വന്നിരുന്നു.
നീരവ് മോദിയുടെ 1725. 36 കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കള്‍ നേരത്തെ എന്‍ഫോഴ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടുകയും ചെയ്തിരുന്നു.കൂടാതെ ഇയാള്‍ കടല്‍ത്തീരം കൈയേറി പണിത മുംബൈയിലെ അലിബാഗിലുള്ള ആഡംബര ബംഗ്ലാവ് റവന്യൂ അധികൃതര്‍ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തിരുന്നു.