ന്യൂഡല്‍ഹി:പാചകവാതക വില കുറച്ചു.സബ്സിഡി സിലിണ്ടറിന് 6 രൂപ 52 പൈസയാണ് കുറച്ചത്. വാണിജ്യാവശ്യത്തിനുപയോഗിക്കുന്ന സബ്സിഡിയില്ലാത്ത സിലിണ്ടറിന് 133 രൂപയും കുറച്ചിട്ടുണ്ട്.പുതുക്കിയ നിരക്ക് അര്‍ദ്ധ രാത്രി നിലവില്‍ വരുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
ഈ ഡിസംബര്‍ മുതല്‍ 308.60 രൂപ ഉപഭോക്താവിന് സബ്സിഡിയായി ബാങ്കില്‍ ലഭിക്കും. 14.2 കിലോയുടെ സിലിണ്ടറിന് 942.50 രൂപയായിരുന്നത് ഇനി മുതല്‍ 809.50 രൂപ നല്കിയാല് മതി. ജൂണിനുശേഷം ആറ് തവണയാണ് സബ്സിഡി സിലിണ്ടറിന് വില കൂട്ടിയത്.